ദൈവം പ്രാർത്ഥനകൾ സ്വീകരിക്കുന്നതിന്റെ മാനദണ്ഡം എന്താണ്?

ചിലരുടെ പ്രാർത്ഥനകൾക്ക് ദൈവം പെട്ടെന്ന് ഉത്തരം നല്കുന്നുണ്ടല്ലോ, എന്റെ പ്രാർത്ഥനകൾ എന്തുകൊണ്ടാണ് കേട്ടില്ലെന്ന് നടിക്കുന്നത്? അനേകരുടെ
മനസുകളിൽ ഇങ്ങനെയുള്ള ചോദ്യങ്ങളുണ്ട്. അതിനുള്ള ഉത്തരമാണ് ഈ ലേഖനം.

വിശ്വാസത്തോടെയുള്ള പ്രാർത്ഥനയ്ക്ക് ഏറ്റവും അവശ്യം സ്‌നേഹ മുള്ള ഹൃദയമാണ്. സ്‌നേഹമില്ലാ യ്മയാണ് പ്രാർത്ഥനയ്ക്കുള്ള വലിയ തടസങ്ങളിലൊന്ന്. സഹോദരനോട് ശരിയായ ബന്ധത്തിലാകാതെ ദൈ വത്തോട് ശരിയായ ബന്ധത്തിലായിരിക്കാൻ സാധിക്കുകയില്ല. ഒരാൾ എത്രത്തോളം യേശുവിനെപ്പോലെയാകുന്നോ അത്ര കുറച്ചായിരിക്കും മറ്റുള്ളവരെ വിമർശിക്കുന്നത്. അത് വീണുപോകരുതാത്ത ഒരു പരീക്ഷയാണ്. എല്ലായ്‌പോഴും മറ്റുള്ളവരെ വിമർശിക്കുന്ന ഒരാൾ ക്രിസ്തുവിൽനിന്ന് അകന്നുപോയിരിക്കുന്നു. അവരിപ്പോഴും അവിടുത്തേതായിരിക്കാം, പക്ഷേ അവിടുത്തെ സ്‌നേ ഹത്തിന്റെ അരൂപി നഷ്ടപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് വിമർശിക്കുന്ന സ്വഭാവമുണ്ടെങ്കിൽ, അയൽക്കാരനെയല്ല ആദ്യം നിങ്ങളെത്തന്നെ കീറിമുറിക്കാൻ അനുവദിക്കുവിൻ. ഒരു മാസത്തേക്ക് മറ്റുള്ളവരുടെ പേര് നശിപ്പിക്കാതെ തന്റെ നാവിനെ സൂക്ഷിക്കാൻ സാധിച്ചാൽ പിന്നീട് വിമർശനത്തിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കില്ല. അതിലൂടെ ആ ബന്ധനത്തിൽനിന്നും കരകയറാൻ കഴിയും. ”സ്‌നേഹം ദീർഘക്ഷമയും ദയയുമുള്ളതാണ്” (1 കോറി. 13:4). നാം അങ്ങനെ ചെയ്യുന്നുണ്ടോ?

മറ്റുള്ളവരെ മോശമായി ചിത്രീകരിക്കാൻ നാം പലപ്പോഴും ശ്രമിക്കാറുണ്ട്. എന്നാൽ, മറ്റുള്ളവരെക്കുറിച്ചുള്ള മോശം കാര്യങ്ങൾ കൈമാറാതിരിക്കുന്നതിലൂടെയും മറ്റൊരാളുടെ പ്രവൃത്തിയെയോ ജീവിതത്തെയോ വിധിക്കാതിരിക്കുന്നതിലൂടെയും ആത്മീയതയിൽ വളരാൻ കഴിയും. യേശുവിന്റെ ജീവിക്കുന്ന സാക്ഷികളാകാനുള്ള അവസരമാണ് അതിലൂടെ ലഭിക്കുന്നത്. ആദ്യം ശ്രമകരമായി അനുഭവപ്പെട്ടാലും അതിലൂടെ പറഞ്ഞറിയിക്കാനാവാത്ത ആനന്ദവും ചുറ്റുപാടുമുള്ളവരുടെ സ്‌നേഹവും പ്രതിഫലമായി ലഭിക്കും. ആധുനികലോകത്ത് നിശബ്ദരായിരിക്കുക എളുപ്പമല്ല. ”വിശുദ്ധർക്ക് എന്നെന്നേക്കുമായി ഏല്പിച്ചുകൊടുത്തിരിക്കുന്ന വിശ്വാസത്തിനുവേണ്ടി പോരാടണമെന്ന്” (യൂദാ.3) വചനം പറയുന്നുണ്ടല്ലോ. ചില സമയത്ത് നമുക്ക് തുറന്നുസംസാരിക്കേണ്ടിവരും. പക്ഷേ, അത് എപ്പോഴും സ്‌നേഹത്തിന്റെ ആത്മാവിലായിരിക്കണം.

