കലണ്ടറിലെ 10 കല്പനകൾ

ഏതാനും നാളുകൾക്കു മുൻപ് ധ്യാനയാത്രയ്ക്കിടയിൽ ഒരു സുവിശേഷകന്റെ ഭവനം സന്ദർശിക്കാൻ ഇടവന്നു. അവിടെ ക ദൃശ്യം ഇന്നും മനസിൽ മായാതെ നില്ക്കുന്നു. വീടിന്റെ പ്രവേശനകവാടത്തിൽ പത്ത് കല്പനകൾ ആലേഖനം ചെയ്ത മനോഹരമായ കലർ തൂക്കിയിട്ടിരിക്കുന്നു. സാധാരണ ക്രിസ്തീയ ഭവനങ്ങളിൽ യേശുവിന്റെയും വിശുദ്ധരുടെയും രൂപങ്ങളാണല്ലോ പൊതുവേ ഉപയോഗിക്കുന്നത്. ഈ വേറിട്ട കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച മറുപടി ദൈവാനുഭവം നല്കുന്നതായിരുന്നു.

”ഈ കാലഘട്ടം വളരെ പ്രത്യേകതയുള്ളതാണ്. ദൈവത്തെ തേടുന്നവരുടെ എണ്ണം വർധിച്ചുവെങ്കിലും ദൈവഭയം കുറയുകയാണ്. ദൈവത്തെക്കാളും മനുഷ്യൻ ആഗ്രഹിക്കുന്നത് ദൈവാനുഗ്രഹങ്ങളാണ്. പാപത്തെ ലഘൂകരിച്ച് സംസ്‌കാരത്തിന്റെ ഭാഗമായി കാണുന്ന പ്രവണത വിശ്വാസികളുടെ ഇടയിൽ വളർന്നുവരുന്നു്. ഇവിടെ പാപബോധം കുറയുന്നു. മദ്യപാനവും സദൃശമായ പാപങ്ങളും സംസ്‌കാരത്തിന്റെ ഭാഗമായി ക്, സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ഉപയോഗിക്കുന്ന ക്രൈസ്തവർ ഉെന്ന വസ്തുത നമ്മെ ലജ്ജിപ്പിക്കുന്നില്ലേ?”

അദ്ദേഹം അവസനിപ്പിച്ചത് ഇങ്ങനെയാണ്: ”ഞാനും കുടുംബാംഗങ്ങളും യാത്രകൾക്കോ മറ്റ് കാര്യങ്ങൾക്കോ പോയിവന്നാൽ ഞങ്ങൾ കുടുംബമായി ഈ കലറിന്റെ മുൻപിൽ നിന്ന് ഓരോ ദൈവകല്പനകളും ധ്യാനിച്ച് പ്രാർത്ഥിക്കും. ലംഘിച്ച ദൈവകല്പനകളെ ഓർത്ത് അനുതപിച്ച് ഞങ്ങളെത്തന്നെ വിശുദ്ധീകരിച്ചാണ് ഭവനത്തിൽ പ്രവേശിക്കുക.” എത്രയോ അനുകരണീയമായ മാതൃകയാണ് ഈ പ്രവൃത്തി. ആ ഭവനത്തിൽ ഇരുന്നപ്പോൾ ദാവീദിന്റെ ശ്രേഷ്ഠമായ പ്രാർത്ഥനയാണ് മനസിലേക്ക് ഓടിവന്നത്. ”അടിയന്റെ കുടുംബം അങ്ങയുടെ മുൻപിൽനിന്ന് ഒരിക്കലും മാറിപ്പോകാതിരിക്കേതിന് അതിനെ അനുഗ്രഹിക്കാൻ തിരുവുള്ളമാകണമേ.”

