‘ഈ നോമ്പുകാലം പാഴാക്കരുത്’

വത്തിക്കാൻ സിറ്റി: കരുണയുടെ അസാധാരണ ജൂബിലിവർഷത്തിലെ നോമ്പുകാലം മാനസാന്തരത്തിന് അനുകൂലമായ സമയമാണെന്നും ആ അവസരം നഷ്ടപ്പെടുത്തരുതെന്നും മാർപാപ്പ. ‘ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത്’ എന്ന തലക്കെട്ടോടുകൂടിയ ശക്തമായ നോമ്പുകാലസന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ആത്മീയവും ശാരീരികവുമായ കരുണയുടെ പ്രവൃത്തികൾ അനുഷ്ഠിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പാപ്പ ഓർമിപ്പിക്കുന്നു. ഈ പ്രവൃത്തികൾ അനുഷ്ഠിക്കുന്നതിലൂടെ നിസംഗഭാവംപൂണ്ട ക്രൈസ്തവ മനസാക്ഷിയെ പുനരുജ്ജീവിപ്പിക്കാനാവുമെന്ന് പാപ്പ പറഞ്ഞു. സുവിശേഷത്തിന്റെ ഹൃദയത്തിൽ ദരിദ്രർക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും സമ്പത്തിന്റെയും അധികാരത്തിന്റെയും അന്ധത ബാധിച്ച് ദരിദ്രർക്കെതിരെ ഹൃദയങ്ങൾ കൊട്ടിയടയ്ക്കുന്നവരാണ് ഏറ്റവും വലിയ ദാരിദ്ര്യത്തിലൂടെ കടന്നുപോകുന്നതെന്നും പാപ്പ ഓർമ്മിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *