ഒരു വിജയരഹസ്യം

ഈശോയോടൊപ്പമായിരിക്കുക എന്നതാണ് മനുഷ്യാത്മാവിന്റെ ഭാഗധേയം. ആത്മാവ് ദാഹിക്കുന്നതും കൊതിക്കുന്നതും ഈശോയോടൊപ്പമായിരിക്കാൻ വേിത്തന്നെയുമാണ്. സ്വർഗത്തിൽ നിത്യം ഈശോയോടൊപ്പമായിരിക്കാൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ആത്മാവ് ഭൂമിയിൽത്തന്നെ അതനുഭവിക്കുന്നതാണ് ഏറ്റം ആനന്ദകരം. ഇതാണ് ദൈവസാന്നിധ്യസ്മരണ എന്ന് ആത്മീയപിതാക്കന്മാർ നമുക്കു പറഞ്ഞു തരുന്ന ആത്മീയതയുടെ അകക്കാമ്പ്. ഞാൻ ഈശോയിലും ഈശോ എന്നിലും എന്ന സത്യം ഇഹത്തിൽ ജീവിക്കുകയാണ് ആത്മീയത.

വിശുദ്ധാത്മാക്കൾ എല്ലാവരും ഈ യാഥാർത്ഥ്യം ജീവിച്ചവരാണ്. ക്രിസ്ത്വാനുകരണം ഓർമിപ്പിക്കുന്നു: ”ആത്മീയതയുടെ പൂർണതയെന്നത് പുണ്യങ്ങളുടെ നിറവല്ല, ദൈവത്തിന്റെ കൂട്ടായ്മയിൽ ആയിരിക്കുന്നതാണ്.” ഇതുതന്നെയാണ് വിശുദ്ധിയുടെ വിജയരഹസ്യങ്ങളിൽ പ്രഥമമായിട്ടുള്ളത്.

അന്ത്യോക്യായിലെ വിശുദ്ധ ഇഗ്നേഷ്യസ് ബലിജീവിതത്തിന്റെ രഹസ്യം ഇങ്ങനെ പങ്കുവച്ചുതരുന്നു: ”നിങ്ങൾ ശരീരത്തിൽ ചെയ്യുന്നതുപോലും ആത്മീയമാണ്. എന്തെന്നാൽ നിങ്ങളുടെ പ്രവൃത്തികളെല്ലാം ഈശോമിശിഹായിലാണ് നിങ്ങൾ ചെയ്യുന്നത്.” നമ്മുടെ പ്രവൃത്തികളെല്ലാം ഈശോയോടൊപ്പവും ഈശോയിലും ചെയ്യുക എന്നതാണ് ബലിജീവിതത്തിന്റെ വിജയരഹസ്യം. ഇത് ഏറെ സമയം ദൈവാലയത്തിൽ ചെലവഴിക്കുന്നതോ, എപ്പോഴും പ്രാർത്ഥന ഉരുവിട്ടുകൊിരിക്കുന്നതോ ആണെന്ന് ആരും തെറ്റിദ്ധരിക്കാതിരിക്കട്ടെ. ഈശോയോടൊപ്പമല്ലാത്ത ഒരു നിമിഷം പോലും ജീവിതത്തിൽ ഉാകാതിരിക്കത്തക്കവിധം സദാ അവിടുത്തോടുകൂടി വ്യാപരിക്കുന്നതിലാണ് വിശുദ്ധജീവിതത്തിന്റെ വിജയം അടങ്ങിയിരിക്കുന്നത്.

