പ്രായം ചെന്ന ഒരു സാധുമനുഷ്യൻ ദേവാലയത്തിലെ നേർച്ചപ്പെട്ടിക്കു സമീപം വന്നുനിന്ന് തന്റെ പോക്കറ്റിൽ കിടന്ന രൂപാനോട്ടുകൾ പുറത്തെടുത്തു. എല്ലാം പത്തുരൂപനോട്ടുകൾ. അയാൾ അതെല്ലാം തിരിച്ചും മറിച്ചും നോക്കിയിട്ട് ഏറ്റവും നല്ലതും പുതിയതുമായ നോട്ട് നേർച്ചപ്പെട്ടിയിലിട്ടു.
കറൻസി മൂല്യത്തിൽ എല്ലാ നോട്ടുകളും തുല്യമായിരുന്നു. പക്ഷേ അയാളുടെ മനോഭാവം ആ പത്തു രൂപക്ക് കൂടുതൽ വിലയുണ്ടാക്കുന്നില്ലേ?
മാത്യു ജോസഫ്