100% വിജയം

ജീവിതവിജയത്തിന് അത്യാവശ്യമായ നാലു കാര്യങ്ങളെക്കുറിച്ച് സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു ആ യുവതി. മനോഭാവം (Attitude), കഠിനാധ്വാനം(Hard Work), അറിവ്(Knowledge), ഭാഗ്യം(Luck) എന്നിവയായിരുന്നു ആ നാല് കാര്യങ്ങൾ. സംസാരത്തിനിടക്ക് രസകരമായ ഒരു കണക്കും വെളിപ്പെടുത്തി. അതിങ്ങനെയായിരുന്നു:

ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങൾക്കെല്ലാം ക്രമമായ സംഖ്യ നല്കുക. A-1, B-2 എന്നിങ്ങനെ. അങ്ങനെയെങ്കിൽ നേരത്തേ പറഞ്ഞ ഓരോ വാക്കുകൾക്കും അതിലെ അക്ഷരങ്ങളുടെ സംഖ്യ കൂട്ടിക്കിട്ടുന്ന തുകയുണ്ടാകും. ആ തുകയെ വാക്കിന്റെ വിജയശതമാനസംഖ്യയായി കണക്കാക്കാം. അങ്ങനെയെങ്കിൽ
Attitude = 1+20+20+9+20+21+4+5= 100%
Hard Work =8+1+18+4+23+15+18+11= 98%
Knowledge = 11+14+15+23+12+4+5+7+5= 96%
Luck = 12+21+3+11= 47%

എന്നു കാണാം. അതായത് മനോഭാവമാണ് ജീവിതത്തിൽ ഏറെ പ്രധാനപ്പെട്ടത്. കർത്താവ് എല്ലാം നല്ലതിനായി പരിണമിപ്പിക്കുമെന്നും അവിടുന്നറിയാതെ ഒന്നും സംഭവിക്കുന്നില്ലെന്നുമുള്ള മനോഭാവം പുലർത്താനായാൽ ജീവിതവിജയം നമ്മുടെ കൈപ്പിടിയിൽത്തന്നെ.

ജോസ്‌ന തോമസ്‌

Leave a Reply

Your email address will not be published. Required fields are marked *