ക്രിസ്ത്വാനുകരണം പഠിപ്പിക്കുന്നു: ”ഈശോ നമ്മുടെ അടുക്കലുള്ളപ്പോൾ എല്ലാം ശുഭം തന്നെ, യാതൊന്നും ദുഷ്‌ക്കരമായി തോന്നില്ല. ഈശോ അടുക്കലില്ലാത്തപ്പോൾ എല്ലാം പ്രയാസം തന്നെ. ഈശോ നമ്മുടെ കൂടെയുെങ്കിൽ യാതൊരു ശത്രുവും നമ്മെ ദ്രോഹിക്കില്ല. ഈശോയെ കെത്തുന്നവൻ ഒരു മഹാനിക്ഷേപം കെത്തുന്നു; അല്ല, സകലനന്മകളിലുമുപരിയായ പരമനന്മയെത്തന്നെ കെത്തുന്നു.”

ഗോവണിപ്പടികൾ

ആത്മീയതയുടെ ദർശനങ്ങളും വളർച്ചയും എത്ര വിഭിന്നങ്ങളാണ്! ഓരോ ആത്മാവിലും ദൈവം കൊളുത്തിവച്ചിരിക്കുന്ന ദിവ്യജ്വാലയുടെ പ്രഭ വ്യത്യസ്തം തന്നെ. അവയോരോന്നും ഏറ്റം സുന്ദരവും ഒന്നിനൊന്ന് മികവുറ്റതുമായി പ്രകടിതമായിരിക്കുന്നുതാനും. ആത്മീയതയുടെ ഉന്നത സോപാനത്തിൽ വിരാജിച്ചവളായിരുന്നു ആവിലായിലെ അമ്മത്രേസ്യ. വിശുദ്ധ ത്രേസ്യയുടെ സന്യാസഭവനം സന്ദർശിക്കുമ്പോൾ നമ്മെ അതിശയിപ്പിക്കുന്ന ഒരു കാഴ്ചയു്. ഉണ്ണീശോ ഒരു ഗോവണിപ്പടിയിൽ തനിച്ചിരിക്കുന്ന തിരുസ്വരൂപം! അതിനു പിന്നിൽ ഒരത്ഭുതവും ആത്മീയ ദർശനവുമു്. ഉണ്ണീശോ മിക്കപ്പോഴും പ്രത്യക്ഷപ്പെട്ട് അമ്മത്രേസ്യയോട് സംഭാഷിക്കുമായിരുന്നു! ആ സംഭാഷണം ഏറെ സമയം നീുപോകും.

അപ്പോഴതാ മഠത്തിലെ മണിയടിക്കുന്നു, ഭക്ഷണത്തിനു സമയമായി. സന്യാസഭവനത്തിലെ നിയമം ലംഘിച്ച് ഇനിയും ഭക്ഷണത്തിനു പോകാതെ സംസാരം തുടരുന്നത് ശരിയല്ലല്ലോ. അവൾ ഉടനെ ഉണ്ണീശോയോടു പറയും: ”ഇതാ മണിയടിച്ചു, സന്യാസ നിയമം പാലിക്കേതിന് ഞാൻ കടപ്പെട്ടവളാണല്ലോ, പോയി ഭക്ഷണം കഴിച്ചിട്ടുവരാം, എനിക്കായി ഇവിടെ കാത്തിരിക്കുക.” ത്രേസ്യ പുണ്യവതി ഭക്ഷണം കഴിച്ച് തിരിച്ചുവരുവോളം ആ ഗോവണിപ്പടിയിൽ ഉണ്ണീശോ കാത്തിരിക്കുമായിരുന്നുവത്രെ! പുണ്യപരിപൂർണതയ്ക്കുള്ള മാർഗമാണ് സന്യാസനിയമങ്ങളുടെ പാലനം എന്ന ആത്മീയ ദർശനം എത്രയോ ഭംഗിയായി ഇവിടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധജീവിതത്തിന്റെ ഉൾപൊരുൾ ഈ വിധം നമുക്കു പാഠമായിരിക്കുന്നു.

