സെഗതാഷ്യയുടെ ചോദ്യങ്ങൾ

ഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ കിബ്‌ഹോ ഗ്രാമത്തിൽനിന്നും അനേകം മൈലുകൾ അകലെയുള്ള ‘മുഹോറ’ എന്ന സ്ഥലത്താണ് ‘സെഗതാഷ്യ’ ജനിച്ചത്. തീർത്തും ദരിദ്രരായ ആട്ടിടയരായിരുന്നു മാതാപിതാക്കൾ. ഒരിക്കൽപ്പോലും ദേവാലയമോ ബൈബിളോ ക ണ്ടിട്ടില്ലാത്ത സെഗതാഷ്യ എഴുതാനും വായിക്കാനും അറിഞ്ഞുകൂടാത്ത ഒരു ബാലനായിരുന്നു. 1980-കളിൽ യേശു അവന് പ്രത്യക്ഷപ്പെട്ടുകൊണ്ട് ചോദിച്ചു: കുഞ്ഞേ, ലോകത്തിന് നല്കാൻ ഒരു സന്ദേശം നല്കിയാൽ നീ അത് ലോകത്തെ അറിയിക്കുമോ? സമ്മതം മൂളിയ സെഗതാഷ്യയെ ഈശോതന്നെ ക്രിസ്തീയ വിശ്വാസത്തിന്റെ രഹസ്യങ്ങൾ പഠിപ്പിച്ച്, ജ്ഞാനസ്‌നാനത്തിനൊരുക്കി. പില്ക്കാലത്ത് റുവാണ്ടയിൽ മാത്രമല്ല അയൽരാജ്യങ്ങളായ ബറൂണ്ടി, കോംഗോ എന്നിവിടങ്ങളിലെല്ലാം ലക്ഷക്കണക്കിനാളുകളോട് സെഗതാഷ്യ സുവിശേഷം പ്രസംഗിച്ചു. മനുഷ്യർ അനുതപിക്കാതെ പാപത്തിൽ മുഴുകി ജീവിച്ചാൽ ലോകം മുഴുവൻ കൂടുതൽ ദുരിതങ്ങൾകൊണ്ട് നിറയും. ക്രിസ്തുവിന്റെ രണ്ടാമത്തെ വരവിനായി ലോകത്തെ ഒരുക്കുക. മനുഷ്യഹൃദയങ്ങൾ വിശുദ്ധീകരിക്കപ്പെടുകയും സ്‌നേഹംകൊണ്ട് നിറയപ്പെടുകയും ചെയ്യുന്നില്ലെങ്കിൽ സാത്താൻ ശത്രുതകൾവഴി ലോകത്തെ കീഴടക്കും. ഇവയൊക്കെയായിരുന്നു സെഗതാഷ്യവഴി സ്വർഗം നല്കിയ മുന്നറിയിപ്പുകൾ.

ഈശോ ദർശനം നൽകുമ്പോഴെല്ലാം നിഷ്‌ക്കളങ്കനായ ആ ഇടയബാലൻ ഒരുപാട് ചോദ്യങ്ങൾ ചോദിക്കും- ഒരിക്കൽ അവൻ ഇപ്രകാരം ചോദിച്ചു: ”ഈശോയേ നീ പറയുന്നു, അപ്പനെക്കാളും അമ്മയെക്കാളും ഉപരിയായി ഞാൻ നിന്നെ സ്‌നേഹിക്കണമെന്ന്. അതെനിക്ക് മനസിലാകുന്നില്ല. കാരണം ഞാൻ നിന്നെ പരിചയപ്പെട്ടിട്ട് കുറച്ചു നാളേ ആയിട്ടുള്ളൂ. പക്ഷേ എന്റെ അപ്പനെയും അമ്മയെയും ഞാൻ ഓർമ്മവെച്ചനാൾ മുതൽ കാണുന്നതാണ്. അവരെന്നെ കരുതുന്നു, രോഗം വരുമ്പോൾ ശുശ്രൂഷിക്കുന്നു. തണുപ്പിൽ മരവിച്ചുപോകാതെ പുതപ്പു തരുന്നു, വിശക്കുമ്പോൾ ഭക്ഷണം തരുന്നു. പക്ഷേ, നീ എനിക്ക് അങ്ങനെയൊന്നും ചെയ്തു തന്നിട്ടില്ല. പട്ടിണി കിടക്കാതിരിക്കാൻ ഞങ്ങളുടെ പയറുതോട്ടം കൃഷിചെയ്തു തന്നിട്ടില്ല. ഞങ്ങൾക്ക് ആടുകളെ വാങ്ങി തന്നിട്ടില്ല, പുതപ്പു തന്നിട്ടില്ല. എന്നിട്ടും നീ പറയുന്നു എന്റെ അപ്പനെയും അമ്മയെയുംകാൾ കൂടുതലായി ഞാൻ നിന്നെ സ്‌നേഹിക്കണമെന്ന്. എനിക്കതൊട്ടും മനസിലാകുന്നില്ല.”

അതിനുത്തരമായി ഈശോ അവനെയൊരു പാട്ട് പഠിപ്പിച്ചു. അതിലൂടെ സെഗതാഷ്യക്കു കാര്യം മനസിലായി. തന്നെ കരുതുവാനും വളർത്തുവാനുമായി അപ്പനെയും അമ്മയെയും നിയോഗിച്ചിരിക്കുന്നത് ഈശോയാണ്! ദൈവം മാതാപിതാക്കളെ തിരികെ വിളിച്ചാൽ ഒരു നിമിഷം കൊണ്ട് സെഗതാഷ്യക്ക് അവരിലൂടെ കിട്ടുന്ന കരുതൽ അപ്രത്യക്ഷമാകും. അവൻ സത്യം ഗ്രഹിച്ചു. അതിനുശേഷം കർത്താവിന് ഒന്നാം സ്ഥാനം കൊടുക്കുന്ന ഒരു ജീവിതമായിരുന്നു അവന്റേത്. നമ്മുടെ ജീവിതമോ?

ജീവിതപങ്കാളിയെയും മക്കളെയും തന്നത് ദൈവമാണെന്ന് പറയുമ്പോഴും അവരെക്കാളുപരിയായി നാം ദൈവത്തെ സ്‌നേഹിക്കാറുണ്ടോ? അറിവും കഴിവും ജോലിയും ജീവിതാന്തസുമെല്ലാം ദൈവത്തിൽനിന്നാണെന്നും ഒരു നിമിഷംകൊണ്ട് അതെല്ലാം ഇല്ലാതായിത്തീരുമെന്നും നാം ഗൗരവപൂർവം ചിന്തിക്കാറുണ്ടോ?

ദൈവം ഒന്നാമതായിത്തീരാത്തതാണ് ജീവിതം കുഴഞ്ഞുമറിഞ്ഞു പോകുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. എല്ലാ നന്മകളും ദൈവത്തിൽനിന്നാണ് വരുന്നതെന്ന് ഹൃദയത്തിൽ വിശ്വസിക്കാത്തപ്പോൾ എങ്ങനെയാണ് ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കാൻ നമുക്കാകുന്നത്? സമ്മാനം നല്കിയ വ്യക്തിയെക്കാളുപരി അത് അയച്ചു തരാനുപയോഗിച്ച പാർസൽ സർവീസിനെ സ്‌നേഹിച്ചുപോകുന്ന നമ്മുടെ ഭോഷത്തം തിരിച്ചറിയാനായി നമുക്ക് പ്രാർത്ഥിക്കാം.

പ്രാർത്ഥന

കർത്താവേ, അവസരങ്ങളും അംഗീകാരങ്ങളും സ്‌നേ ഹവും തന്ന് കഴിഞ്ഞ കാലങ്ങളിൽ ഞങ്ങളെ നയിച്ച അങ്ങയുടെ പരിപാലനയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു. അങ്ങയെക്കാളുപരി കൂട്ടുകാരെയും കുടുംബക്കാരെയും സ്‌നേഹിക്കുമ്പോൾ അത് ജീവിതത്തിന്റെ ക്രമം തെറ്റിക്കുമെന്ന് ഞങ്ങൾക്ക് ബോധ്യം തരണമേ. അങ്ങ് നിയോഗിച്ചതുകൊണ്ടുമാത്രമാണ് ആളുകൾ ഞങ്ങളെ സ്‌നേഹിക്കുന്നത്. അങ്ങ് നല്കിയതുകൊണ്ടുമാത്രമാണ് നല്ല ദാനങ്ങൾ ഞങ്ങൾക്ക് ലഭ്യമായത്. അതിനാൽ എല്ലാറ്റിനെക്കാളും ഉപരിയായി അങ്ങയെ സ്‌നേഹിക്കുവാൻ ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിച്ചാലും – ആമ്മേൻ.

ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

9 Comments

 1. claramma joseph says:

  Praise the Lord !

  Thank you so much for the fruitful editorial. Through this you gave the inner meaning that we should always give first place to our loving God and understand the truth that we get everything through God only.

  May Holy Spirit Guide and protect you always

  Claramma

 2. abin says:

  a good article telling the truth

 3. sebi says:

  Excellent ! Good inspired article

 4. sebi says:

  Excellent ! GOD inspired article !

 5. Sebastian Kattappuram says:

  A Good Editorial, its an eye opener to give God FIRST PLACE IN OUR LIFE.

 6. jimmy N K says:

  Can you please share your articles with the help of Newshunt like many other newspapers and magazines. Anyway this new initiative is appreatiatables. But the other can reach many . please consider it if God permits it. Thank you.

 7. Jose Karingada says:

  An eye opener, indeed. We all believe it is because of our smartness we reached the present position, but forget that in a second God can withdraw all our blessings. LOVE to God should be our base..Praise the Lord…

 8. Mini George says:

  Thank you for this inspirational article. God thank you for all your guidance and give us the grace to accept that your guidance and presence in our daily life.

 9. vincent says:

  നമുക്ക് ചോദിക്കാനുള്ളത് യേശുവിനോട് നേരിട്ട് ചോദിച്ച സെഗോതാഷേ.
  താഴെ വെക്കാൻ തോന്നിക്കാത്ത പുസ്തകം, ഇമ്മകുലിയുടെ നല്ല എഴുത്ത്.

Leave a Reply

Your email address will not be published. Required fields are marked *