മാതാവിന്റെ പ്രത്യക്ഷീകരണം വഴി ലൂർദ്ദും ദർശനം സ്വീകരിച്ചവരിലൊരാളായ ബർണദീത്തയും ജനലക്ഷങ്ങളുടെ ശ്രദ്ധാകേന്ദ്രമായി. പലരും ലൂർദ്ദിൽ വന്ന് പ്രാർത്ഥിക്കുന്നതോടൊപ്പം, ബർണദീത്തയെയും കാണാൻ എത്തിത്തുടങ്ങി. ചിലർ പണം നൽകി, മറ്റു ചിലർ പാരിതോഷികങ്ങളും. എന്നാൽ ബർണദീത്ത അതൊന്നും സ്വീകരിച്ചില്ല.
ഒരിക്കൽ ഒരു സുഹൃത്ത് അവളെ സന്ദർശിച്ച് ഒരു സ്വർണകൊന്ത നൽകി. എന്നാൽ അവൾ അതു സ്വീകരിച്ചില്ല. ”നന്ദി! എനിക്കിതാവശ്യമില്ല. എനിക്കിപ്പോൾ ഒരു കൊന്തയുï്. അതു ധാരാളം മതി.”
സുഹൃത്ത് പറഞ്ഞു,”എങ്കിൽ ഇതെടുത്തിട്ട് ആ കൊന്ത എനിക്കു തരിക.”
നാളുകൾ കഴിഞ്ഞപ്പോൾ സഭ വിശുദ്ധയെന്നു വാഴ്ത്തിയ ബർണദീത്ത പറഞ്ഞു, ”ഇല്ല! പരിശുദ്ധ കന്യകാമാതാവ് നിഗളം ഇഷ്ടപ്പെടുന്നില്ല.”