എന്നാൽ സ്‌പെയിനിലെ ആവിലായിൽ നിന്ന് ഫ്രാൻസിലെ ലിസ്യുവിലേക്കുള്ള ദൂരം ആത്മീയതയിലും നാം പരിഗണിച്ചേ പറ്റൂ. ഈശോയുടെ ത്രേസ്യയിൽ നിന്ന് ഉണ്ണീശോയുടെ ത്രേസ്യയിലേക്ക് വരുമ്പോൾ ആത്മീയദർശനത്തിലും ചില അകലങ്ങൾ കാണാനാകും. ഉണ്ണീശോ തനിക്കു പ്രത്യക്ഷപ്പെട്ട് സംസാരിക്കുമായിരുന്നെങ്കിൽ ചെറുപുഷ്പം ഇങ്ങനെയായിരിക്കും പറയുക, ”ഉണ്ണീശോയേ, നിന്നോടുള്ള സ്‌നേഹത്തെപ്രതി ഞാനിന്ന് ഭക്ഷണം ഉപേക്ഷിക്കുന്നു.

അത് ഒരു പരിത്യാഗമായി ഞാൻ നിനക്ക് കാഴ്ചവയ്ക്കുന്നു. നമുക്കൊരുമിച്ച് സംഭാഷണം തുടരാം.” അങ്ങനെ അവൾ സ്‌നേഹം കൊ് നിയമത്തിന്റെ വിലക്കുകൾ ചാടിക്കടക്കുമായിരുന്നു. ഉണ്ണീശോയെ വിട്ടുപിരിയാതെ കൂടെത്തന്നെ ഇരിക്കുകയും, ഒപ്പം ഒരു പരിത്യാഗം അനുഷ്ഠിച്ച് ആത്മാക്കളുടെ രക്ഷയ്ക്കായി സമർപ്പിക്കുകയും ചെയ്യും. സ്‌നേഹത്തിൽ വിശുദ്ധിയുടെ കുറുക്കുവഴി കെത്തിയ ബലിയാത്മാവ്! സ്‌നേഹത്തിൽ എല്ലാം സാധ്യമാകുന്ന ആത്മീയദർശനം! ആത്മാക്കളെ നേടാൻ പര്യാപ്തമായ നവമായ ബലിദർശനം!

ലിസ്യുവിലെ കൊച്ചുറാണിയിൽ നിന്നും ലൂർദിലെ ബർണദീത്തായിലേക്ക് എത്താനും അത്ര കുറവല്ലാത്ത ഒരു സഞ്ചാരപഥമു്. ആത്മീയതയുടെ അത്ഭുതം കൂറുന്ന മുഖദർശനമാണ് നമുക്കവിടെ സിദ്ധിക്കുന്നത്. പരിശുദ്ധ അമ്മയുടെ പ്രത്യേക ദർശനങ്ങൾ ലഭിച്ച ബർണദീത്താ തന്റെ ദൈവവിളി തിരിച്ചറിഞ്ഞ് സന്യാസാശ്രമത്തിൽ ചേർന്നു. അന്നൊരിക്കൽ, അവൾ സന്യാസാർത്ഥിനിയായിരിക്കെ മഠത്തിലെ ഉല്ലാസവേളയിൽ എല്ലാവരുടെയും മുൻപിൽവച്ച് മഠാധിപ ചോദിച്ചു: ”ബർണദീത്താ, മകളേ, നിനക്കാണ് ഉണ്ണീശോ പ്രത്യക്ഷപ്പെടുന്നതെങ്കിൽ നീ എന്തു ചെയ്യും? അമ്മത്രേസ്യ ചെയ്തതു പോലെ നിയമം അനുസരിക്കാനായി ഉണ്ണീശോയെ തനിച്ചിരുത്തി നീ ഭക്ഷണം കഴിക്കാൻ വരുമോ? അതോ ഭക്ഷണം ഉപേക്ഷിച്ച് ഉണ്ണീശോയുമായുള്ള സംഭാഷണം തുടരുമോ?” ബർണദീത്തയ്ക്ക് ഒട്ടും ആലോചിക്കേിവന്നില്ല മറുപടി നൽകാൻ.

”ഞാൻ ഇതു രും ചെയ്യില്ല.” അവളുടെ മറുപടിയിൽ എല്ലാവരും സ്തബ്ധരായി. ധിക്കാരം! മാതാവ് പ്രത്യക്ഷപ്പെട്ടതിലുള്ള അഹങ്കാരംഎന്ന് മുതിർന്ന കന്യാസ്ത്രീകൾ പിറുപിറുത്തു. എന്നാൽ ബർണദീത്ത ധൈര്യസമേതം തുടർന്നു: ”ഞാൻ നിയമാനുഷ്ഠാനത്തിന്റെ പേരിൽ ഉണ്ണീശോയെ ഒരിക്കലും ഉപേക്ഷിച്ച് തനിയെ ഇരുത്തില്ല, ഞാൻ ഉണ്ണീശോയുടെ പേരിൽ നിയമം ലംഘിക്കുകയുമില്ല. ഞാനെന്റെ ഉണ്ണീശോയെ എടുത്തുകൊ് ഞങ്ങൾ രുപേരുംകൂടി ഭക്ഷണമേശയിൽ എത്തും. അവിടെ ഞങ്ങൾ ഒരുമിച്ച് സംസാരിച്ചുകൊ് ഭക്ഷണം കഴിക്കും.” ആത്മീയതയുടെയും ബലിജീവിതത്തിന്റെയും പുതിയൊരു രഹസ്യം സ്വർഗം ഭൂമിക്ക് വെളിപ്പെടുത്തുകയായിരുന്നു ബർണദീത്താ എന്ന ബലിയാത്മാവിലൂടെ! ഇന്നും ഫ്രാൻസിലെ ന്‌വേറിൽ ആ വിശുദ്ധയുടെ ഭൗതികശരീരം നൂറ്റാുകളെ അതിജീവിച്ച് അഴുകാതിരിക്കുമ്പോൾ സ്വർഗം ആ ബലിജീവിതത്തെ മാനിക്കുന്നു എന്ന സത്യത്തിന് ഭൂമിയിൽ സാക്ഷ്യമാകുന്നു! എപ്പോഴും എവിടെയും എല്ലാക്കാര്യങ്ങളിലും ഈശോയോടൊപ്പം, ഈശോയിൽ വ്യാപരിക്കുക എന്നതാണ് ബലിജീവിതത്തിന്റെ അടിസ്ഥാനതത്വം.

നീ സഞ്ചാരങ്ങൾ

യൂറോപ്യൻ നാടുകളുടെ വശ്യമനോഹാരിതകളിൽ നിന്ന് കൽക്കട്ടയിലെ ചേരികളിലേക്ക് എത്താൻ ഏറെ ദൂരം സഞ്ചരിക്കേതു്. അവിടെ മറ്റൊരു ത്രേസ്യ – മദർ തെരേസ – നമ്മെ അത്ഭുതപ്പെടുത്തി നിലകൊള്ളുന്നു. അവളുടെ ആത്മീയതയ്ക്കുമു് സവിശേഷതകൾ ഏറെ. എല്ലാ ദിവസവും പ്രഭാതത്തിൽ ദിവ്യകാരുണ്യ ഈശോയെ ആരാധിച്ച് അവൾ ചേരികളിലേക്കിറങ്ങുന്നത് തനിച്ചല്ല, ആ ഈശോയോടൊപ്പമായിരുന്നു. ആ തെരുവീഥികളിലെ രോഗികളിലും പാവങ്ങളിലും മദർ ദർശിച്ചതും ഈശോയെത്തന്നെയായിരുന്നു. അവൾ പാവങ്ങൾക്കുവേി ചെയ്ത ശുശ്രൂഷ ഈശോയ്ക്കുള്ള ബലിതന്നെയായിരുന്നു. ബലിജീവിതത്തിന്റെ വ്യത്യസ്തമായ ഒരു മുഖദർശനം- അതായിരുന്നു മദർ തെരേസ എന്ന അത്ഭുതസൃഷ്ടിയിലൂടെ ദൈവം ലോകത്തിനു പ്രദാനം ചെയ്തത്.

ഇവിടെ നിന്നും ലാറ്റിൻ അമേരിക്കൻ രാജ്യമായ പെറുവിൽ ലീമ എന്ന പട്ടണത്തിലേക്കു ചെന്നാൽ നാം കുമുട്ടുന്ന വിശുദ്ധയു് – ലീമായിലെ റോസ്. സ്‌കൂൾ രു മൈൽ അകലെയായിരുന്നതിനാൽ വലുതായശേഷം പഠനത്തിനയയ്ക്കാം എന്നു കരുതി മാതാപിതാക്കൾ റോസിനെ ചെറുപ്പത്തിൽ സ്‌കൂളിലയച്ചില്ല. അവൾക്ക് എഴുതാനും വായിക്കാനും പഠിക്കണം എന്ന വലിയ ആഗ്രഹം. അവൾ അമ്മയുടെയും ജ്യേഷ്ഠന്റെയും പിറകെ കെഞ്ചി. അവർക്കാകട്ടെ പലവിധ തിരക്കുകൾ. അവൾ സങ്കടപ്പെട്ട് വീട്ടിനുള്ളിൽ ഉണ്ണീശോയുടെ രൂപത്തിനടുത്തെത്തി.

കയ്യിൽ സിയന്നായിലെ വിശുദ്ധ കാതറിന്റെ ജീവചരിത്ര പുസ്തകവും ഉായിരുന്നു. പുസ്തകം മേശപ്പുറത്തു വച്ചിട്ട് അവൾ ഉണ്ണീശോയുടെ മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു: ”എന്റെ ഉണ്ണീശോയെ, അങ്ങയെ അറിയാനും സ്‌നേഹിക്കാനും എന്നെ പഠിപ്പിക്കണമേ, എനിക്കു കൂട്ടിനു വരണമേ.” ഏറെ നേരം പ്രാർത്ഥിച്ച് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അവൾ മൂത്ത സഹോദരൻ ഫെർഡിനാന്റിനെ തേടി മുറ്റത്തേക്കിറങ്ങി. പക്ഷേ ഫ്രെഡി അവിടെയില്ല, അവൻ കളിക്കാൻ പോയിരിക്കുന്നു. റോസ് അങ്ങനെ സങ്കടപ്പെട്ടു നിൽക്കുമ്പോൾ അപരിചിതനായ ഒരു കോമളബാലൻ അവളുടെ മുൻപിലെത്തി, സങ്കട കാരണം ചോദിച്ചു: ”ചേട്ടനെ കളിക്കാൻ വിളിച്ചിട്ട് കില്ല” അവൾ കരഞ്ഞുകൊു പറഞ്ഞു. ”എങ്കിൽ വരൂ, നമുക്കൊരുമിച്ചു കളിക്കാം.” അവർ ഒരുമിച്ച് റോസിന് പ്രിയപ്പെട്ട ഇനമായ കല്ലുകളി തുടങ്ങി.

