വേറിട്ടു നില്ക്കുന്നവർ

ഫ്രാൻസിലെ ലൂർദ്ദിൽ മാതാവിന്റെ പ്രത്യക്ഷീകരണം സ്വീകരിച്ച പെൺകുട്ടിയാണ് ബർണദീത്ത. ലൂർദ്ദിൽ തീർത്ഥാടനം നടത്തുന്നവർ പലപ്പോഴും ബർണദീത്തയെയും കാണാനെത്തും. ലൂർദ്ദിൽനിന്ന് അകലാൻ ഇത് അവളെ പ്രേരിപ്പിച്ചു. സന്യാസിനിയാകാൻ ആഗ്രഹിച്ച അവൾ ന്‌വേറിലേക്ക് പോയി. പിന്നീട് അവിടത്തെ മഠത്തിൽ ചേർന്നു. പുറത്തിറങ്ങാതെ വർഷങ്ങളോളം അവൾ മഠത്തിനുള്ളിൽ കഴിഞ്ഞു.

പില്ക്കാലത്ത് സഭ വിശുദ്ധയെന്നു വാഴ്ത്തിയ ബർണദീത്ത മഠത്തിൽ ചേർന്നു കൊണ്ട് പറഞ്ഞത് ഇങ്ങനെയായിരുന്നു, ”ഞാൻ ലൂർദ്ദിൽ നിന്നാൽ പലരും എന്റെ ചുറ്റും കൂടും. ക്രിസ്തുവിനെയും അവന്റെ അമ്മയെയും അവർ അവഗണിക്കും.”

ആൾദൈവങ്ങളും സ്വയം ദൈവമായി മാറാൻ ആഗ്രഹിക്കുന്നവരുമായ അനേകരുള്ള ഈ കാലത്ത് ബർണദീത്ത വേറിട്ടു നില്ക്കുന്നു. സൃഷ്ടിയല്ല സ്രഷ്ടാവാണ് ആരാധന അർഹിക്കുന്നത്.

”അവൻ വളരുകയും ഞാൻ കുറയുകയും വേണം” (യോഹന്നാൻ 3:30)

Leave a Reply

Your email address will not be published. Required fields are marked *