ആഫ്രിക്കയിൽ പഠനം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു ആ നരവംശശാസ്ത്രജ്ഞൻ. ഒരു ദിനം ഗോത്രവർഗക്കാരായ കുറച്ച് കുട്ടികളുമായി സമയം ചെലവിട്ടുകൊണ്ടിരിക്കവേ അദ്ദേഹം ഒരു കളിക്കായി അവരെ ക്ഷണിച്ചു.
അവർ കൂട്ടമായി നിന്നിരുന്നതിന് അല്പം അകലെയായി അദ്ദേഹം ഒരു കൂട നിറയെ മധുരമുള്ള പഴങ്ങൾ വച്ചിട്ടുണ്ട്. ആദ്യം ഓടി അതിനടുത്തെത്തുന്ന കുട്ടിക്ക് അതു സ്വന്തമാക്കി ഭക്ഷിക്കാം. അതാണ് കളി. കുട്ടികൾ എല്ലാവരും ഓടാൻ തുടങ്ങി. എന്നാൽ ആരും ആരെയും മുന്നേറി പോയില്ല. അവർ ഒന്നിച്ച് ആ പഴക്കൂടയ്ക്കടുത്തെത്തി അതിലെ പഴങ്ങൾ പങ്കിട്ടു കഴിച്ചു.
അത്ഭുതത്തോടെ കാരണമന്വേഷിച്ച ശാസ്ത്രജ്ഞനോട് ആ കുരുന്നുകൾ പറഞ്ഞു, ‘ഉബുണ്ടു’! മറ്റുള്ളവരെല്ലാം ദുഃഖിക്കുമ്പോൾ ഞങ്ങളിലൊരാൾക്കുമാത്രം സന്തോഷിക്കാൻ കഴിയുന്നതെങ്ങനെ എന്നാണ് അതിനർത്ഥമെന്ന് അവരുടെ സംസ്‌കാരത്തെക്കുറിച്ച് പഠിച്ച ശാസ്ത്രജ്ഞൻ മനസിലാക്കിക്കാണണം.
ക്രിസ്തു പറഞ്ഞതും അതുതന്നെയല്ലേ?
”നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കുക” (മർക്കോസ് 12:31)