സ്‌നേഹത്തിന്റെ വിലയെത്ര?

പട്ടിക്കുഞ്ഞുങ്ങൾ വില്പനയ്ക്ക് എന്നുള്ള ബോർഡിലേക്ക് നോക്കിയിട്ട് ആ ആൺകുട്ടി സൈക്കിൾ ഒരു വശത്തുവച്ചിട്ട് കടയിലേക്കു കയറി. പട്ടിക്കുഞ്ഞിന്റെ വില അന്വേഷിച്ചു. കടക്കാരൻ കൂടു തുറന്നപ്പോൾ ഓമനത്തമുള്ള നാല് പട്ടിക്കുഞ്ഞുങ്ങൾ ചാടിയിറങ്ങി. പുറത്തേക്ക് ഇറക്കിയതിന്റെ സന്തോഷത്തിൽ അവ അവിടെയെല്ലാം ഓടിനടന്നു. അവന്റെ കാലിൽ തലകൊണ്ട് തട്ടുകയും അവന്റെ ദേഹത്ത് കയറാൻ ശ്രമിക്കുകയും ചെയ്തു. അപ്പോഴാണ് കുട്ടിയുടെ ശ്രദ്ധ അപ്പുറത്തെ കൂട്ടിലേക്ക് എത്തിയത്. ആ കൂട്ടിൽ ഒരു പട്ടിക്കുഞ്ഞ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആ കൂട് തുറക്കാമോ? കച്ചവടക്കാരൻ കൂടു തുറന്നപ്പോൾ തൂവെള്ളനിറമുള്ള പട്ടിക്കുഞ്ഞ് സാവധാനം വെളിയിലേക്കിറങ്ങി. ”എനിക്ക് ഇതിനെ മതി.” അവൻ പറഞ്ഞു. ”അതിനെ കൊണ്ടുപോയിട്ടു കാര്യമില്ല, ആ പട്ടിക്കുഞ്ഞിന്റെ ഒരു കാൽ ശോഷിച്ചതിനാൽ മോന്റെ കൂടെ ഓടാനോ കളിക്കാനോ സാധിക്കില്ല.” കച്ചവടക്കാരൻ സത്യം പറഞ്ഞു. പക്ഷേ, ബാലൻ അവനെത്തന്നെ മതിയെന്ന് പറഞ്ഞു.

”എന്തിനാണ് മുടന്തുള്ള പട്ടിക്കുഞ്ഞിനെ വാങ്ങുന്നത്?” അവൻ ഷൂ ഊരിയിട്ട് പാന്റ് അല്പം ഉയർത്തി. കൃത്രിമക്കാലായിരുന്നു അവന്റേത്.

”കുറവുകൾ ഉള്ളവർക്ക് അങ്ങനെയുള്ളവരെ കൂടുതൽ മനസിലാക്കാൻ കഴിയും? പോരായ്മകൾ ഇല്ലാത്തവർ ഒരുപക്ഷേ ചട്ടുകാലനായിട്ടായിരിക്കുംഇവനെ കാണുന്നത്.” ഇതു പറഞ്ഞിട്ട് ബാലൻ പണം കൊടുത്തു. പക്ഷേ, കച്ചവടക്കാരൻ പണം വാങ്ങാൻ തയാറായില്ല.

”സ്‌നേഹത്തിന് ഞാൻ വില വാങ്ങുകയില്ല.”

കച്ചവടക്കാരൻ പറഞ്ഞു.

കുറവുകൾ ഉള്ളവരെ പരിഗണിക്കാനും സ്‌നേഹിക്കാനും നമുക്ക് കടമയുണ്ട്. പോരായ്മകളുടെ പേരിൽ മറ്റുള്ളവരെ മാറ്റിനിർത്തുമ്പോൾ ഓർക്കുക, ഒരുപാട് കുറവുകൾ ഉണ്ടായിട്ടും ദൈവം എന്നെ തള്ളിക്കളഞ്ഞിട്ടില്ല.

”ദൈവത്തിന്റെ സ്‌നേഹത്തിലേക്കും ക്രിസ്തു നല്കുന്ന സ്ഥൈര്യത്തിലേക്കും കർത്താവ് നിങ്ങളുടെ ഹൃദയങ്ങളെ നയിക്കട്ടെ” (2 തെസ. 3:5).

Leave a Reply

Your email address will not be published. Required fields are marked *