ഒരു തോട്ടക്കാരനെക്കാളും നിസ്സാരനായ ജോലിക്കാരനെപ്പോലെ മഠത്തോടുചേർന്ന് ജീവിക്കുന്ന ഫുക്കോയുടെ വിശുദ്ധി സന്യാസിനികൾ മനസ്സിലാക്കി. അതിനാൽ അവർ അദ്ദേഹത്തോട് വൈദികനാവുന്നതിനെക്കുറിച്ച് പറഞ്ഞു. എന്നാൽ അദ്ദേഹം അതിന് തയാറായില്ല. നിസ്സാരനായിത്തന്നെ തുടരാനാണ് ഇഷ്ടപ്പെട്ടത്. ഒടുവിൽ ഫുക്കോ വൈദികനായാൽ ലോകത്തിൽ ഒരു ദിവ്യബലികൂടി ഉണ്ടാകുമെന്ന വാക്കുകൾ അദ്ദേഹത്തെ പ്രചോദിപ്പിച്ചു.
അങ്ങനെ 1901-ൽ വൈദികപട്ടം സ്വീകരിച്ച ഫുക്കോ പിന്നീട് മൊറോക്കോയിലെ ആശ്രമത്തിൽ അംഗമായി. അവിടെ സുരക്ഷിതമായ മേഖലകൾ ഉപേക്ഷിച്ച് സഹാറ മരുഭൂമിയിൽ സേവനത്തിനായി പോവുകയാണുണ്ടായത്. അക്കാലത്ത് അവിടെ അറബികൾ അനേകരെ അടിമകളാക്കി വച്ചിരുന്നു. ക്രൂരമായ മർദ്ദനവും മറ്റു ശിക്ഷകളും നല്കും. രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ കാലുകളിൽ വെടിവച്ചിടും. കഠിനജോലി കഴിഞ്ഞ് ചുറ്റുപാടുനിന്നും ഭക്ഷണം ശേഖരിച്ചുവേണം കഴിക്കാൻ. ഇങ്ങനെയൊക്കെയായിരുന്നു അവരുടെ ജീവിതം.
ഫുക്കോ അവരെ ശുശ്രൂഷിക്കാൻ തുടങ്ങി. അവരുടെ തുണി കഴുകുക, അവർക്കായി ഭക്ഷണം ശേഖരിക്കുക, താമസസ്ഥലം വൃത്തിയാക്കിക്കൊടുക്കുക, പേൻ കളയുക -അങ്ങനെ ചെറിയ കാര്യങ്ങൾ ചെയ്ത് വൈദികനായ ഫുക്കോ ജീവിച്ചു. നാളുകൾ അങ്ങനെ കഴിഞ്ഞുപോയി.
2015 ആയപ്പോൾ മറ്റൊരു സംഭവമുണ്ടായി. ഫുക്കോ ചെയ്ത ഇത്തരം ചെറിയ കാര്യങ്ങൾ ദൈവസ്‌നേഹത്തിന്റെ വലിയ പ്രവൃത്തികളാണെന്ന് തിരുസഭ ഒരിക്കൽക്കൂടി ലോകത്തോടു മുഴുവൻ വിളിച്ചുപറഞ്ഞു. ബനഡിക്റ്റ് പതിനാറാമൻ പാപ്പ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു, വാഴ്ത്തപ്പെട്ട ചാൾസ് ഡി ഫുക്കോൾഡ്.
2 Comments
I find it very difficult to get shalom times through post. Now I am very happy .
Thanks GOD .Now we can read shalom inabroad .