സംസാരിക്കാൻ മറക്കല്ലേ…

തിരക്കേറിയ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു ആ ദമ്പതികൾ. രണ്ടുപേരും ഊമകളാണ്. ജനലിനോടു ചേർന്ന് എതിർവശങ്ങളിലുള്ള സീറ്റീലാണ് അവർ ഇരുന്നിരുന്നത്. ട്രെയിനിൽ കയറിയപ്പോൾ മുതൽ രണ്ടുപേരും ആംഗ്യഭാഷയിൽ സംസാരം തുടങ്ങി. ആരെയും ശ്രദ്ധിക്കുന്നില്ല. ശബ്ദകോലാഹലങ്ങൾ അവർക്ക് തടസ്സവുമായില്ല. യാത്രയിലുടനീളം അവർ സംസാരിച്ചുകൊണ്ടേയിരുന്നു; അവരുടെതായ ഭാഷയിൽ!

സംസാരിക്കാൻ കഴിവും സാധ്യതയും സാഹചര്യങ്ങളും എല്ലാമുണ്ടായിട്ടും സ്വന്തം കുടുംബാംഗങ്ങളോടുപോലും
‘ചോദ്യോത്തര പരിപാടി’ നടത്തുന്നവരാണോ നമ്മൾ?

”ഉചിതമായ മറുപടി പറയുക ഒരുവന് ആഹ്ലാദകരമത്രേ, സന്ദർഭോചിതമായ വാക്ക് എത്ര നന്ന് ” (സുഭാഷിതങ്ങൾ 15:23).

Leave a Reply

Your email address will not be published. Required fields are marked *