നിങ്ങളൊരു മോഷണവസ്തുവാണോ?

യേശു പറഞ്ഞു: മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണു കള്ളൻ വരുന്നത്. ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകുവാനുമാണ്” (യോഹ. 10:13).

ആത്മാക്കളെ മോഷ്ടിക്കുന്ന സാത്താന്റെ ലക്ഷ്യം അവയെ നശിപ്പിക്കുക, കൊല്ലുക എന്നതാണ്. ഇതിന്റെ ആദ്യത്തെ പടിയാണ് മോഷണം. എന്താണ് മോഷ്ടിക്കുക എന്നു പറഞ്ഞാൽ? നമ്മുടെ വീട്ടിലെ സേഫിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണം ഒരാൾ മോഷ്ടിച്ചുകൊണ്ടുപോകുന്നു എന്ന് കരുതുക. അത് അയാളുടെ വീട്ടിലെ സേഫിൽ സൂക്ഷിക്കുന്നു. സാഹചര്യം അനുസരിച്ച് പിന്നീടത് ആർക്കെങ്കിലും വില്ക്കാം, അല്ലെങ്കിൽ ഉരുക്കി പുതിയൊരു ആഭരണമുണ്ടാക്കാം. ഏതെങ്കിലും സാഹചര്യത്തിൽ താൻ പിടിക്കപ്പെടും എന്നു തോന്നിയാൽ കാട്ടിലോ പുഴയിലോ മോഷണവസ്തു വലിച്ചെറിഞ്ഞ് ഉപേക്ഷിക്കുകയും ചെയ്യാം.

മോഷണത്തിന്റെ ആദ്യഘട്ടം മോഷണവസ്തു ഉടമസ്ഥൻ സൂക്ഷിച്ചിരുന്ന സ്ഥലത്തുനിന്നും മോഷ്ടാവിന്റെ സ്വന്തമായ സ്ഥലത്തേക്ക് മാറ്റുക എന്നതാണ്. തന്റെ അധീനതയിലുള്ള സ്ഥലത്തെത്തിയാൽ മോഷ്ടാവിന് അത് എപ്പോൾ വേണമെങ്കിലും എടുത്ത് സ്വന്തം ഇഷ്ടംപോലെ അതിനോട് പെരുമാറാം.

നമ്മുടെ ആത്മാവിന്റെ യഥാർത്ഥ ഉടമസ്ഥനായ ദൈവം അവയെ സൂക്ഷിക്കുവാൻ ഒരുക്കിയിരിക്കുന്ന ചില സ്ഥലങ്ങളുണ്ട്; സഭ, ഇടവക, കുടുംബം, സന്യാസ സമൂഹങ്ങൾ ഇങ്ങനെയുള്ള ഇടങ്ങളിലാണ് ദൈവം നമ്മെ സൂക്ഷിക്കുന്നത്. നമ്മുടെ ആത്മാവിനെ തട്ടിയെടുത്ത് നശിപ്പിക്കുവാനോ കൊല്ലുവാനോ ആഗ്രഹിക്കുന്ന സാത്താൻ ആദ്യം ചെയ്യുന്നത് ദൈവം നമ്മെ ആക്കിയിരിക്കുന്ന ഇടങ്ങളിൽനിന്ന് അകറ്റുക എന്നതാണ്. കുടുംബത്തോടുള്ള ശരിയായ ബന്ധം സൂക്ഷിക്കാത്തപ്പോഴും സന്യാസ സമൂഹത്തിൽനിന്നും ഇടവകകളിൽനിന്നും ദൈവം ഒരുക്കിയ സംവിധാനങ്ങളിൽനിന്നും ഹൃദയംകൊണ്ട് അകന്ന് ജീവിക്കുമ്പോഴും ഓർക്കുക – നാം അപകടവഴികളിലാണ്.

നമ്മെക്കുറിച്ചുള്ള ദൈവപദ്ധതിയോട് ചേരാത്ത സ്ഥലങ്ങൾ, സമൂഹങ്ങൾ, പ്രവർത്തനമേഖലകൾ എന്നിവയിലേക്ക് നാം കടന്നുചെല്ലുമ്പോൾ ദൈവത്തിന്റെ സംരക്ഷണ മേഖലയുടെ പുറത്താണ് നാം വ്യാപരിക്കുന്നത്. ‘കള്ളന്റെ’ കൈയിലെത്തിയ വസ്തു എപ്പോൾ വേണമെങ്കിലും നശിപ്പിക്കപ്പെടാം. ദൈവത്തിന്റെ സേഫിൽനിന്നും സാത്താന്റെ സേഫിലെത്തിയ സ്വർണാഭരണംപോലെയായിരിക്കും നമ്മൾ. അതിനാൽ ദൈവം നമ്മെ ആക്കിയിരിക്കുന്ന സ്ഥലങ്ങളിൽനിന്നും അകന്നു പോകാതിരിക്കുവാൻ ശ്രദ്ധിക്കണം.