ധീരരാവാൻ വിളിക്കപ്പെട്ടവർ നാം

ദാവീദ് പ്രാർത്ഥിക്കുന്നത്, കേവലം ഭൗതികമായ അനുഗ്രഹങ്ങൾക്കുവേിയല്ല. മറിച്ച് ജീവിതത്തിൽ അന്ത്യനാഴികവരെയും ദൈവകല്പനകളിൽനിന്നും ദൈവവഴിയിൽനിന്നും മാറിപ്പോകാതിരിക്കുവാനുള്ള കൃപയ്ക്കുവേി അഥവാ, വിശുദ്ധമായ ഒരു ജീവിതത്തിനുവേിയാണ്. ഇവിടെയാണ് ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകളുടെ പ്രസക്തി നാം മനസിലാക്കേത്; ”അശുദ്ധി പടരുന്ന ആധുനിക ലോകത്തിൽ വിശുദ്ധരായി ജീവിക്കുവാനുള്ള ധീരതയാണ് നാം പ്രകടിപ്പിക്കേത്.” ക്രൈസ്തവ ജനത മറ്റ് സമൂഹങ്ങളിൽനിന്ന് വ്യത്യസ്തരാകുന്നത് വിശുദ്ധമായ ജീവിതം നയിച്ചുകൊാവണം എന്ന് ദൈവം ആഗ്രഹിക്കുന്നു. സംഖ്യയുടെ പുസ്തകത്തിൽ ഇസ്രായേൽ ജനത്തിന്റെ (ദൈവത്തിന്റെ സ്വന്തം) അഭൂതപൂർവമായ വളർച്ചയും ഐശ്വര്യവും ക് അസൂയാലുവായ മൊവാബ് രാജാവ് ബാലാക് – ഇസ്രായേൽ ജനത്തെ നശിപ്പിക്കാൻ ഉപായങ്ങൾ തേടുകയാണ്. സംഖ്യാബലംകൊാേ സൈന്യശക്തികൊാേ അവരെ തകർക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ രാജാവ്, ദൈവത്തിന്റെ പ്രവാചകനായ ബാലാമിനെകൊ് നിർബന്ധപൂർവം ഇസ്രായേൽജനത്തെ ശപിച്ച് അവരെ നശിപ്പിക്കാൻ തന്ത്രം മെനയുകയാണ്.

എന്നാൽ ദൈവാത്മാവാൽ നിറഞ്ഞ പ്രവാചകൻ ദൈവം ശപിക്കാത്ത ജനതയെ ഞാനെങ്ങനെ ശപിക്കും എന്ന് പറഞ്ഞുകൊ് അവരെ അനുഗ്രഹിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. എന്തായിരുന്നു ഇസ്രായേൽജനത്തിന്റെ വ്യത്യസ്തത? ബൈബിൾ അത് കൃത്യമായി പഠിപ്പിക്കുന്നു. അവരെ ശപിക്കാനായി കടന്നുവന്ന ദൈവപുരുഷൻ – മലമുകളിൽനിന്ന് അവരെ നിരീക്ഷിക്കുമ്പോൾ കാണുന്ന കാഴ്ച സംഖ്യയുടെ പുസ്തകം 23-ാം അധ്യായം ഒമ്പതാം വാക്യത്തിൽ നാമിങ്ങനെ വായിക്കുന്നു ”പാറക്കെട്ടുകളിൽനിന്ന് ഞാനവനെ കാണുന്നു. മലമുകളിൽനിന്ന് ഞാനവനെ നിരീക്ഷിക്കുന്നു.

വേറിട്ടു പാർക്കുന്ന ഒരു ജനം. ജനതകളോട് ഇടകലരാത്ത ഒരു ജനം” (സംഖ്യ 23:9). അതെ, അവർ വിശുദ്ധരായ ജനതയായിരുന്നു. അതായിരുന്നു അവരുടെ രഹസ്യവും. ഇസ്രായേൽജനത്തിന്റെ പിൻതുടർച്ചക്കാരായ നമ്മെ ഓരോരുത്തരെയും ദൈവം ഇന്നും നിരീക്ഷിക്കുന്നു. സമൂഹത്തിൽ നടമാടുന്ന പാപത്തിന്റെ വഴികളിൽനിന്നും വേറിട്ട് വിശുദ്ധരായി ജീവിക്കാനുള്ള ധീരത പ്രകടിപ്പിക്കണമെന്നാണ് ബെനഡിക്ട് പാപ്പായുടെ വാക്കുകളിലൂടെ പരിശുദ്ധാത്മാവ് നമ്മെ ഓർമപ്പെടുത്തുന്നത്. മാർട്ടിൻ ഡി പോറസിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്: ”ചിലരുടെ തൊലി കറുത്താണ്. പക്ഷേ, അവരുടെ ആത്മാവ് വെളുത്തതായി കാണപ്പെടുന്നു. എന്നാൽ മറ്റു ചിലരുടെ ശരീരം വെളുത്തതാണ്. എന്നാൽ അവരുടെ ആത്മാവ് കറുത്തതായി കാണുന്നു. ഇവിടെ ദൈവം മനുഷ്യന്റെ ആത്മാവിനെ മാത്രം ശ്രദ്ധിക്കുന്നു.”

