ഓരോ സംഭവത്തിനും ഓരോ കണ്ടുമുട്ടലിനും പ്രാർത്ഥിക്കാനുള്ള ഒരവസരമാകാൻ കഴിയും. എന്തെന്നാൽ ദൈവവുമായുള്ള ഐക്യത്തിൽ നാം എത്രമാത്രം ആഴത്തിൽ ജീവിക്കുന്നുവോ അത്രമാത്രം ആഴത്തിൽ നമ്മുടെ ചുറ്റുമുള്ള ലോകത്തെ നാം മനസ്സിലാക്കുന്നു.
പ്രഭാതത്തിൽ യേശുവുമായുള്ള ഐക്യം അന്വേഷിച്ച ഒരുവൻ, അവനെ കണ്ടുമുട്ടുന്നവർക്ക് – എതിരാളികൾക്കും ശത്രുക്കൾക്കും പോലും – ഒരനുഗ്രഹമായിരിക്കും. ദിവസത്തിന്റെ ഗതിയിൽ തന്റെ ആകുലതകളെല്ലാം അയാൾ കർത്താവിനെ ഏല്പിക്കുന്നു. അയാൾക്ക് തന്നിൽത്തന്നിൽ കൂടുതൽ സമാധാനമുണ്ട്. അത് അയാൾ പ്രസരിപ്പിക്കുകയും ചെയ്യുന്നു. ഈ നിമിഷത്തിൽ യേശു എങ്ങനെയാണ് പെരുമാറുന്നതെന്ന് സ്വയം ചേദിച്ചിട്ട് അയാൾ വിധിതീർപ്പുകൾ നടത്തുകയും തീരുമാനങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. ദൈവത്തോട് അടുത്തുജീവിച്ചുകൊണ്ട് ഭയം കീഴടക്കുന്നു. നിരാശാജനകമായ സാഹചര്യങ്ങളിൽ അയാൾ പിന്തുണയില്ലാത്തവനല്ല. അയാൾ തന്നിൽത്തന്നെ സ്വർഗത്തിന്റെ സമാധാനം സംവഹിക്കുന്നു. അങ്ങനെ അത് ലോകത്തിലേക്ക് കൊണ്ടുവരുന്നു. സുന്ദരമായ വസ്തുക്കൾ സംബന്ധിച്ച് അയാൾ നന്ദിയും സന്തോഷവുംകൊണ്ട് നിറഞ്ഞിരിക്കുന്നു. എന്നാൽ താൻ കണ്ടുമുട്ടുന്ന പ്രയാസമുള്ള കാര്യങ്ങൾ സഹിക്കുകയും ചെയ്യുന്നു. ദൈവത്തോടുള്ള ഈ ശ്രദ്ധ തൊഴിൽ ചെയ്യുമ്പോഴും സാധ്യമാണ്.
യു കാറ്റ് (494)