പ്രഭാഷകൻ മൂന്നാം അധ്യായത്തിലൂടെ…..
മക്കൾ പിതാവിനെ ബഹുമാനിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു… പിതാവിനെ ബഹുമാനിക്കുന്നവൻ തന്റെ പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യുന്നു. അമ്മയെ മഹത്വപ്പെടുത്തുന്നവൻ നിക്ഷേപം കൂട്ടിവയ്ക്കുന്നു. പിതാവിനെ ബഹുമാനിക്കുന്നവനെ അവന്റെ മക്കൾ സന്തോഷിപ്പിക്കും. അവന്റെ പ്രാർത്ഥന കർത്താവ് കേൾക്കും…. പിതാവിനെ വാക്കിലും പ്രവൃത്തിയിലും ബഹുമാനിച്ച് അവന്റെ അനുഗ്രഹത്തിന് പാത്രമാകുക. പിതാവിന്റെ അനുഗ്രഹം മക്കളുടെ ഭവനത്തെ ബലവത്താക്കും. അമ്മയുടെ ശാപം അവയുടെ അടിത്തറ ഇളക്കും. മഹത്വം കാംക്ഷിച്ച് പിതാവിനെ അപമാനിക്കരുത്. പിതാവിന്റെ അവമാനം ആർക്കും ബഹുമതിയല്ല. പിതാവിനെ ബഹുമാനിക്കുന്നവൻ മഹത്വം ആർജിക്കുന്നു. അമ്മയെ അനാദരിക്കുന്നവൻ അപകീർത്തിക്ക് ഇരയാകും… നീ എത്ര ബലവാനാണെങ്കിലും പിതാവിനെ നിന്ദിക്കരുത്. പിതാവിനോട് കാണിക്കുന്ന കാരുണ്യം വിസ്മരിക്കപ്പെടുകയില്ല. പാപങ്ങളുടെ കടം വീട്ടുന്നതിന് അത് ഉപകരിക്കും. കഷ്ടതയുടെ ദിനത്തിൽ അത് നിനക്ക് കാരുണ്യത്തിനായി ഭവിക്കും. സൂര്യപ്രകാശത്തിൽ മൂടൽ മഞ്ഞെന്നപോലെ നിന്റെ പാപങ്ങൾ മാഞ്ഞുപോകും. പിതാവിനെ പരിത്യജിക്കുന്നത് ദൈവദൂഷണത്തിന് തുല്യമാണ്. മാതാവിനെ പ്രകോപിപ്പിക്കുന്നവൻ കർത്താവിന്റെ ശാപമേല്ക്കും.
”പിതാവിനെ പരിഹസിക്കുകയും അമ്മയെ അവജ്ഞയോടെ ധിക്കരിക്കുകയും ചെയ്യുന്നവന്റെ കണ്ണ് മലങ്കാക്കകൾ കൊത്തിപ്പറിക്കുകയും കഴുകന്മാർ തിന്നുകയും ചെയ്യും” (സുഭാ. 30:17).