സുന്ദരനായതിന്റെ കാരണം

”ഏതാണ് ഈ താഴ്ന്ന വംശജനായ ആൾ? ഇയാളുടെ മുഖം ഇത്ര അഴുക്കു പുരണ്ടിരിക്കുന്നത് കാണുന്നില്ലേ?” തന്റെ സമീപത്തെത്തിയ ഉന്നതകുലജാതനായ മനുഷ്യനെക്കുറിച്ച് ജോസഫ് ഇങ്ങനെയെല്ലാം പറയുന്നത് കേട്ടപ്പോൾ അവിടെയുണ്ടായിരുന്നവർക്കെല്ലാം അമ്പരപ്പ് തോന്നി. എന്നാൽ അദ്ദേഹം ആ വ്യക്തിയെ നോക്കിക്കൊണ്ട് തുടർന്നുപറഞ്ഞു: ”എന്റെ മകനേ, പോകൂ. പോയി നിന്റെ മുഖം കഴുകൂ”

ഉന്നതനായ ആ മനുഷ്യൻ ഉടൻതന്നെ പോയി ആത്മാർത്ഥമായി കുമ്പസാരിച്ചു. തന്റെയടുക്കലേക്ക് തിരികെവന്ന ആ മനുഷ്യനെ കണ്ടപ്പോൾ ജോസഫ് ഏറെ സന്തോഷത്തോടെ അദ്ദേഹത്തെ അഭിനന്ദിച്ചു: ”ഓ, എന്റെ കുഞ്ഞ് ഇപ്പോൾ എത്ര സുന്ദരനായിരിക്കുന്നു! നീ തുടരെത്തുടരെ നിന്നെത്തന്നെ കഴുകണം.”
ആത്മാവിന്റെ കഴുകലിലേക്കു നയിച്ച വാക്കുകൾ പറഞ്ഞ ആ ജോസഫ് മറ്റാരുമായിരുന്നില്ല, വിശുദ്ധ ജോസഫ് കുപ്പർത്തീനോ.

Leave a Reply

Your email address will not be published. Required fields are marked *