ആ വാക്കുകളുടെ ആന്തരിക അർത്ഥം മാത്രമാണ് ധ്യാനിക്കേത്. ദൈവം മനുഷ്യന്റെ ബാഹ്യരൂപഭാവങ്ങളിലേക്കല്ല മറിച്ച്, ഹൃദയവിശുദ്ധിയിലേക്കാണ് നോക്കുന്നത് എന്ന് സാരം. മാമോദീസയിലൂടെ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഓരോ വിശ്വാസിയും അടിസ്ഥാനപരമായി വിളിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധരാകുവാനായിട്ടാണ് എന്നത് നാം ഓർത്തിരിക്കണം. ചെരുപ്പുകുത്തി മുതൽ മാർപാപ്പ വരെയുള്ള വ്യത്യസ്തങ്ങളായ ജീവിതവിളി സ്വീകരിച്ച അനേകരെ സഭയിലൂടെ പരിശുദ്ധാത്മാവ് വിശുദ്ധ പദവിയിലേക്ക് ഉയർത്തുമ്പോൾ ആർക്കും വിശുദ്ധരായി മാറാം എന്ന സന്ദേശമാണ് സ്വർഗം അതിലൂടെ നല്കുന്നത്.

പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള മാർഗം

യേശു പറഞ്ഞു: ‘നിങ്ങളുടെ സ്വർഗസ്ഥനായ പിതാവ് പരിപൂർണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണരായിരിക്കുവിൻ’. ഈ പരിപൂർണതയിലേക്ക് എത്തിച്ചേരാൻ പാപിയായ മനുഷ്യന് കഴിയില്ലായിരുന്നുവെങ്കിൽ, യേശു നമ്മോട് ഇങ്ങനെ ആവശ്യപ്പെടുകയില്ലായിരുന്നു. ദൈവം അഭിമാനിക്കുന്ന ഒരു ഗണത്തെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം പറയുന്നത് ശ്രദ്ധിക്കാം. ”ഈ വിധം പരീക്ഷിക്കപ്പെട്ട് കുറ്റമറ്റവനായി കാണപ്പെട്ടവൻ ആരു്? അവന് അഭിമാനിക്കാൻ അവകാശമു്. പാപം ചെയ്യാൻ കഴിവുായിട്ടും അത് ചെയ്യാത്തവനും തിന്മ പ്രവർത്തിക്കാൻ സാധ്യതയുായിട്ടും അത് ചെയ്യാത്തവനും ആരു്? (പ്രഭാ. 31:10). എനിക്കും നിങ്ങൾക്കും പാപം ചെയ്യാൻ കഴിവും തിന്മ പ്രവർത്തിക്കാൻ നിരവധി സാധ്യതകളും ഉ്. ഈ സാഹചര്യത്തിലും തിന്മ ചെയ്യാത്ത – പാപത്തിൽനിന്ന് അകന്നു ജീവിക്കുന്നവനെയോർത്ത് ദൈവം അഭിമാനിക്കുന്നു. അവരാണ് വിശുദ്ധർ.

സുവിശേഷയാത്രയ്ക്കിടയിൽ പരിചയപ്പെട്ട ഒരു യുവാവിന്റെ അനുഭവം എന്നെ ഏറെ ചിന്തിപ്പിച്ചു. ടാപ്പിങ്ങ് തൊഴിൽ ചെയ്ത് ജീവിക്കുന്ന ചെറുപ്പക്കാരൻ – പതിനേഴാമത്തെ വയസിൽ ധ്യാനം കൂടി. പാപമാർഗങ്ങൾ ഉപേക്ഷിച്ച് യേശുവിനായി ജീവിതം സമർപ്പിച്ചു. യൗവനത്തിന്റെ പ്രലോഭനങ്ങളെ പ്രാർത്ഥനയോടെ അതിജീവിച്ചു. മറ്റ് വരുമാനമാർഗങ്ങൾ ഒന്നും ഇല്ലാത്ത ഇദ്ദേഹം ടാപ്പിങ്ങ് ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. ഒരിക്കൽ തൊഴിൽ ചെയ്യുന്ന തോട്ടത്തിനടുത്തുള്ള സുന്ദരിയായ യുവ വിധവ ഈ യുവാവിനെ പാപത്തിനായി പ്രേരിപ്പിച്ചു. ആദ്യനാളുകളിൽ എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും തുടർന്നുവന്ന പരീക്ഷണങ്ങൾ അദ്ദേഹത്തിന്റെ മനസിനെ ഉലയ്ക്കുവാൻ തുടങ്ങി. എന്നിരുന്നാലും തളർന്നുപോയില്ല. ദൈവത്തിൽ കൂടുതൽ ആശ്രയിച്ചുകൊണ്ട് അദ്ദേഹം പ്രലോഭനത്തെ നേരിട്ട മാർഗം ഹൃദയസ്പർശിയാണ്.

