വർഷങ്ങൾക്കു മുൻപ് എന്റെ കൈപ്പത്തിയുടെ മുകൾഭാഗത്ത് കുറെ അരിമ്പാറകൾ ഉണ്ടായിരുന്നു. ഈ അരിമ്പാറകൾ മാറുവാൻ അമ്മ ഈശോയോട് പ്രാർത്ഥിക്കണമേ എന്ന് മൂന്നുമണി സമയത്ത് ജപമാല ചൊല്ലുമ്പോൾ മാതാവിനോട് അപേക്ഷിക്കുമായിരുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം ഞാനും ഭർത്താവുമൊത്ത് ഒരു യാത്രക്ക് പോയി. ബസ് കാത്തു നില്ക്കുമ്പോൾ ഒരു മനുഷ്യൻ ഞങ്ങളുടെ അടുത്ത് വന്നുനിന്നു. ഞാൻ ആ മനുഷ്യന്റെ ദേഹത്ത് കണ്ട കാഴ്ച എനിക്ക് ഓർക്കാൻകൂടി വയ്യ. ശരീരംമുഴുവൻ കാപ്പിക്കുരുവിന്റെ വലുപ്പത്തിലുള്ള കുരുക്കൾ.
പിറ്റേദിവസം മൂന്നുമണി സമയത്ത് ഞാൻ ജപമാല ചൊല്ലിയപ്പോൾ മാതാവിനോട് ഇപ്രകാരം പറഞ്ഞാണ് പ്രാർത്ഥിച്ചത്. ”എന്റെ അമ്മേ, എന്റെ അരിമ്പാറ പോകുവാൻ പ്രാർത്ഥിച്ചതിൽ എന്നോട് ക്ഷമിക്കണം. ഞാൻ കണ്ട ചേട്ടൻ ഏതാണെന്ന് എനിക്കറിയില്ല. എങ്കിലും ഈശോയും അമ്മയും അറിയുന്നുണ്ടല്ലോ” അങ്ങനെ പറഞ്ഞ് ആ ചേട്ടനുവേണ്ടി അന്നത്തെ ജപമാല ചൊല്ലി പ്രാർത്ഥിച്ചു. ആ സമയത്ത് അരിമ്പാറയുള്ള എന്റെ കൈ ചെറിഞ്ഞ് രക്തം വരുവാൻ തുടങ്ങി.
പെട്ടെന്ന് ഞാൻ കൈ തുടച്ച് നോക്കി. അരിമ്പാറകൾ മുഴുവൻ മാഞ്ഞുപോയി! അന്നുമുതൽ കൂടുതലായി മധ്യസ്ഥപ്രാർത്ഥന ചൊല്ലുവാൻ തുടങ്ങി. എന്റെ ഈശോ മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ എന്നെ പഠിപ്പിച്ചു. ജപമാല പ്രാർത്ഥനയുടെ ശക്തിയും അത്ഭുതങ്ങളും വർണിക്കാൻ ഈ എളിയ ദാസിക്ക് വാക്കുകളില്ല, പ്രത്യേകിച്ചും ഈശോ ക്രൂശിൽ മരിച്ച സമയമായ മൂന്നു മണിക്ക്. എന്റെ അയൽവാസികളോടൊക്കെ ഞാൻ പറയുമായിരുന്നു മൂന്നുമണിക്ക് ജപമാല ചൊല്ലി പ്രാർത്ഥിക്കണം എന്ന്.
അപരന്റെ വേദന നമ്മുടെ വേദനയായി കണ്ടുകൊണ്ട് മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കാം. അപ്പോൾ നമ്മൾ അറിയാതെതന്നെ നമ്മുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും. നമുക്ക് പണം കൊടുത്ത് എല്ലാവരെയും സഹായിക്കുവാൻ സാധിക്കുകയില്ല. എന്നാൽ, നമ്മുടെ വിലയേറിയ പ്രാർത്ഥനകൊണ്ട് എല്ലാവരെയും സഹായിക്കുവാൻ സാധിക്കും.
”ജോബ് തന്റെ സ്‌നേഹിതൻമാർക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ അവനുണ്ടണ്ടായിരുന്ന ഐശ്വര്യം കർത്താവ് തിരിയെക്കൊടുത്തു. അവിടുന്ന് അത് ഇരട്ടിയായി കൊടുത്തു” (ജോബ് 42:10)
സാലി ഫ്രാൻസിസ്
2 Comments
Good
Good