ആർച്ച് ബിഷപ് ഫുൾട്ടൺ ജെ. ഷീൻ വൈദികനായിരിക്കേ ലൂർദ് സന്ദർശിക്കുകയായിരുന്നു. അവിടെ ജീവിതചെലവുകൾ കൂടുതലായിരുന്നതിനാൽ പോക്കറ്റ് പെട്ടെന്ന് കാലിയായി. താമസിക്കുന്ന ഹോട്ടലിലെ പണം അടയ്ക്കാൻ കഴിയാത്തതിനാൽ തിരികെ പോരാൻപോലും വയ്യ. കടം ചോദിക്കാൻ പരിചയക്കാരുമില്ല. പ്രാർത്ഥനമാത്രം രക്ഷ. മാതാവിന്റെ നൊവേന ചൊല്ലി പ്രാർത്ഥിക്കാൻ തുടങ്ങി.
പ്രാർത്ഥന തീരുന്ന ഒമ്പതാം ദിവസമായിട്ടും ഒന്നും സംഭവിച്ചില്ല. രാത്രിയായപ്പോൾ അന്നത്തെ പ്രാർത്ഥനകൂടി ചൊല്ലി നവനാൾജപം അവസാനിപ്പിക്കാനായി ഷീൻ മാതാവിന്റെ തിരുസ്വരൂപത്തിനടുത്തേക്ക് നടക്കാൻ ആരംഭിച്ചു. പെട്ടെന്ന് തന്റെ തോളത്ത് ഒരു കരസ്പർശം. തിരിഞ്ഞു നോക്കിയപ്പോൾ ലൂർദ് കാണാൻ വന്ന ഒരു അമേരിക്കക്കാരൻ.
”നിങ്ങൾ അമേരിക്കക്കാരനായ ഒരു വൈദികനല്ലേ.”
”അതെ”
”ഫ്രഞ്ചു ഭാഷ സംസാരിക്കാൻ നിങ്ങൾക്കറിയാമോ”
”അറിയാമല്ലോ”
”എങ്കിൽ എന്നോടും കുടുംബത്തോടുമൊപ്പം ഈ നഗരമൊന്ന് കാണാൻ വരുമോ? ഞങ്ങൾക്ക് ഫ്രഞ്ച് അറിയില്ല.”
ഷീൻ എതിർത്തൊന്നും പറഞ്ഞില്ല. അടുത്തതായി ആ അമേരിക്കക്കാരൻ പറഞ്ഞു.”ഹോട്ടലിലെ ബില്ലൊന്നും കൊടുത്തുതീർത്തിട്ടില്ലെങ്കിൽ അക്കാര്യം ഞാനേറ്റു.” ഷീനിന് തന്റെ കാതുകളെ വിശ്വസിക്കാനാവാത്തതുപോലെ…
പ്രാർത്ഥനയിൽ ഉറച്ചുനിൽക്കാൻ ക്രിസ്തു പറയുന്നതിന്റെ രഹസ്യം എന്താണെന്ന് ഒരിക്കൽകൂടി അദ്ദേഹത്തിന് മനസിലായി.
”ഭഗ്നാശരാകാതെ എപ്പോഴും പ്രാർത്ഥിക്കണം” (ലൂക്കാ 18:1)
1 Comment
This is truth