അവയവദാനം കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടണം

തൃശൂർ: ഇന്ത്യയിൽ ര് ലക്ഷം രോഗികൾ അവയവങ്ങൾ മാറ്റി വെയ്ക്കുന്നതിനായി കാത്തിരിക്കുകയാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ വൃക്കരോഗവിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. നോബിൾ ഗ്രേഷസ് പറഞ്ഞു. 2015-ൽ അപകടങ്ങൾ മൂലം 2474 മരണങ്ങൾ സംഭവിച്ചെങ്കിലും 44 അവയദാനങ്ങൾമാത്രമേ നടന്നിട്ടുള്ളൂ. അവയവദാനം ചെയ്ത് ശ്രേഷ്ഠമായ മാതൃക നൽകിയവരിൽ 50 ശതമാനം പേർ ക്രൈസ്തവരാണെന്നും ക്രിസ്തുവിന്റെ സ്വയംദാനചൈതന്യമാണ് ഇവർക്ക് മാതൃകയായതെന്നും തനിക്ക് ബോധ്യപ്പെട്ടിട്ടുന്നെ് അദ്ദേഹം പങ്കുവച്ചു.

സർക്കാരും ലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി അവയവദാനത്തെ സഹായിക്കാനായി ഫ് കെത്തേതു്. മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാനുള്ള കാലതാമസം ഒഴിവാക്കുന്നതിന് ‘ഡോണർ കാർഡ്’ കൈവശം വയ്ക്കുന്നത് സഹായകരമാണ്. അവയവദാനത്തിന് വയസിന്റെ പരിമിതിയല്ല വ്യക്തിയുടെ ആരോഗ്യമാണ് പ്രധാനം എന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *