മരുഭൂമിയിലെ പിതാക്കൻമാരിൽ ഒരാളായിരുന്ന വിശുദ്ധ മക്കാറിയൂസ്. അദ്ദേഹം പുറത്തുപോയി തിരിച്ച് വന്നപ്പോൾ കാണുന്നത് തന്റെ ആശ്രമത്തിൽ നിന്ന് മോഷ്ടിച്ച സാധനങ്ങൾ ഒരു കള്ളൻ അവന്റെ കഴുതപ്പുറത്തു കയറ്റുവാൻ ബൂദ്ധിമുട്ടുന്നതാണ്. മക്കാറിയൂസ് ഒരു അപരിചിതനെപ്പോലെ സാധനങ്ങൾ കയറ്റാൻ അവനെ സഹായിച്ചു. അവസാനത്തെ സാധനവും കയറ്റി അവനെ യാത്രയാക്കിക്കൊണ്ട് വലിയ സന്തോഷത്തോടെ മക്കാറിയൂസ് ഈ വചനങ്ങൾ അവനോട് പറഞ്ഞു, ”നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും നമുക്ക് സാധിക്കുകയില്ല.”(1 തിമോ. 6 : 7), ”കർത്താവ് തന്നു; കർത്താവ് എടുത്തു, കർത്താവിന്റെ നാമം മഹത്വപ്പെടട്ടെ”(ജോബ് 1 : 21). കഴുതയുമായി യാത്രതുടങ്ങിയ കള്ളന്റെ മനസ് അസ്വസ്ഥമാവാൻ തുടങ്ങി……