നിങ്ങൾ ആഗ്രഹിക്കുന്നത് മറ്റുള്ളവർക്കും നല്കുക

ന്യൂയോർക്ക്: യേശു പറഞ്ഞ സുപ്രധാന കല്പനയെ മുൻനിർത്തിയാണ് 45 മിനിറ്റ് നീണ്ടുനിന്ന പ്രഭാഷണം യു.എസ് കോൺഗ്രസിൽ പാപ്പാ നടത്തിയത്. ‘മറ്റുള്ളവർ നിങ്ങൾക്ക് എന്തു ചെയ്തുതരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അതുപോലെ മറ്റുള്ളവരോടും ചെയ്യുക.’

നമുക്ക് സംരക്ഷണം ആവശ്യമുണ്ട് നാം മറ്റുള്ളവരെയും സംരക്ഷിക്കുക. നമുക്ക് ജീവൻ ആവശ്യമുണ്ട്, മറ്റുള്ളവരുടെ ജീവനെയും രക്ഷിക്കുക. നമുക്ക് അവസരങ്ങളും സ്വാതന്ത്ര്യവും ആവശ്യമുണ്ട്, മറ്റുള്ളവരുടെയും സ്വാതന്ത്ര്യത്തെയും മാനിക്കുക. മറ്റുള്ളവർക്കുനേരെ ഉപയോഗിക്കുന്ന അളവുകോലായിരിക്കും നമുക്കുനേരെയും ലഭിക്കുക. ജീവനെ നശിപ്പിച്ചാൽ, നമ്മുടെ ജീവനും നശിക്കും. ലോകമെങ്ങും വധശിക്ഷ നിർത്തലാക്കണമെന്ന് പാപ്പാ പറഞ്ഞു. ഭ്രൂണഹത്യക്കും കുടുംബബന്ധത്തിനും എതിരെയുള്ള അമേരിക്കയിലെ നിയമപരമായ നീക്കങ്ങൾക്കെതിരെയും പാപ്പാ പ്രതികരിച്ചു.

അനധികൃത കുടിയേറ്റക്കാർക്ക് എതിരെ മുഖം തിരിക്കരുതെന്നും മത-വംശീയ ന്യൂനപക്ഷങ്ങളോട് വിവേചനം കാണിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. മെച്ചപ്പെട്ട ജീവിതസാഹചര്യം തേടിയെത്തുന്ന അഭയാർത്ഥികളെ ശത്രുക്കളായി കാണാതെ സഹാനുഭൂതിയോടെ പെരുമാറാൻ ലോകരാജ്യങ്ങൾക്ക് കഴിയണം. ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
യു.എസ്. കോൺഗ്രസ് അംഗങ്ങൾക്കുപുറമെ, സുപ്രീം കോടതി ജഡ്ജിമാർ, നയതന്ത്ര പ്രതിനിധികൾ, വിശിഷ്ടാതിഥികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ഉൾപ്പെടുന്ന വലിയൊരു സദസിനെയാണ് പാപ്പാ അഭിസംബോധന ചെയ്തത്. പ്രഭാഷണത്തിനിടയിൽ 34 പ്രാവശ്യം കോൺഗ്രസ് അംഗങ്ങൾ എഴുന്നേറ്റുനിന്നും അല്ലാതെയും പാപ്പായുടെ വാക്കുകളെ സ്വാഗതം ചെയ്തു.

1 Comment

Leave a Reply

Your email address will not be published. Required fields are marked *