ഭ്രൂണത്തിന്റെ വികസനത്തിന്റെ ഏതു ഘട്ടത്തിലും ഗർഭഛിദ്രം നടത്തുന്നത് അംഗീകരിക്കാനാവാത്തത് എന്തുകൊണ്ടാണ്?

ദൈവദത്തമായ ജീവൻ ദൈവത്തിന്റെതന്നെ സ്വത്താണ്. അത് അസ്തിത്വത്തിന്റെ ആദ്യനിമിഷം മുതൽ പരിശുദ്ധമാണ്.
ഒരു മനുഷ്യജീവിയുടെയും നിയന്ത്രണത്തിന് വിധേയവുമല്ല. ”മാതാവിന്റെ ഉദരത്തിൽ നിനക്ക് രൂപം നൽകുന്നതിനുമുമ്പേ ഞാൻ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനുമുമ്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു” (ജറെ 1:5).

ദൈവം മാത്രമാണ് ജീവന്റെയും മരണത്തിന്റെയും കർത്താവ്. ‘എന്റെ’ ജീവൻപോലും എന്റേതല്ല. ഓരോ ശിശുവിനും ഗർഭത്തിൽ ഉരുവാകുന്ന നിമിഷം മുതൽ ജീവിക്കാൻ അവകാശമുണ്ട്. ഒരു ഗർഭസ്ഥ മനുഷ്യജീവി ആരംഭം മുതലേ ഒരു വ്യത്യസ്ത വ്യക്തിയാണ്. അവന്റെ അവകാശങ്ങൾ ആർക്കും, രാഷ്ട്രത്തിനോ ഡോക്ടർക്കോ അമ്മയ്ക്കുപോലുമോ, ലംഘിക്കാനാവുകയില്ല. ഈ വിഷയത്തിൽ സഭയുടെ വ്യക്തമായ നിലപാട് സഹതാപത്തിന്റെ അഭാവമല്ല. ഗർഭഛിദ്രം വഴി വധിക്കപ്പെടുന്ന ശിശുവിനോടും അതിന്റെ മാതാപിതാക്കളോടും പൊതുവേ സമൂഹത്തോടും ചെയ്യപ്പെടുന്ന അപരിഹാര്യമായ ദ്രോഹം ചൂണ്ടിക്കാണിക്കുകയാണ് സഭ ചെയ്യുന്നത്. നിർദോഷമായ മനുഷ്യജീവനെ സംരക്ഷിക്കുകയെന്നത് രാഷ്ട്രത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ ദൗത്യങ്ങളിലൊന്നാണ്. ഒരു രാഷ്ട്രം ഈ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറിയാൽ അത് നിയമവാഴ്ചയുടെ അടിസ്ഥാനം തകർക്കുകയാണ്.

യുകാറ്റ്

2 Comments

  1. Matt says:

    Amen!
    All Glory to Lord Jesus.

  2. Sr. Cicily says:

    How true…please God help our people.we need you

Leave a Reply

Your email address will not be published. Required fields are marked *