ഉവ്വ്, എന്നാൽ നിഗൂഢമായ രീതിയിലാണ് അങ്ങനെ ചെയ്യുന്നത്. ദൈവം തനിക്കുമാത്രം അറിയാവുന്ന വഴികളിലൂടെ എല്ലാറ്റിനെയും നയിക്കുന്നു. അവയുടെ പൂർണതയിലേക്ക് നയിക്കുന്നു. അവിടുന്ന് സൃഷ്ടിച്ച ഒന്നുംതന്നെ സമയത്തിന്റെ ഒരു നിമിഷത്തിലും അവിടുത്തെ കൈകളിൽനിന്ന് വീണുപോകുന്നില്ല.
ദൈവം ചരിത്രത്തിലെ മഹാസംഭവങ്ങളെയും നമ്മുടെ വ്യക്തിപരമായ ജീവിതത്തിലെ ചെറിയ കാര്യങ്ങളെയും സ്വാധീനിക്കുന്നുണ്ട്. നമ്മുടെ സ്വാതന്ത്ര്യം ചുരുക്കുകയോ നമ്മെ അവിടുത്തെ ശാശ്വതപദ്ധതികളിൽ കേവലം പാവകളാക്കുകയോ ചെയ്യാതെയാണ് നമ്മുടെ കാര്യങ്ങളെ സ്വാധീനിക്കുന്നത്. ദൈവത്തിൽ നാം ”ജീവിക്കുകയും ചലിക്കുകയും നിലനിൽക്കുകയും ചെയ്യുന്നു” (അപ്പ.പ്രവ. 17:28). നാം കണ്ടുമുട്ടുന്ന എല്ലാറ്റിലും നമ്മുടെ ജീവിതത്തിന്റെ എല്ലാ മാറ്റങ്ങളിലും ദൈവമുണ്ട്. ദുഃഖകരമായ സംഭവങ്ങളിൽപ്പോലും അർത്ഥശൂന്യമെന്ന് തോന്നാവുന്ന ആകസ്മിക സംഭവങ്ങളിൽ പോലും ദൈവമുണ്ട്. നമ്മുടെ ജീവിതത്തിന്റെ വളഞ്ഞ വരകൾകൊണ്ടുപോലും നേരെ എഴുതാൻ ദൈവം ആഗ്രഹിക്കുന്നു.
യു കാറ്റ്