വിധിദിവസത്തിലെ ചോദ്യങ്ങൾ

റോം: ആത്യന്തികമായി ദരിദ്രരെയും ദുർബലരെയും എപ്രകാരം പരിപാലിച്ചു എന്നതായിരിക്കും അന്ത്യവിധിയുടെ മാനദണ്ഡമെന്ന് ഫ്രാൻസിസ് മാർപാപ്പ. റോമിലെ ലൂഥറൻ സമൂഹത്തെ സന്ദർശിച്ച വേളയിൽ അന്ത്യവിധിയെക്കുറിച്ചുള്ള സുവിശേഷദർശനം പാപ്പ പങ്കുവച്ചു.

എന്തായിരിക്കും കർത്താവ് വിധിദിനത്തിൽ ചോദിക്കുന്നത്? നിങ്ങൾ വിശുദ്ധ ബലിയിൽ പങ്കെടുത്തോ? നിങ്ങൾ നന്നായി വചനപ്രഘോഷണം നടത്തിയോ? ഇതായിരിക്കുമോ അവിടുന്ന് ചോദിക്കുന്നത്. ഇത് പ്രധാനപ്പെട്ടതാണ്. എന്നാൽ ഇതിലും ആഴമായ ചോദ്യങ്ങൾ ദരിദ്രരുടെ കാര്യത്തിലുള്ളവയായിരിക്കും. കാരണം സുവിശേഷത്തിന്റെ കേന്ദ്രമാണ് ദാരിദ്ര്യം. യേശു ദൈവമാണെന്നുള്ള പദവി കാര്യമായി പരിഗണിക്കാതെ മരണത്തിന്, കുരിശുമരണത്തിന് കീഴ്‌വഴങ്ങി. അത് ശുശ്രൂഷയ്ക്കായുള്ള തിരഞ്ഞെടുപ്പാണ്; പാപ്പ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *