അമ്മയെ കൂട്ടുപിടിച്ചപ്പോൾ…

എഡ്യുക്കേഷനിൽ പി.എച്ച്.ഡി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ്, പ്ലസ് ടു ക്ലാസുകളിൽ സോഷ്യോളജി പോലുള്ള വിഷയങ്ങളിൽ പെട്ടെന്ന് ജോലി ലഭിക്കാൻ സാധ്യതയുണ്ടണ്ടെന്ന് അറിഞ്ഞത്. രണ്ടുവർഷത്തെ പത്തുവിഷയങ്ങൾ ഒരു വർഷംകൊണ്ട് എഴുതി. നൂറുമാർക്കിന്റെ പ്രോജക്ടും സമർപ്പിച്ചു. പക്ഷേ, റിസൽട്ട് വന്നപ്പോൾ ഞാൻ തോറ്റു. എല്ലാ ക്ലാസുകളിലും ഫസ്റ്റ് ക്ലാസ് വാങ്ങിയിട്ട് എളുപ്പ വിഷയമായ സോഷ്യോളജിയിൽ തോറ്റതിൽ അല്പം വിഷമം തോന്നി. പത്തുവിഷയങ്ങൾ ഒരുമിച്ച് എഴുതിയതല്ലേ. ചിലപ്പോൾ ഏതെങ്കിലും വിഷയത്തിന് തോറ്റുകാണും എന്ന് സ്വയം ആശ്വസിച്ചു. ഒരു മാസത്തിനുശേഷം ഗവേഷണ ഗൈഡിനെ കാണാൻ ചെന്നപ്പോൾ അദ്ദേഹം പറഞ്ഞു, താൻ തോല്ക്കാൻ സാധ്യതയില്ല. യൂണിവേഴ്‌സിറ്റി സെക്ഷനിൽ ചെന്ന് ഒന്നുകൂടി പരിശോധിക്കൂ.

അല്പം ചമ്മലും നിരാശയുമൊക്കെ ഉണ്ടായിരുന്നെങ്കിലും പരിശുദ്ധ അമ്മയെ കൂട്ടുവിളിച്ച് ഞാൻ യൂണിവേഴ്‌സിറ്റി സെക്ഷനിലേക്ക് കയറി. ജപമാല കൈയിൽ തിരുകി പിടിച്ചുകൊണ്ട് സെക്ഷൻ ഓഫീസറോട് രജിസ്റ്റർ നമ്പർ പറഞ്ഞു. എന്നാൽ, തോറ്റ വിദ്യാർത്ഥിയുടെ റിസൽട്ട് കാണിക്കാൻ ആദ്യം അദ്ദേഹം തയാറായില്ല. വീണ്ടും വീണ്ടും കേണപേക്ഷിച്ചപ്പോൾ അദ്ദേഹം മാർക്കുലിസ്റ്റ് കാണിച്ചു. അത്ഭുതമെന്ന് പറയട്ടെ, ഞാൻ ഒരു വിഷയത്തിന് ആബ്‌സന്റ് ആണെന്നാണ് മാർക്കുലിസ്റ്റിൽ കാണിച്ചിരിക്കുന്നത്. നൂറുമാർക്കുള്ള പ്രോജക്ടിന്റെ മാർക്കാണ് രേഖപ്പെടുത്താത്തത്. പ്രോജക്ട് സമർപ്പിച്ച രേഖകൾ കാണിച്ചപ്പോൾ അതിന്റെ മാർക്ക് രേഖപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി. അങ്ങനെ സെക്കന്റ് ക്ലാസോടെ എം.എ സോഷ്യോളജി പാസായി. തൊട്ടടുത്ത ദിവസം ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപികയായി ജോലിയും ലഭിച്ചു.

”തന്റെ ഭക്തന്മാരുടെ ആഗ്രഹം അവിടുന്ന് സഫലമാക്കുന്നു; അവിടുന്ന് അവരുടെ നിലവിളി കേട്ട് അവരെ രക്ഷിക്കുന്നു” (സങ്കീർത്തനങ്ങൾ 145:19)

ഡോ. റോസ് ഔസേപ്പ്, ഇരിട്ടി

Leave a Reply

Your email address will not be published. Required fields are marked *