അശ്ലീല സാഹിത്യത്തിന്റെ ഉത്പാദനവും ഉപഭോഗവും എന്തുകൊാണ് സ്‌നേഹത്തിനെതിരെയുള്ള പാപമായിരിക്കുന്നത്?
ജീവിതപങ്കാളികൾ തമ്മിലുള്ള സമർപ്പിതവും സ്‌നേഹമയവുമായ ബന്ധത്തിന്റെ അവഗാഢമായ ഐക്യത്തിൽനിന്ന് സ്‌നേഹം വേർപെടുത്തി അതിനെ ദുരുപയോഗിക്കുകയും അതിനെ വില്പനച്ചരക്കാക്കി മാറ്റുകയും ചെയ്യുന്ന വ്യക്തി ഗൗരവപൂർണമായ പാപം ചെയ്യുന്നു. അശ്ലീല സാഹിത്യപരമായ വസ്തുക്കൾ ഉത്പാദിപ്പിക്കുകയോ വാങ്ങിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന വ്യക്തി മനുഷ്യമഹത്വം ലംഘിക്കുകയും മറ്റുള്ളവരെ പാപത്തിലേക്ക് വശീകരിക്കുകയും ചെയ്യുന്നു.
അശ്ലീല സാഹിത്യം വ്യഭിചാരത്തിന്റെ തരംതാഴ്ത്തപ്പെട്ട ഒരു രൂപമാണ്. എന്തെന്നാൽ പണംകൊടുത്ത് ‘സ്‌നേഹം’ നേടുകയെന്ന നിർദേശം അതിലുമുണ്ട്. സ്‌നേഹത്തിനും മാനുഷിക മഹത്വത്തിനും എതിരായ ഈ കുറ്റത്തിൽ മോഡലുകളും അഭിനേതാക്കളും ഉത്പാദകരും വിതരണക്കാരും ഒന്നുപോലെ ഉൾപ്പെടുന്നു. അശ്ലീല വിഭവങ്ങൾ ഉപയോഗിക്കുകയോ അത്തരം വെബ്‌സൈറ്റുകൾ നോക്കുകയോ അത്തരം സംഭവങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന ആരും വേശ്യാവൃത്തിയുടെ കൂടുതൽ വിപുലമായ വൃത്തത്തിൽ തന്നെത്തന്നെ കണ്ടെത്തുന്നു. വൃത്തികെട്ട ലൈംഗികതാവിപണിയുടെ ബില്യൻ – ഡോളർ ബിസിനസിനെ പിന്താങ്ങുകയും ചെയ്യുന്നു.
യുകാറ്റ്