മനുഷ്യാത്മാവിനെ ദൈവം നേരിട്ട് സൃഷ്ടിക്കുന്നു. മാതാപിതാക്കൾ ഉത്പാദിപ്പിക്കുന്നതല്ല മനുഷ്യാത്മാവിന് പദാർത്ഥത്തിൽനിന്ന് പരിണാമപരമായ വികസനത്തിന്റെ ഉത്പന്നമായിരിക്കാൻ സാധ്യമല്ല. മാതാവിന്റെയും പിതാവിന്റെയും പ്രജനനപരമായ ഐക്യത്തിന്റെ ഫലമായിരിക്കാനും സാധ്യമല്ല. ഓരോ മനുഷ്യനും ലോകത്തിലേക്ക് വരുമ്പോൾ അനന്യനായ, ആത്മീയനായ ഒരു വ്യക്തിയാണ് വരുന്നത്. അമർത്യമായ ഒരാത്മാവിനെ ദൈവം അവന് നൽകുന്നുവെന്ന് പറഞ്ഞുകൊണ്ട് സഭ ഈ രഹസ്യം പ്രകാശിപ്പിക്കുന്നു. വ്യക്തിക്ക് മരണത്തിൽ ശരീരം നഷ്ടപ്പെട്ടാലും ഉത്ഥാനത്തിൽ അവൻ വീണ്ടും അതു കണ്ടെത്തും. ”എനിക്ക് ഒരാത്മാവുണ്ട്” എന്നു പറയുന്നതിന്റെ അർത്ഥമിതാണ്: ദൈവം എന്നെ ഒരു സൃഷ്ടിയായി മാത്രമല്ല, വ്യക്തിയായിക്കൂടിയാണ് സൃഷ്ടിച്ചത്. അവിടുന്നുമായുള്ള ശാശ്വതബന്ധത്തിലേക്ക് എന്നെ അവിടുന്ന് വിളിക്കുകയും ചെയ്തിരിക്കുന്നു.
യുകാറ്റ്