കൊച്ചുമക്കളോടൊപ്പം ട്രെയിനിൽ വീട്ടിലേക്ക് പോകാനാണ് ആ സ്ത്രീ റെയിൽവേ സ്‌റ്റേഷനിലെത്തിയത്. കയറേണ്ട കോച്ചിന്റെ നമ്പർ ബോർഡിൽ എഴുതിയിട്ടില്ലാതിരുന്നതിനാൽ എങ്ങോട്ടാണ് പോകേണ്ടതെന്നറിയാതെ അവർ പ്ലാറ്റ്‌ഫോമിൽ നിന്നു. തിരക്കുള്ള സമയം. കുട്ടികളെയും ബാഗുമൊക്കെയായി തിരക്കിനിടയിലൂടെ ബോഗി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാകുമല്ലോ എന്ന ചിന്ത അവരെ ആശങ്കപ്പെടുത്തി. അപ്പോഴാണ് ഒന്നാം ക്ലാസിൽ പഠിക്കുന്ന കൊച്ചുമകൻ എന്തൊ പറഞ്ഞുകൊണ്ടിരിക്കുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടത്. ഓ… ജീസസ്! ഓ… ജീസസ്! വീട്ടിൽനിന്ന് ഇറങ്ങുന്നതിന് മുമ്പ് ഓ ജീസസ് എന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്നാൽ യാത്രയിൽ തടസ്സങ്ങളൊന്നുമുണ്ടാകില്ലെന്നും മമ്മാ മേരി നമുക്ക് കൂട്ടിനുണ്ടാകുമെന്നും പറഞ്ഞിരുന്ന കാര്യം അവരോർത്തു. അവൻ ഒരു പ്രാർത്ഥനപോലെ അത് ഉരുവിട്ടുകൊണ്ടിരിക്കുകയായിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ ട്രെയിൻ വന്നു. ഒരു ബോഗിയുടെ വാതിൽ അവർ നിന്നിരുന്നിടത്താണ് വന്നു നിന്നത്. അതിന്റെ നമ്പർ വായിച്ച അവർ അത്ഭുതപ്പെട്ടു. അത് അവർക്ക് കയറേണ്ട ബോഗി തന്നെയായിരുന്നു! ട്രെയിനിൽ കയറി സീറ്റിൽ സ്വസ്ഥമായി ഇരിക്കുമ്പോഴും കൊച്ചുമകൻ പറഞ്ഞുകൊണ്ടിരുന്നു… ഓ… ജീസസ്! ഓ… ജീസസ്!
”അഗതികളുടെ പ്രാർഥന അവിടുന്നു പരിഗണിക്കും; അവരുടെ യാചനകൾ നിരസിക്കുകയില്ല” (സങ്കീർത്തനങ്ങൾ 102:17).
1 Comment
These online magazine is blessed and stress relief writings