ആകാശത്തുനിന്നു വന്ന പാഴ്‌സൽ

സ്വർഗത്തിലെ പിതാവുമായുള്ള നമ്മുടെ ബന്ധമെങ്ങനെയാണ്? നിന്റെ ദുഖം എന്റേതുകൂടിയാണ് എന്ന് അവിടുന്ന് പറയത്തക്കവിധമുള്ള ബന്ധം നമുക്ക് ദൈവവുമായുാേ?

വിശുദ്ധ ഫ്രാൻസിസ് അസീസ്സി എല്ലാ ആദ്യവെള്ളിയാഴ്ചകളിലും വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ കാട്ടിൽ ഒറ്റയ്ക്കിരുന്ന് പ്രാർത്ഥിക്കുമായിരുന്നു. ഇതുകണ്ട ഒരു തുണ സഹോദരൻ ചോദിച്ചു, അവിടുന്ന് എങ്ങനെയാണ് ഇങ്ങനെ ഉണർന്നിരുന്ന് പ്രാർത്ഥിക്കുന്നത്? അദ്ദേഹം പറഞ്ഞു, നീ ഒരു സഞ്ചിയിൽ ഏതാനും കല്ലുകളുമെടുത്ത് കാട്ടിലേക്ക് പോകുക. അവിടെവച്ച് സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ചൊല്ലി കല്ല് ഒരു സഞ്ചിയിൽനിന്ന് മറ്റൊന്നിലേക്ക് ഇടുക. ഓരോപ്രാവശ്യം ചൊല്ലുമ്പോഴും അങ്ങനെ ചെയ്യുക. നേരം വെളുക്കുമ്പോഴേക്കും എല്ലാ കല്ലുകളും എതിർവശത്തെ സഞ്ചിയിലെത്തും. ഉറക്കവും വരില്ല.

അദ്ദേഹം വലിയ സന്തോഷത്തോടെ തിരിച്ചുപോയി. പ്രഭാതമായപ്പോഴേക്കും ഏകദേശം മുന്നൂറോളം കല്ലുകൾ ഇപ്രകാരം സഞ്ചിയിൽ മാറ്റിയിട്ടു. നേരം വെളുത്തു. പ്രാർത്ഥിച്ചപ്പോൾ ഉറക്കം വരാതിരുന്നതിനാൽ അദ്ദേഹത്തിന് വലിയ സന്തോഷം. ഈ സന്തോഷവാർത്ത അറിയിക്കാൻ അദ്ദേഹം ഫ്രാൻസിസിന്റെ അടുത്തുചെന്നു. അപ്പോൾ വിശുദ്ധ ഫ്രാൻസിസ് മറ്റൊരിടത്തിരുന്ന് പ്രാർത്ഥിക്കുകയായിരുന്നു. അദ്ദേഹം താൻ ചൊല്ലിയ പ്രാർത്ഥനയുടെ എണ്ണം വലിയ സന്തോഷത്തോടെ അറിയിച്ചു. ഫ്രാൻസിസ് പക്ഷേ ആദ്യത്തെ കല്ലുംപിടിച്ച് മുട്ടുകുത്തി നിൽക്കുകയാണ്. മാത്രവുമല്ല, സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയുടെ ആദ്യഭാഗം കഴിഞ്ഞിട്ടുമില്ല. മുട്ടിന്മേൽനിന്ന് സ്വർഗത്തിലേക്ക് നോക്കി കണ്ണീരോടെ പ്രാർത്ഥിക്കുന്ന ഫ്രാൻസിസ്! തനിക്കില്ലാത്ത ഒരു ആത്മബന്ധം ഫ്രാൻസിസിന് ദൈവവുമായിട്ടുണ്ട് എന്ന് ആ തുണ സഹോദരന് മനസ്സിലായി. ഫ്രാൻസിസ് ഉറങ്ങാത്തത് കല്ലു മാറ്റിയിടുന്നതുകൊണ്ടല്ല, ആഴമേറിയ ദൈവസ്‌നേഹംകൊണ്ടാണെന്ന് അയാൾക്ക് മനസിലായി.

വിശുദ്ധ ബലിയുടെ മണി അടിച്ചപ്പോൾ ഒരു സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനപോലും പൂർത്തിയാക്കാതെ ഫ്രാൻസിസ് ദിവ്യബലിക്കായി പോകുന്നു. ഇതുകണ്ട തുണസഹോദരൻ പൊട്ടിക്കരഞ്ഞു. ഫ്രാൻസിസ് അവനെ മാറോടു ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു: പ്രാർത്ഥനയിലും ക്രിസ്തീയ ജീവിതത്തിലും നമുക്ക് വേണ്ടത് ചടങ്ങുകളല്ല, സ്വർഗത്തിലെ പിതാവുമായുള്ള സ്‌നേഹബന്ധമാണ്. നിനക്ക് അപ്പനുമായി സ്‌നേഹബന്ധമുണ്ടെങ്കിൽ ബാക്കിയെല്ലാം കൃത്യമായി നടക്കും.
കാലങ്ങൾക്കുശേഷം ഫ്രാൻസിസ് എല്ലാ ഫ്രാൻസിസ്‌കൻ വൈദികരെയും സഹോദരങ്ങളെയും അസീസിയിൽ വിളിച്ചുകൂട്ടി. ലോകമെങ്ങുമുള്ള എല്ലാ സന്യാസിമാരും ബഹുദൂരം സഞ്ചരിച്ച് അസീസിയിലെത്തി. അവരെ നോക്കി അദ്ദേഹം പറഞ്ഞു: മക്കളേ, നമ്മുടെ സ്വർഗത്തിലെ പിതാവ് എല്ലാ പക്ഷിമൃഗാദികളെയും സസ്യലതാദികളെയും കൃത്യമായി പോറ്റി വളർത്തുന്നു. പ്രസംഗത്തിനിടയിൽ ദൈവസ്‌നേഹത്താൽ നിറഞ്ഞ് അദ്ദേഹം ചിരിക്കുകയും കരയുകയുമൊക്കെ ചെയ്തുകൊണ്ടിരുന്നു. അത് ഏകദേശം മൂന്നുമണിക്കൂർ നീണ്ടു. ഒരു സഹോദരൻ പറഞ്ഞു: നിർത്തൂ, നിങ്ങളുടെ പ്രസംഗം. അനേകദൂരം യാത്ര ചെയ്തുവന്ന ഈ സന്യാസിമാരെക്കുറിച്ച് ഒരു ചിന്തയുമില്ലേ. ഇവർക്ക് ആഹാരമുണ്ടോ? ഫ്രാൻസിസ് പറഞ്ഞു: ഇവർക്കുവേണ്ടി ആഹാരം കരുതുന്ന കാര്യം ഞാൻ മറന്നുപോയി. ആ സഹോദരൻ വീണ്ടും ചോദിച്ചു: താങ്കളുടെ പ്രസംഗം മാത്രം കേട്ടാൽ ഇവരുടെയൊക്കെ വയറു നിറയുമോ? അദ്ദേഹം തന്റെ രണ്ടു കരങ്ങളുമുയർത്തി പിതാവായ ദൈവത്തെ വിളിച്ചു. ഞാൻ ഇവർക്കായി ഒന്നും കരുതിയില്ല. പക്ഷേ, അവിടുത്തെ വചനം പറയുന്നു: ”നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവിൻ. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങൾക്ക് ലഭിക്കും” (മത്തായി 6:33). ആ സഹോദരൻ പൊട്ടിത്തെറിച്ചുകൊണ്ട് ചോദിച്ചു, ആകാശത്തുനിന്ന് ദൈവം നമുക്ക് പാഴ്‌സൽ ഇറക്കിത്തരുമോ? ഫ്രാൻസിസ് വീണ്ടും ദൈവത്തെ ആരാധിച്ചു.
t-53
ആ പ്രാർത്ഥന കഴിഞ്ഞതും നാലുഭാഗത്തുനിന്നും വലിയ ശബ്ദം. എല്ലാ ഭാഗത്തുനിന്നും കുതിരവണ്ടിയിലും കഴുതപ്പുറത്തും ധാരാളം ഭക്ഷണസാധനങ്ങൾ എത്തിത്തുടങ്ങി. ആ നാട്ടിലെ ജനങ്ങൾ ഈ സമ്മേളനത്തെക്കുറിച്ചറിഞ്ഞപ്പോൾ അവർ രഹസ്യമായി എടുത്ത തീരുമാനമാണ്, ഈ സന്യാസിമാർക്കാവശ്യമായ ഭക്ഷണം അവർതന്നെ ഉണ്ടാക്കി കൊടുക്കണമെന്ന്. അങ്ങനെ അവിടെ ധാരാളം ആഹാരസാധനങ്ങൾ എത്തി ച്ചേർന്നു. എല്ലാവർക്കും വയറു നിറഞ്ഞതിനുശേഷം മിച്ചം വന്നു. ഇതു കണ്ടുനിന്ന ആ സഹോദരൻ അത്ഭുതപ്പെട്ടുപോയി. അദ്ദേഹം ഓടിവന്ന് ഫ്രാൻസിസിനെ കെട്ടിപ്പിടിച്ച് പറഞ്ഞു: നീ ദൈവവുമായിട്ടത്രമാത്രം ബന്ധത്തിലായതിന്റെ അടയാളമാണിത്. യേശു അപ്പം വർധിപ്പിച്ച അതേ അത്ഭുതം.

