മരണഭയമില്ലാതായതിന്റെ രഹസ്യം

ആഫ്രിക്കയിൽ ഹുട്ടു വംശജരും ടുട്‌സി വംശജരും തമ്മിലുള്ള വർഗീയ കലാപം ആളിപ്പടർന്ന സമയമായിരുന്നു അത്. ബുറൂൻഡിയിലെ ബൂട്ടാ സെമിനാരിയിൽ ഇരു വിഭാഗക്കാരും ഉണ്ടായിരുന്നു. ഹുട്ടു വംശ ഗറില്ലകൾ സെമിനാരിയിലെത്തി എല്ലാവരെയും ഒരുമിച്ചുനിർത്തി. തുടർന്ന്, ഹുട്ടുവംശജരും ടുട്‌സി വംശജരും വേർതിരിഞ്ഞു നിൽക്കാൻ ആവശ്യപ്പെട്ടു. ടുട്‌സികളെ മാത്രം കൊല്ലാനായിരുന്നു ഇത്.

എന്നാൽ തങ്ങളുടെ സഹപാഠികളിൽനിന്ന് മാറിനിന്ന് ജീവിക്കാനോ തങ്ങളുടെ സഹപാഠികളെ കൊലയ്ക്ക് കൊടുക്കാനോ തയാറാവാതെ അവർ വേർപിരിയാതെ നിന്നു. ഫലമോ! ഗറില്ലകൾ എല്ലാവരെയും കൊന്നൊടുക്കി. അങ്ങനെ നാൽപത് വൈദിക വിദ്യാർത്ഥികൾ വധിക്കപ്പെട്ടു. 1996 ഏപ്രിൽ 30-ന് നടന്ന സംഭവം സ്‌നേഹത്തിന്റെ ചരിത്രപുസ്തകത്തിൽ മായാതെ കുറിക്കപ്പെടേണ്ടതാണ്.സ്‌നേഹപൂർണതയിൽ മരണഭയം അപ്രത്യക്ഷമാകും.

”ഞാൻ നിങ്ങളോടു കല്പിക്കുന്നു: പരസ്പരം സ്‌നേഹിക്കുവിൻ” (യോഹന്നാൻ 15:17)

2 Comments

  1. Thomas KM says:

    Even death can’t separate us from the true love…

Leave a Reply

Your email address will not be published. Required fields are marked *