ചുവന്ന തൊപ്പി

സഭയുടെ പ്രവർത്തനം ജനങ്ങളുടെ ഇടയിൽ കൂടുതൽ ശക്തമാക്കുന്നതിന് കർദ്ദിനാൾ ജോവാന്നി മൊന്തീനി മുന്നിട്ടിറങ്ങിയിരുന്നു. എന്തെന്നാൽ അൽമായർ സഭയുടെ ശക്തിയും ചൈതന്യവുമാണെന്ന് അദ്ദേഹം മനസിലാക്കി. ഒരിക്കൽ കർദ്ദിനാൾ ഖനിതൊഴിലാളികളെ കാണാൻ പോയപ്പോൾ പേരുകേട്ട കമ്മ്യൂണിസ്റ്റുകാരനായ ഒരു തൊഴിലാളിയെ കണ്ടുമുട്ടി. അയാളുടെ ഹെൽമെറ്റ് ഊരിയെടുത്ത് പകരം തന്റെ ചുവന്ന തൊപ്പി കർദ്ദിനാൾ ധരിപ്പിച്ചു. തൊഴിലാളികളെല്ലാവരും ആകാംക്ഷയോടെ ഇതു കണ്ടു.

കർദ്ദിനാൾ ജോവാന്നി അദ്ദേഹത്തോട് പറഞ്ഞു, ”മകനേ, കാൾ മാർക്‌സിന്റെയോ ലെനിന്റേയോ വാക്കുകളോ ഈ ഹെൽമെറ്റോ നൽകുന്നതിലും അധികം സുരക്ഷയും കരുത്തും കർത്താവ് നിനക്ക് നൽകും, പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും വരുന്ന സമയത്ത് പ്രത്യേകിച്ചും.”

ഈ കർദ്ദിനാൾ പിന്നീട് മാർപ്പാപ്പയായിത്തീർന്നു, വാഴ്ത്തപ്പെട്ട പോൾ ആറാമൻ.

Leave a Reply

Your email address will not be published. Required fields are marked *