‘സ്വർഗസ്ഥനായ പിതാവേ’ എന്ന പ്രാർത്ഥന ചൊല്ലുമ്പോഴെല്ലാം ദൈവം നിനക്ക് സ്വന്തം അപ്പനാണോ എന്ന് ചിന്തിക്കണം. അല്ലെങ്കിൽ ആ ബന്ധത്തിലേക്ക് വളരണം. എന്റെ അപ്പാ എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം വേണം. ആ സ്വാതന്ത്ര്യത്തോടെ മക്കളായി, അവന്റെ ഹിതമന്വേഷിച്ച് ജീവിക്കണം. ഞാൻ എന്റെ ദൈവത്തിന്റെ ഹിതംമാത്രം അന്വേഷിക്കുമ്പോൾ ദൈവം എന്റെ കാര്യങ്ങളിൽ ഇടപെടും. നികുതി കൊടുക്കാൻ നിവൃത്തിയില്ലാതെ പത്രോസ് വിഷമിച്ചിരിക്കുന്നു. യേശുവിനോടുപോലും പറയാതെ ഈ വിഷമം പത്രോസ് ഹൃദയത്തിൽ കൊണ്ടുനടക്കുകയാണ്. എല്ലാം അറിയുന്ന അവിടുന്ന് ചോദിക്കുന്നു: നികുതിക്കുള്ള പണം നിന്റെ കൈവശമുണ്ടോ? പത്രോസ് പറഞ്ഞു, ഇല്ല. അപ്പോൾ ഈശോ പറഞ്ഞു: നീ പോയി ചൂണ്ടയിടുക. ആദ്യം കിട്ടുന്ന മത്സ്യത്തിന്റെ വായിലിരിക്കുന്ന നാണയമെടുത്ത് എനിക്കും നിനക്കും വേണ്ടി നികുതി കൊടുക്കുക. നിനക്കും എനിക്കുംവേണ്ടി എന്ന് പറയുമ്പോൾ ഈശോ വ്യക്തമാക്കുന്നത്, പത്രോസേ, നിന്റെ വേദന എന്റെകൂടെ വേദനയാണ്. നിന്റെ ആവശ്യങ്ങളും ദുഃഖങ്ങളും എന്റെ ആവശ്യവും എന്റെ ദുഃഖവുമാണ് എന്നേ്രത.

