വത്തിക്കാൻ സിറ്റി: സുതാര്യവും നിയമസാധുതയുള്ളതും യഥാർത്ഥ മാറ്റം സാധ്യമാക്കുന്നതുമായ കാലാവസ്ഥ ഉടമ്പടി ഗവൺമെന്റ് നേതാക്കൾ രൂപീകരിക്കണമെന്നുള്ള അഭ്യർത്ഥനയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കത്തോലിക്ക ബിഷപ്പുമാർ ഒപ്പുവച്ചു. കാലവസ്ഥയും അന്തരീക്ഷവും എല്ലാവർക്കും അവകാശമുള്ള വസ്തുക്കളാണെന്നും ആഗോളതാപനത്തിലുള്ള വർദ്ധനവ് അടിയന്തിരമായി നിയന്ത്രിക്കുകയും പരിസ്ഥിതിയുമായി യോജിച്ചു പോകുന്ന വികസനത്തിന്റെയും ജീവിതശൈലിയുടെയും പുതിയ മാതൃകകൾ കണ്ടെത്തുകയും ചെയ്യണമെന്നും ബിഷപ്പുമാർ പറഞ്ഞു.