നമ്മുടെ സ്വകാര്യ പ്രാർത്ഥനകളിൽപ്പോലും മറ്റുള്ളവരുടെ തെറ്റ് കണ്ടുപിടിക്കുന്നത് ഒഴിവാക്കേണ്ടേശീലമാണ്. വിമർശിക്കുന്ന മനസ് ജീവിതത്തിന്റെ വിശുദ്ധിയെ നശിപ്പിക്കും. അത്രയും വലിയ പാപമാണത്. എളുപ്പത്തിൽ ഈ പാപത്തിൽ വീ ഴുകയും ചെയ്യും. സ്‌നേഹമായ ക്രി സ്തുവിന്റെ ആത്മാവിനാൽ നി റഞ്ഞിരിക്കുന്ന വിശ്വാസി സുഹൃത്തുക്കളിൽ കാണുന്ന ഏതെങ്കിലും മോശമായ പെരുമാറ്റത്തെക്കുറിച്ച് മറ്റുള്ളവരോട് പറയുകയില്ല. ‘അവൻ എന്നോട് മോശമായി പെരുമാറി, അവൻ അഹങ്കാരിയാണ്, എനിക്ക് ആ മനുഷ്യനെ സഹിക്കാൻ കഴിയുകയില്ല.’ ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ദയയില്ലാത്തതും അനാവശ്യവും പലപ്പോഴും അസത്യവുമാണ്.

തന്നെക്കുറിച്ചുള്ള പാപികളുടെ എല്ലാ ദുരാരോപണങ്ങളും കർത്താവ് സഹിച്ചു. അക്കാര്യത്തെക്കുറിച്ച് പരാതി പറയുകയോ മറ്റുള്ളവരോട് അതേക്കുറിച്ച് പറയുകയോ ചെയ്തില്ല. പിന്നെ നാമെന്തിന് അങ്ങനെ ചെയ്യണം.

പ്രാർത്ഥനയുടെ ആത്മാവ് സ്‌നേഹത്തിന്റെ ആത്മാവാണ്. മധ്യസ്ഥപ്രാർത്ഥനയെന്നാൽ പ്രാർത്ഥനയിലെ സ്‌നേഹമാണ്. നന്നായി സ്‌നേഹിക്കുന്നയാൾ നന്നായി പ്രാർത്ഥിക്കുന്നു എന്നാണ് പറയുക.