നാം ദൈവിക കാര്യങ്ങളിൽ വ്യാപൃതരാകുമ്പോൾ നമുക്ക് ആവശ്യമായ ഭൗമിക കാര്യങ്ങളിൽ അവിടുന്ന് നമുക്കുവേണ്ടി നിലകൊള്ളുമെന്നാണ് അവിടുന്ന് നല്കുന്ന ഉറപ്പ്. പക്ഷേ, നാം എപ്പോഴും കൂട്ടിച്ചേർത്തു തരുമെന്ന് പറഞ്ഞ കാര്യങ്ങൾ ആദ്യം അന്വേഷിക്കുന്നു. 23-ാം സങ്കീർത്തനത്തിൽ നാം വായിക്കുന്നത് ഇപ്രകാരമാണ്: കർത്താവാണ് എന്റെ ഇടയൻ; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. അവിടുത്തെ നന്മയും കരുണയും ജീവിതകാലം മുഴുവൻ എന്നെ പിന്തുടരും. നാം നന്മയുടെയും കരുണയുടെയും പുറകെ പോവുകയല്ല വേണ്ടണ്ടത്, ഇടയന്റെ പിന്നാലെ നാം പോകുമ്പോൾ നന്മയും കരുണയും നമ്മുടെ പുറകെ വരും.
ഞാൻ എന്റെ ദൈവത്തിനുവേണ്ടി ജീവിക്കുമ്പോൾ അവിടുന്ന് എന്റെ കാര്യങ്ങളിൽ ശ്രദ്ധാലുവാകും. ”എന്നെ ആദരിക്കുന്നവരെ ഞാനും ആദരിക്കും” (1 സാമുവൽ 2:30). ദൈവം ഒരു വ്യക്തിയെ ബഹുമാനിച്ചാൽ ആ വ്യക്തിയുടെ ജീവിതത്തിൽ അത്ഭുതങ്ങൾതന്നെ സംഭവിക്കും.

ഇംഗ്ലണ്ടിലെ അറിയപ്പെടുന്ന അല്മായ ശുശ്രൂഷകനാണ് ഡാമിയൻ സ്റ്റെയിൻസ്. അദ്ദേഹം പ്രാർത്ഥിക്കുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കുന്നു. കോളജിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം ഒരു സാത്താൻ ആരാധകനായിരുന്നു. മാനസാന്തരപ്പെട്ടപ്പോൾ അദ്ദേഹം ദൈവത്തിന് വാക്കുകൊടുത്തു: ഇത്രയുംനാൾ ഞാൻ സാത്താനെ ആരാധിച്ചു. ഇന്നുമുതൽ ഞാൻ നിന്നെ വേദനിപ്പിക്കാതെ ജീവിക്കും. അങ്ങനെ കോളജിൽ അദ്ദേഹമൊരു അത്ഭുതമനുഷ്യനായി മാറി. കൂട്ടുകാരെല്ലാം ഗേൾ ഫ്രണ്ട്‌സുമായി കറങ്ങി നടക്കുമ്പോൾ അദ്ദേഹം സക്രാരിയുടെ മുൻപിൽ പ്രാർത്ഥനാനിരതനായി. പെൺകുട്ടികൾക്ക് വാശിയായി. രാത്രിയിൽ അവർ അദ്ദേഹത്തിന്റെ വാതിൽക്കൽ വന്ന് മുട്ടാൻ തുടങ്ങി. ശക്തമായ പ്രലോഭനങ്ങൾ ഉണ്ടായിട്ടും അദ്ദേഹം ദൈവത്തെ ബഹുമാനിച്ച് വിശുദ്ധി കാത്തുസൂക്ഷിച്ചു. ഇന്നദ്ദേഹം പ്രാർത്ഥിക്കുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കുന്നു.

വിശുദ്ധ പത്രോസിലൂടെയും വിശുദ്ധ പൗലോസിലൂടെയും വെളിപ്പെട്ട അത്ഭുതങ്ങൾ നമ്മിലൂടെയും സംഭവിക്കും. നാം ദൈവത്തിനുവേണ്ടി ജീവിച്ചാൽ അവിടുന്ന് നമുക്കുവേണ്ടി നിലകൊള്ളും. ദൈവത്തിനുവേണ്ടി ജീവിക്കാൻ, അവിടുത്തെ ഒരിക്കലും വേദനിപ്പിക്കാതിരിക്കാൻ, ജീവിതത്തിലുടനീളം അവിടുത്തെ ബഹുമാനിക്കുന്ന വ്യക്തികളായി തീരാൻ നമുക്ക് പ്രാർത്ഥിക്കാം.

ഡോ. ജോൺ ഡി.

1 Comment

  1. Robin Jose says:

    Hope and long to be His beloved, but …

Leave a Reply

Your email address will not be published. Required fields are marked *