ഓരോ പ്രാവശ്യവും ബാലൻ തോറ്റു, റോസ് ജയിച്ചു. റോസിനെ അവൻ പ്രശംസിച്ചുകൊിരുന്നു. ഒടുവിൽ ആ മിടുക്കൻ ചോദിച്ചു: ”നിന്റെ പേരെന്ത്?” ”ഉണ്ണീശോയുടെ റോസ് എന്നാണെന്റെ പേര്, നിന്റെയോ?” ”റോസിന്റെ ഉണ്ണീശോ എന്നാണ് എന്റെ പേര്.” ”അപ്പോൾ നീ രൂപക്കൂട്ടിലിരിക്കുന്ന ഉണ്ണീശോ ആണോ?” ”അതെ.” ഉടൻ അവൾ തന്റെ വലിയ ആഗ്രഹം തുറന്നു പറഞ്ഞു: ”എനിക്ക് വായിക്കാനും എഴുതാനും പഠിക്കണം.” ”ഞാൻ പഠിപ്പിക്കാം” ഉണ്ണീശോയുടെ മറുപടി. അവൾ ഉടനെ വീട്ടിലേക്കോടി കാതറിന്റെ പുസ്തകം എടുത്തുകൊുവന്നു. ഉണ്ണീശോ അത് അവൾക്ക് വായിച്ചു കൊടുത്തു. ”സിയന്നായിലെ വിശുദ്ധ കത്രീനായുടെ ജീവചരിത്രം ഒന്നാം അദ്ധ്യായം. ഇറ്റലിയിലെ ഒരു…” അത് അവൾ വായിച്ചു തുടങ്ങി. നിറുത്താതെ തെറ്റുകൂടാതെ വായന തുടർന്നു. ഉണ്ണീശോ നടന്നകന്നു. റോസ് തന്റെ ജീവിതത്തിൽ പിന്നീടൊരിക്കലും ഉണ്ണീശോയെ പിരിഞ്ഞ് ഒരു നിമിഷംപോലും വ്യാപരിച്ചിട്ടില്ല.

ആത്മീയരഹസ്യം

ഈശോ കൂട്ടിനു് എന്ന അനുഭവമാണ് ആത്മീയതയുടെ അടിസ്ഥാനം. അത് ആത്മാവിന് ബലവും കരുത്തും നൽകുന്നു. ഈശോയോടുകൂടെയും ഈശോയിലും ജീവിക്കുക എന്നത് ഈ ലോകത്ത് ഏറ്റം ആനന്ദകരമായ ജീവിതം തന്നെയാണ്. വിശുദ്ധ ഡൊമിനിക് സാവിയോയുടെ ജീവിതത്തിലെ ഒരു സംഭവം ഇവിടെ പരാമർശിക്കട്ടെ. ഡൊമിനിക്കിന് ആരോഗ്യം തീരെ കുറവായിരുന്നു. സ്‌കൂളിലേക്ക് രു മൈൽ ദൂരം നടക്കണം. കഠിനമായ തണുപ്പിലും ചൂടിലുമൊക്കെ തനിച്ചു നടന്നുവേണം സ്‌കൂളിൽ എത്താൻ. ഒരു ദിവസം ഉച്ചയ്ക്ക് രു മണി സമയം.

നല്ല ചൂടുള്ള ദിവസം, അവൻ തനിച്ച് നടക്കുമ്പോൾ ഒരു മനുഷ്യൻ അവനെ സമീപിച്ച് ചോദിച്ചു: ”ഇങ്ങനെ തനിയെ നടക്കുന്നതിന് ഭയമില്ലേ?” അവന്റെ മറുപടി ഇങ്ങനെ: ”ഞാൻ തനിച്ചല്ല സർ, എന്റെ കാവൽ ദൂതനും കൂടെയു്.” ”കൊള്ളാം എങ്കിലും എല്ലാ ദിവസവും പലപ്രാവശ്യം ഇങ്ങനെ നടക്കുന്നത് വളരെ പ്രയാസമുള്ള കാര്യമല്ലേ?” ”ഓ അല്ല, നല്ല പ്രതിഫലം തരുന്ന ഒരു യജമാനനുവേി വേല ചെയ്യുമ്പോൾ ഒന്നും പ്രയാസമുള്ളതല്ല.” ”ആരാണു കുഞ്ഞേ ആ യജമാനൻ?” ”അതറിയില്ലേ, നമ്മുടെ നല്ല ദൈവം തന്നെ.” ഈശോയുടെ കൂടെ നടക്കുന്നതാണ് ഇഹത്തിൽ ഒരാത്മാവിന് കൈവരിക്കാവുന്ന ഏറ്റം വലിയ ആനന്ദമെന്ന് ആ വിശുദ്ധ ബാലൻ ചെറുപ്പത്തിൽ തന്നെ അനുഭവിച്ചറിഞ്ഞിരുന്നു. സ്‌കൂളിലേക്ക് പോകുംവഴി ഉണ്ണീശോയെയും കാവൽദൂതനെയും പരിശുദ്ധ അമ്മയെയും കൂട്ടിനു വിളിച്ചുകൊ് അവരുടെ കൂടെ കൊച്ചു കൊച്ചു സംഭാഷണങ്ങളിൽ ഏർപ്പെട്ടുകൊു പോകുമായിരുന്നു സാവിയോ. ഈശോ കൂടെ നടന്ന് തന്റെ വിശുദ്ധാത്മാക്കളെ പഠിപ്പിക്കുന്നു, ദൈവികജ്ഞാനം കൊ് നിറയ്ക്കുന്നു, ആത്മീയസത്യങ്ങൾ വെളിപ്പെടുത്തിക്കൊടുക്കുന്നു.

