ഇറാൻ-ഇറാക്ക് യുദ്ധത്തിൽ പങ്കെടുത്ത ഒരു അമേരിക്കൻ പട്ടാളക്കാരൻ യുദ്ധത്തിനുശേഷം ഭവനത്തിൽ തിരിച്ചെത്തിയപ്പോൾ കേട്ട വാർത്ത 24 വയസുമാത്രം പ്രായമുള്ള തന്റെ ഭാര്യയ്ക്ക് കാൻസർ ആണെന്നാണ്. അദ്ദേഹം പൂർണമായും ദൈവത്തിൽ ആശ്രയിച്ച്, തന്റെ നൂറ് സുഹൃത്തുക്കളുടെ ഇ-മെയിലിലേക്ക് ഭാര്യയ്ക്ക് കാൻസറാണെന്നും അവൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്നും അപേക്ഷിച്ചു. മാത്രമല്ല, ഈ സന്ദേശം നിങ്ങളുടെ പത്ത് സുഹൃത്തുക്കളെയെങ്കിലും അറിയിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അങ്ങനെ വലിയൊരു മധ്യസ്ഥ പ്രാർത്ഥന ദൈവസന്നിധിയിലെത്തി. ഈ പട്ടാളക്കാരനെയോ ഭാര്യയെയോ നേരിട്ട് കണ്ടിട്ടില്ലാത്ത, ഒരു പരിചയവുമില്ലാത്ത ഈ വലിയ സമൂഹം ദൈവസന്നിധിയിൽ പ്രാർത്ഥിച്ചു. ഒരു മാസത്തിനുള്ളിൽ ആ സഹോദരിയുടെ കാൻസർ അപ്രത്യക്ഷമായി. കമ്പ്യൂട്ടറും സാമൂഹ്യമാധ്യമങ്ങളും നിറഞ്ഞു നില്ക്കുന്ന ഈ കാലഘട്ടത്തിൽ അത് സാത്താന്റെ പണിപ്പുരയാക്കാതെ ഇതുപോലെ ദൈവശക്തി ഭൂമിയിലേക്കൊഴുക്കാൻവേണ്ടി ഉപയോഗിക്കാം.