സ്വയം കണ്ടെത്തേണ്ട ഉത്തരണ്ടങ്ങൾ
ദൈവം സ്‌നേഹിക്കുന്ന ഒരാളെ വെറുക്കുവാനോ ഇഷ്ടക്കേടോടെ കാണുവാനോ ഞാൻ മുതിരുമോ? അങ്ങനെ ചെയ്യുന്നെങ്കിൽ എനിക്ക് യഥാർത്ഥത്തിൽ ക്രിസ്തുവിന്റെ ആത്മാവുണ്ടാകുമോ? വെറുമൊരു വാചിക പ്രാർത്ഥന എന്നതിനപ്പുറം പ്രാർത്ഥന അനുഭവമാകണമെങ്കിൽ നാം ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കണം. ശത്രുക്കളെ സ്‌നേഹിക്കാൻമാത്രമല്ല അവിടുന്ന് പറയുന്നത്. ”നി ങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുവിൻ. അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥനായ പിതാവിന്റെ മക്കളായിത്തീരും”(മത്താ. 5:44-45). പല ക്രൈസ്തവരും ഈ ചോദ്യം സ്വയം ചോദിച്ചിട്ടില്ലെന്ന് തോന്നുന്നു. ക്രിസ്തുവിന്റെ വേല ചെയ്യുന്നവർ, അതിലെ ചില പ്രമുഖർപോലും, തങ്ങൾക്ക് യോജിക്കാ ൻ സാധിക്കാത്തവരെക്കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ അവർ ഒ രിക്കലും കർത്താവിന്റെ നിയമത്തെക്കുറിച്ച് കേട്ടിട്ടേയില്ലെന്ന് തോന്നും. പ്രാർത്ഥനയിലെ ശക്തിയുടെ അടയാളം നമ്മുടെ യഥാർത്ഥ ജീവിതമാണ്. പൊതുവായോ വ്യക്തിപരമാ യോ പ്രാർത്ഥിക്കുമ്പോൾ ഞാൻ കാ ണിക്കുന്ന മനോഭാവമോ സ്വരത്തി ന്റെ മനോഹാരിതയോ അനുസരിച്ചല്ല ദൈവം ആ പ്രാർത്ഥനയെ പരിഗണിക്കുന്നത്. മറിച്ച്, അനുദിനജീവിതത്തിൽ ഞാൻ പുലർത്തുന്ന മനോഭാവത്തിനനുസരിച്ചാണ്. കർത്താവിന്റെ കല്പന പാലിക്കുകയും പരസ്പരം സ്‌നേഹിക്കാതിരിക്കുകയും ചെയ്യുന്നെങ്കിൽ നമ്മുടെ പ്രാർത്ഥനകൾ അധരവ്യായാമമായി ചുരുങ്ങും. ക്ഷമിക്കാത്ത ഹൃദയമാണെങ്കിൽ പ്രാ ർത്ഥനക്കായി ചെലവഴിച്ച സമയം വെറുതെയാണ്. ക്രിസ്തു പഠിപ്പിച്ചത്, ഞങ്ങൾ ക്ഷമിക്കുന്നതുപോലെ ഞങ്ങളോടും ക്ഷമിക്കണമേ എന്ന് പ്രാർത്ഥിക്കാനാണ്. പക്ഷേ, ക്ഷമിക്കാത്തവർ അതിന് കടകവിരുദ്ധമായ പ്രാർത്ഥനയല്ലേ നടത്തുന്നത്?” ”മറ്റുള്ളവരോടു നിങ്ങൾ ക്ഷമിക്കുകയില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല” (മത്താ. 6:15). നാം ക്രിസ്തുവിന്റെ ഈ മനോഭാവം പ്രകടിപ്പിക്കുകയും നമുക്ക് ഏറ്റവും ആവശ്യമായിരിക്കുന്ന പാപക്ഷമ സ്വീ കരിക്കുകയും ചെയ്യുന്നുണ്ടോ? തങ്ങളുടെ ശത്രുക്കളോടും അല്ലെങ്കിൽ എതിർക്കുന്ന സുഹൃത്തുക്കളോടുപോലും ക്ഷമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാത്തവരായ എത്രപേർ ഇന്ന് ‘സ്വർഗസ്ഥനായ പിതാവേ’ എന്ന കർ തൃപ്രാർത്ഥന ആവർത്തിച്ചു?

അനിവാര്യമായ തിരഞ്ഞെടുപ്പ്
അനേകം ക്രൈസ്തവർ പ്രാർത്ഥനക്ക് വലിയ സ്ഥാനം കൊടുത്തിട്ടില്ല. പ്രഘോഷിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന നമുക്കാണ് അതിന്റെ ഉത്തരവാദിത്വം. ചെയ്തുകാണിക്കുന്നതിനെക്കാൾ തത്വങ്ങൾ പഠിപ്പിക്കാനാണ് നമുക്ക് താത്പര്യം. കൂടുതൽ പേരും ശരിയായത് ചെയ്യാൻ ആഗ്രഹിക്കുമ്പോഴും സ്‌നേഹത്തിന്റെ തലത്തിലുണ്ടാകുന്ന വീഴ്ചകളെ ഗൗരവമായി എടുക്കുന്നില്ല.എല്ലാവരും വലിയ കാര്യങ്ങളിലാണ് ശ്രദ്ധിക്കുന്നത്. യഥാർത്ഥത്തിൽ നമ്മുടെ പതനം ആരംഭിക്കുന്നത് അവിടെനിന്നാണ്.

നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും വിരോധമുണ്ടെന്ന് നിന ക്ക് തോന്നുന്ന പക്ഷം ബലി അർപ്പിക്കരുതെന്നാണ് അവിടുന്ന് പറയുന്നത് (മത്താ 5:23). അവിടുന്ന് നമ്മുടെ കാഴ്ചകൾ സ്വീകരിക്കുന്നില്ലെങ്കിൽ പിന്നെ പ്രാർത്ഥനകൾക്ക് ഉത്തരം തരുമോ?

അസ്വാരസ്യത്തിലായിട്ടുള്ള എല്ലാവരുമായും പൂർണമായും സ്‌നേഹത്തിലും രമ്യതയിലുമാകുന്നതിനായി ആവുന്നതെല്ലാം ചെയ്യുമെന്ന് തീരുമാനിക്കാൻ സാധിച്ചാൽ വലിയ ആത്മീയ വളർച്ചക്ക് കാരണമാകും. അല്ലാതെയുള്ള പ്രാർത്ഥനകൾ പാഴാക്കപ്പെട്ട നിശ്വാസങ്ങൾമാത്രമായി മാറും. മറ്റുള്ളവരോടുള്ള ദയാരഹിതമായ എല്ലാ വികാരങ്ങളും കർത്താവ് ആഗ്രഹിക്കു ന്ന വിധത്തിൽ നമ്മെ സഹായിക്കുന്നതിൽനിന്ന് അവിടുത്തെ തടയുന്നു.

വിശ്വാസത്തോടെയുള്ള പ്രാർത്ഥനക്ക് അവശ്യഘടകമാണ് സ്‌നേഹപൂർണമായ ജീവിതം. അതിസമൃദ്ധമായ തന്റെ അനുഗ്രഹങ്ങൾ സ്വീ കരിക്കാൻതക്ക യോഗ്യതയുള്ളവരാകാൻ ദൈവം നമ്മെ വിളിക്കുകയാണ്. വിദ്വേഷം നിറഞ്ഞതും ക്ഷമിക്കാനാവാത്തതുമായ ഹൃദയം വച്ചുപുലർത്തണോ അതോ മൃദുലവും കാ രുണ്യവും സ്‌നേഹവും നിറഞ്ഞ ഹൃദ യം സ്വന്തമാക്കണമോ എന്ന് തീരുമാനിക്കേണ്ടത് നമ്മൾതന്നെയാണ്. അങ്ങനെയൊരു തിരഞ്ഞെടുപ്പ് അനിവാര്യമാണ്. വിദ്വേഷം മറ്റാരെയുമെന്നതിനെക്കാൾ അത് വച്ചുപുലർത്തുന്ന ആളെത്തന്നെയാണ് അപായപ്പെടുത്തുന്നത്.

”നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ നി ങ്ങൾക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കിൽ അതു ക്ഷമിക്കുവിൻ. അപ്പോൾ സ്വർഗത്തിലുള്ള നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകൾ ക്ഷമിക്കും” (മർക്കോ. 11:25). അങ്ങനെയാണ് നമ്മുടെ ഗുരു പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കിൽ നാം ഒന്നുകിൽ ക്ഷമിക്കുകയോ അല്ലെങ്കിൽ പ്രാർത്ഥിക്കുന്നത് നിർത്തുകയോ ചെയ്യേണ്ടതല്ലേ? മുഴുവൻ സ മയവും പ്രാർത്ഥിക്കുന്നതായി നടിക്കുകയും യഥാർത്ഥ പ്രാർത്ഥനയെ തടയുന്ന സ്‌നേഹമില്ലായ്മ ഹൃദയത്തിൽ കൊണ്ടുനടക്കുകയും ചെയ്യുന്നെങ്കിൽ ഒരാൾക്ക് എന്ത് ലാഭമാണുണ്ടാകുന്ന ത്? നാം ഈ സത്യം വിസ്മരിക്കുമ്പോൾ പിശാച് നമ്മെ നോക്കി ചിരിക്കുയാണെന്ന് തിരിച്ചറിയണം.
മാർക്ക് ക്രോഫോർഡ്‌

Leave a Reply

Your email address will not be published. Required fields are marked *