ആ യുവതിയുടെ വീടിനടുത്തുള്ള എല്ലാ റബർ മരങ്ങളിലും കുരിശടയാളം കൊത്തിവച്ച്, ക്രൂശിത രൂപത്തിൽ നോക്കി പാപചിന്തകളെ സമർപ്പിച്ച് സ്തുതിച്ച് പ്രാർത്ഥിക്കാൻ ആരംഭിച്ചു. ഇങ്ങനെ ഏതാനും നാളുകൾ ഇത് തുടർന്നപ്പോൾ പാപചിന്ത എന്നന്നേക്കുമായി ആ ചെറുപ്പക്കാരനിൽനിന്ന് വിട്ടുപോയി. ഈ സംഭവം നമ്മെ പഠിപ്പിക്കുന്ന സന്ദേശം വളരെ വ്യക്തമാണ്. ഏത് ജീവിതതുറകളിൽ പ്രവർത്തിക്കുന്നവർക്കും വിശുദ്ധ ജീവിതം നയിക്കാൻ കഴിയും. അതിനായി ആഗ്രഹിക്കണം, പ്രാർത്ഥിക്കണം എന്നുമാത്രം. ”കർത്താവ് അരുളിചെയ്യുന്നു: മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങൾക്ക് നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങൾ ഉണ്ടാകാൻ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങൾ ഉണ്ടാകുമ്പോൾ അവയെ അതിജീവിക്കാൻ വേണ്ട ശക്തി അവിടുന്ന് നിങ്ങൾക്ക് തരും” (1 കോറി. 10:13).

എന്താണ് വിശുദ്ധ ജീവിതം എന്നതുകൊണ്ട് സ്വർഗം ഉദ്ദേശിക്കുന്നത്? അത് ഒരിക്കലും പാപം ചെയ്യാത്ത, പാപചിന്തകൾ ഒരിക്കലും കടന്നുവരാത്ത ജീവിതാവസ്ഥ എന്നല്ലെന്ന് മനസിലാക്കണം. മഹാനായ റോബർട്ട് ലൂയിസിന്റെ വാക്കുകൾ ശ്രദ്ധിക്കുക: ”വീണാലും എഴുന്നേറ്റ് മുന്നോട്ട് പോകുന്ന പാപിയുടെ പേരാണ് വിശുദ്ധൻ.” അതെ, നാമോരോരുത്തരും വിശുദ്ധർ തന്നെയാണ്. പാപത്തിൽ വീണുപോയാലും അവിടെനിന്ന് എഴുന്നേറ്റ് അനുതപിച്ച് പാപങ്ങൾ ഏറ്റുപറഞ്ഞ് (കുമ്പസാരം) മുന്നോട്ട് പോകാൻ തയാറാകുമ്പോൾ നമ്മൾ വിശുദ്ധിയിൽ വളരും. അതുകൊണ്ടാണ് വിശുദ്ധ ജോൺ മരിയ വിയാനി ഇപ്രകാരം പറഞ്ഞത്: ”വിശുദ്ധരാരും നന്നായി ആരംഭിച്ചവരല്ല. എങ്കിലും അവർ നന്നായി അവസാനിപ്പിച്ചു. നമ്മുടെ തുടക്കങ്ങൾ നന്നായിട്ടില്ല. എന്നാൽ നമുക്കും നന്നായി അവസാനിപ്പിക്കാൻ കഴിയും.” ഈ യാഥാർത്ഥ്യമാണ് ജീവിതത്തിന്റെ നല്ലൊരു ഭാഗം പാപത്തിൽ ജീവിച്ച് വിശുദ്ധനായിത്തീർന്ന വിശുദ്ധ അഗസ്റ്റിൻ നമ്മെ പഠിപ്പിക്കുന്നത്.

ധീരമായ തീരുമാനം

ഇന്ന് എത്ര പാപാവസ്ഥയിൽ ആണെങ്കിലും നമുക്ക് വിശുദ്ധരാകാൻ കഴിയും. അതിനായി ആഗ്രഹിക്കണം, പ്രാർത്ഥിക്കണം. ധീരമായ തീരുമാനങ്ങൾ എടുക്കണം. വിശുദ്ധ ഫൗസ്റ്റീനയുടെ ചരിത്രം അതാണ് ഓർമിപ്പിക്കുന്നത്. വിശുദ്ധ ഫൗസ്റ്റീനയ്ക്ക് വിശുദ്ധ ആൻഡ്രൂസ് ബെബോളയുടെ നാമകരണ ചടങ്ങിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. അപ്പോൾ അവളുടെ ഉള്ളിൽ വലിയൊരാഗ്രഹം മുളയെടുത്തു – ഞങ്ങളുടെ സഭാസമൂഹത്തിലും ഒരു വിശുദ്ധയെ ലഭിച്ചിരുന്നെങ്കിൽ.

