ആത്മഹത്യ ചികിത്സയല്ല

കാനഡ: ആത്മഹത്യ ആരോഗ്യപരിപാലനത്തിന്റെ ഭാഗമല്ലെന്ന് കാനഡയിലെ കത്തോലിക്കാ ബിഷപ്പുമാർ. ഡോക്ടറുടെ സഹായത്തോടെ ആത്മഹത്യ ചെയ്യാൻ രോഗികളെ അനുവദിക്കാമെന്ന നിയമനിർമാണത്തിനെതിരെ നടത്തിയ പ്രസ്താവനയിലാണ് ബിഷപ്പുമാർ ഇക്കാര്യം വ്യക്തമാക്കിയത്.

മാനസിക പിരിമുറുക്കമുൾപ്പെടെ തീവ്ര ക്ലേശങ്ങളനുഭവിക്കുന്ന രോഗികളെ ഡോക്ടറുടെ സഹായത്തോടെ ആത്മഹത്യ ചെയ്യാൻ അനുവദിക്കുന്ന നിയമം നിർമിക്കണമെന്ന ആവശ്യം ഗവൺമെന്റിന്റെ ജോയിന്റ് കമ്മിറ്റി റിപ്പോർട്ടിലാണുള്ളത്. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും രോഗികളെ ആത്മഹത്യയ്ക്കായി ശുപാർശ ചെയ്യാൻ ബാധ്യതയുള്ളവരായിരിക്കണമെന്നും ഗവൺമെന്റ് ഫണ്ട് സ്വീകരിക്കുന്ന എല്ലാ ആശുപത്രികളും ആത്മഹത്യയ്ക്ക് വേണ്ട സഹായം ചെയ്യണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.

ദേശീയ നയങ്ങൾ എല്ലാ മനുഷ്യജീവനെയും സംരക്ഷിക്കാനുതകുന്നതും വ്യക്തികളുടെ മനസാക്ഷിയോട് ബഹുമാനം പുലർത്തുന്നതുമായിരിക്കണമെന്ന് കനേഡിയൻ ബിഷപ്‌സ് കോൺഫ്രൻസ് പ്രസിഡന്റ് ബിഷപ് ഡഗ്ലാസ് ക്രോസ്ബി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *