ജീവനില്ലാത്ത വസ്തുക്കൾ, വൃക്ഷലതാദികൾ, മൃഗങ്ങൾ എന്നിവയിൽനിന്ന് വ്യത്യസ്തമായി മനുഷ്യൻ ആത്മാവോടുകൂടിയ ഒരു വ്യക്തിയാണ്; ഈ സവിശേഷത മനുഷ്യനെ അവന്റെ ദൃശ്യസഹജീവികളെക്കാൾ കൂടുതലായി ദൈവത്തോട് ഐക്യപ്പെടുത്തുന്നു.
മനുഷ്യൻ എന്തെങ്കിലും ഒരു വസ്തുവല്ല. അവൻ ഒരാളാണ്. ദൈവം ഒരു വ്യക്തിയാണെന്ന് നമ്മൾ പറയുന്നു. അതുപോലെ മനുഷ്യനെപ്പറ്റിയും പറയാം. മനുഷ്യന് തന്റെ തൊട്ടടുത്ത ചക്രവാളത്തിനപ്പുറത്തേക്ക് ചിന്തിക്കാൻ കഴിയും. സത്തയുടെ വീതി മുഴുവനും അളക്കാനും കഴിയും. വിമർശനാത്മകമായ വസ്തുനിഷ്ഠയോടെ തന്നെപ്പറ്റിത്തന്നെ അറിയാൻപോലും കഴിയും. സ്വയം നന്നാവാൻ വേണ്ടി അധ്വാനിക്കാനും കഴിയും. മറ്റുള്ളവരെ വ്യക്തികളായി കാണാൻ കഴിയും.
അവരുടെ മഹത്വത്തിൽ അവരെ മനസിലാക്കാനും സ്നേഹിക്കാനും സാധിക്കും. എല്ലാ സൃഷ്ടികളിലുംവച്ച് മനുഷ്യനുമാത്രം തന്റെ സ്രഷ്ടാവിനെ അറിയാനും സ്നേഹിക്കാനും കഴിയും (രണ്ടാം വത്തിക്കാൻ സൂനഹദോസ്), (സഭ ആധുനികലോകത്തിൽ ജി.എസ്.ജെ 12,3). മനുഷ്യൻ അവിടുത്തോടുള്ള സൗഹൃദത്തിൽ ജീവിക്കാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു.
യുകാറ്റ്