അപ്പോൾത്തന്നെ ഫൗസ്റ്റീന കരഞ്ഞുകൊണ്ട് ഇപ്രകാരം പ്രാർത്ഥിക്കുവാൻ തുടങ്ങി. ”അങ്ങ് ഔദാര്യവാനാണെന്ന് എനിക്കറിയാം. എങ്കിലും അങ്ങേക്ക് ഞങ്ങളുടെ സഭയോട് ഔദാര്യം കുറവാണ്. അതല്ലേ ഞങ്ങളുടെ സഭയിൽ ഒരു വിശുദ്ധപോലും ഇല്ലാത്തത്.” പ്രാർത്ഥിച്ച് അവളൊരു കൊച്ചുകുഞ്ഞിനെപ്പോലെ കരയുവാൻ തുടങ്ങി. അപ്പോൾ ഈശോ അവളോട് ഇങ്ങനെ പറയുന്നതായി അവൾ കേട്ടു: ”ഫൗസ്റ്റീന കരയേണ്ട. ആ വിശുദ്ധ നീ തന്നെയായിരിക്കും” (വിശുദ്ധ മരിയ ഫൗസ്റ്റീന കൊവാൾസ്‌കായുടെ ഡയറി, പേജ് 569). അതെ, ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്താൽ ദൈവം നമ്മെ നോക്കിയും പറയും, ഈ യുഗാന്ത്യസഭയിലെ ഒരു വിശുദ്ധൻ/വിശുദ്ധ നീയാണ്.

പാപം ചെയ്യാതിരിക്കുവാനുള്ള ഏറ്റവും നല്ല മാർഗം പാപസാഹചര്യങ്ങളെ വെറുത്തുപേക്ഷിക്കുകയാണ്. ഈ വസ്തുത മറക്കാതിരിക്കാം. ”പാപത്തെക്കാൾ മരണം” എന്ന് പ്രഖ്യാപിച്ചവർ ആണ് വിശുദ്ധർ. പാപസാഹചര്യങ്ങളോട് മൃദുസമീപനം പുലർത്തരുത്. ”സർപ്പത്തിൽ നിന്നെന്നപോലെ പാപത്തിൽനിന്ന് ഓടിയകലുക. അടുത്തുചെന്നാൽ അത് കടിക്കും” (പ്രഭാ. 21:2). ഉൽപത്തി പുസ്തകത്തിലെ വിശുദ്ധനായ ജോസഫ് നല്കുന്ന സന്ദേശം അതാണ്. അവന് വേണമെങ്കിൽ, പൊത്തിഫറിനെ തൃപ്തിപ്പെടുത്താൻ അവളുടെ അടുത്ത് ഇരിക്കുകയെങ്കിലും ചെയ്യാമായിരുന്നു. എന്നാൽ വചനം പഠിപ്പിക്കുന്നു – ”അവൻ അവളുടെ അടുത്ത് ഇരിക്കാൻപോലും കൂട്ടാക്കിയില്ല” (ഉൽപ. 39:10).

നമുക്കും ധീരമായ തീരുമാനങ്ങൾ എടുക്കാം. ഈശോയ്ക്ക് അഭിമാനിക്കാൻ കഴിയുന്ന ജീവിതമായി നമ്മുടെ ജീവിതവും മാറട്ടെ. സഭ വിശുദ്ധരുടെ സമൂഹമായി തിളങ്ങട്ടെ. ഇന്നത്തെ വിശ്വാസിസമൂഹത്തെ നോക്കി സ്വർഗം പറയണം ”ഇതാ വേറിട്ടു പാർക്കുന്ന ജനം. ജനതകളോട് ഇടകലരാത്ത ഒരു ജനം.” ബെനഡിക്ട് പതിനാറാമൻ പാപ്പായുടെ വാക്കുകൾ ഹൃദയത്തിൽ സ്വീകരിച്ച് ഇങ്ങനെ പ്രാർത്ഥിക്കാം: ഓ, കർത്താവേ… അശുദ്ധി പടരുന്ന ആധുനിക ലോകത്തിൽ വിശുദ്ധരായി ജീവിക്കുവാനുള്ള ധീരത നല്കി ഞങ്ങളെ അനുഗ്രഹിച്ചാലും, ആമ്മേൻ.

മാത്യു ജോസഫ്

1 Comment

  1. Shivago says:

    Amen..Lord Give stragnth to keep our Virginity….

Leave a Reply

Your email address will not be published. Required fields are marked *