‘ദൈവമനുഷ്യന്റെ സ്‌നേഹഗീത’യിൽ യൂദാസിന്റെ തകർച്ചയ്ക്ക് കാരണമായ ഒരു സാഹചര്യം വ്യക്തമാക്കുന്നുണ്ട്. അപ്പസ്‌തോലന്മാരുടെ കൂട്ടായ്മയിൽനിന്നും ഓരോ കാരണങ്ങൾ പറഞ്ഞ് യൂദാസ് ഇടയ്ക്കിടെ ഒഴിവാകുമായിരുന്നു. യേശു നല്കിയ കൂട്ടായ്മ ഉപേക്ഷിച്ച് പട്ടണങ്ങളിലെ തന്റെ സുഹൃത്തുക്കളുമൊന്നിച്ച് ഉല്ലസിക്കുവാനായി വ്യാജമായ കാരണങ്ങൾ കണ്ടെത്തിയ അവൻ ഒടുവിൽ സാത്താന്റെ ഉപകരണമായി മാറി, ആത്മനാശമടഞ്ഞു.

നാം എവിടെ സൂക്ഷിക്കപ്പെടണം? എങ്ങനെ സൂക്ഷിക്കപ്പെടണം? അത് ഉടമസ്ഥനാണ് തീരുമാനിക്കേണ്ടത്. ദൈവം നമ്മെ ആക്കിയിരിക്കുന്നതെവിടെയാണെങ്കിലും, അവിടെത്തന്നെ ഉറച്ചുനില്ക്കണം. ഒരുപക്ഷേ അവിടെ സ്‌നേഹവും അംഗീകാരവും സന്തോഷവും കിട്ടുന്നില്ലായിരിക്കാം. എന്നാലും അവയന്വേഷിച്ച് നാം മറ്റിടങ്ങളിൽ പോകരുത്. സാത്താന്റെ വലയിൽ അകപ്പെടാം.

നമ്മളിപ്പോൾ എവിടെയാണ്? ദൈവത്തിന്റെ സേഫിലോ കള്ളന്റെ സേഫിലോ? കരുണയുടെ വർഷം വീണ്ടെടുപ്പിനുള്ള വർഷമാണ്. നഷ്ടപ്പെട്ട നാണയമാണോ നമ്മൾ? അതോ കാണാതെപോയ ആടോ? പന്നിക്കുഴിയിലെ ധൂർത്തപുത്രനോടാണോ നമുക്ക് കൂടുതൽ സാദൃശ്യം? കരുണയുടെ ദൈവം നമ്മെ കാത്തിരിക്കുന്നു, തേടിവരുന്നു, തപ്പി നടക്കുന്നു. പുതിയ വർഷത്തിൽ തമ്പുരാന്റെ സന്നിധിയിലേക്ക് നമ്മളും ലോകം മുഴുവനും മടങ്ങിവരാൻ നമുക്ക് പ്രാർത്ഥിക്കാം. പുനരുദ്ധാരണത്തിന്റെയും വീണ്ടെടുപ്പിന്റെയും പുതുവർഷം എല്ലാവർക്കും ആശംസിക്കുന്നു.

പ്രാർത്ഥന
സ്‌നേഹപിതാവായ ദൈവമേ, ഞങ്ങളെ വീെടുക്കുവാനായി വരേണമേ… ഒന്നു നിലവിളിക്കാൻപോലും ആകാത്ത വിധത്തിലുള്ള നാണയങ്ങളും നിലവിളിക്കാൻ മാത്രമറിയുന്ന, നിസഹായരായ ആടുകളും എല്ലാം നഷ്ടപ്പെട്ട ധൂർത്തപുത്രരും ആണ് ഞങ്ങൾ. ഞങ്ങളെ വീെടുക്കുകയും യഥാസ്ഥാനത്ത് വീും സംരക്ഷിക്കുകയും ചെയ്യണമേയെന്ന് പ്രാർത്ഥിക്കുന്നു – ആമ്മേൻ.

ബെന്നി പുന്നത്തറ
ചീഫ് എഡിറ്റർ

3 Comments

  1. Antony says:

    Excellent article. One of the reason for diminishing of catholic faith in Western world is that there are not many holy bishops, priests or lay people left, who genuinely care about soul’s eternal life. There is a false notion that all are saved. The reality of eternity in hell or heaven is a most basic truth of faith when that is forgotten, anything is possible. If there is no eternal consequence, why shouldn’t anyone enjoy life without repenting?

Leave a Reply

Your email address will not be published. Required fields are marked *