കാർമലിൽ പ്രവേശിച്ച ചെറുപുഷ്പം എഴുതുന്നു: ”ആത്മാക്കളെ പഠിപ്പിക്കാൻ ഈശോയ്ക്ക് പുസ്തകങ്ങളും മൽപ്പാന്മാരും ഒന്നും ആവശ്യമില്ല. അവിടുന്ന് പഠിപ്പിക്കുന്നത് വാക്യങ്ങളുടെ ശബ്ദമൊന്നും കൂടാതെയാണ്. മിക്കപ്പോഴും പ്രാർത്ഥനാസമയത്തല്ല അവിടുന്ന് ഈ വിധം അനുഗ്രഹം നൽകുന്നത്. പ്രത്യുതാ സാധാരണമായ ദിനകൃത്യങ്ങൾക്കിടയിലാണ.്” ആകയാൽ, ആത്മാവ് എപ്പോഴും ഉണർന്നിരുന്ന് ദൈവസാന്നിധ്യസ്മരണയിൽ വ്യാപരിക്കണം. കൊച്ചുത്രേസ്യ ഒരാത്മീയ സത്യം കൂടി നമുക്ക് പറഞ്ഞുതരുന്നു: ”ദൈവത്തോട് സംസാരിക്കുന്നതനെക്കാൾ ശ്രേഷ്ഠമാണ് ദൈവത്തെ കേൾക്കുന്നത്.

ദൈവത്തെക്കുറിച്ച് കേൾക്കുന്നതിനെക്കാൾ ശ്രേഷ്ഠമാണ് ദൈവത്തോട് സംസാരിക്കുന്നത്.” ഒരു പക്ഷേ നാം ഏറെ സമയം ദൈവത്തെക്കുറിച്ച് കേൾക്കുകയും ദൈവത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നവരും കുറച്ചു സമയം മാത്രം ദൈവത്തെ കേൾക്കാനും ദൈവത്തോട് സംസാരിക്കാനും ഉപയോഗിക്കുന്നവരും ആയിരിക്കും. ഇതുതന്നെയായിരിക്കാം ആത്മീയതയിൽ നാം ഇനിയും വളരാത്തതിനു കാരണം.

റവ. ഫാ. ജയിംസ് കിളിയനാനിക്കൽ
(സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘വിശുദ്ധിയുടെ വിജയരഹസ്യങ്ങൾ’ എന്ന പുസ്തകത്തിൽനിന്ന്)

6 Comments

  1. Lijo Antony says:

    This made my day..

  2. Shivago says:

    Amen i want walk with himmmmmm

  3. ashly anto says:

    love u jesus

  4. Sr. Cicily says:

    Jesus, Mother Mary, won’t you walk with me? I welcome you from the depth of my heart.

  5. vijina jijo says:

    I have learned something new. I invite Jesus to walk with me

  6. shemi joseph says:

    Thankyou Christ for this much love

Leave a Reply

Your email address will not be published. Required fields are marked *