തിളങ്ങുന്ന കണ്ണുകളുടെ രഹസ്യം

മിറിയം, അതാണ് ആ പെൺകുട്ടിയുടെ പേര്. ഇറാക്കിലെ ക്രൈസ്തവപീഡനങ്ങളുടെ ഇരയായി അഭയാർത്ഥി ക്യാംപിൽ അവൾ ജീവിക്കുന്നു. പക്ഷേ അവളുടെ കണ്ണുകൾ തിളക്കമുള്ളതായിത്തന്നെ തുടരുന്നു. മാധ്യമപ്രവർത്തകർ പലപ്പോഴും ക്യാപ് സന്ദർശിക്കാറുണ്ട്. അന്നൊരു ദിനം ഒരു മാധ്യമപ്രവർത്തകൻ അവളെ സമീപിച്ചു, അദ്ദേഹത്തിന്റെ ചില ചോദ്യങ്ങളും അവളുടെ ഉത്തരങ്ങളും

? ഖാറഘോഷിലുള്ള ഏത് കാര്യമാണ് നീ ഏറ്റവുമധികം ‘മിസ്’ ചെയ്യുന്നത്. അവിടെ ഉള്ള ഏത് കാര്യമാണ് ഇവിടെ ഇല്ലാത്തത്?

അവിടെ ഞങ്ങൾക്ക് വീട് ഉണ്ടായിരുന്നു. നല്ല പരിചരണവും ലഭിച്ചിരുന്നു. ഇവിടെ അതില്ല. എന്നാൽ ദൈവം ഇവിടെയും പരിപാലിക്കുന്നു. ദൈവത്തിന് നന്ദി.

? ദൈവം പരിപാലിക്കുന്നു എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?

ദൈവം ഞങ്ങളെ സ്‌നേഹിക്കുന്നു. ഐ.എസ് തീവ്രവാദികൾ കൊല്ലാതെ ഞങ്ങളെ കാത്തു.

? നിന്നെ വീട്ടിൽനിന്ന് ഇറക്കി വിട്ട് ജീവിതം കഠിനമാക്കി തീർത്തവരോടുള്ള നിന്റെ മനോഭാവം എന്താണ്

അവരെ ഞാൻ ഒന്നും ചെയ്യില്ല. അവരോട് ക്ഷമിക്കണമേ എന്ന് മാത്രം ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു.

? നിനക്ക് അവരോട് ക്ഷമിക്കാനും സാധിക്കുമോ

സാധിക്കും.

? ഏറ്റവും ഇഷ്ടമുള്ള പാട്ട് എനിക്കു വേണ്ടി പാടാമോ. ഒരു ചെറിയ പാട്ട്.

ഒരു പാട്ടുണ്ട്

ക്രിസ്തുവിൽ ഞാൻ വിശ്വസിച്ച

 ദിനമെത്ര മനോഹരം

പുലരിയിൽ എന്നാനന്ദം പൂർണ്ണമായ്

നന്ദിതൻ ഗീതകങ്ങളായെൻ സ്വരം മാറി

മഹത്വപൂർണ്ണനാം എൻ രക്ഷകനോടുള്ള സ്‌നേഹം

 ദിനംതോറുമെന്നിൽ വളരും.

”അങ്ങയുടെ സന്നിധിയിൽ ആനന്ദത്തിന്റെ പൂർണതയുണ്ട്;
അങ്ങയുടെ വലത്തുകൈയിൽ ശാശ്വതമായ സന്തോഷമുണ്ട്” (സങ്കീ. 16:11)

1 Comment

  1. johnson tj says:

    E kuttiyaanu satyatil jeevichirukunna visudha

Leave a Reply

Your email address will not be published. Required fields are marked *