ദൈവം തന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമായിട്ടാണ് യഹൂദരെ പരിഗണിച്ചിരുന്നത്. അതിനാൽ, അവർക്കുവേണ്ടി ധാരാളം അത്ഭുതങ്ങൾ പ്രവർത്തിക്കുകയും അനേകം അനുഗ്രഹങ്ങൾ നല്കുകയും ചെയ്തു. ഈജിപ്തിൽ അടിമത്തത്തിൽ കഴിയുമ്പോൾ അവർ കഠിനമായി പീഡിപ്പിക്കപ്പെട്ടു. അവർ ദൈവത്തെ വിളിച്ചു കരഞ്ഞു. ആ പ്രാർ ത്ഥന കേട്ട ദൈവം മോശയെ അയച്ച് അവരെ വിടുവിപ്പിച്ചു. ചെങ്കടൽ കടത്തി. രാത്രിയിൽ ദീപസ്തംഭവും പകൽ മേഘസ്തംഭവും വിരിച്ച് സംരക്ഷിച്ചു. മന്നായും കാടപ്പക്ഷിയും വർഷിച്ചു. പാറ യിൽനിന്നുപോലും അരുവികൾ ഒഴുക്കി. ഇസ്രായേലിലേക്കുള്ള യാത്രയിൽ എതിർപ്പ് പ്രകടിപ്പിച്ച സകല രാജാക്കന്മാരെയും തോല്പിക്കുവൻ കൃപ നല്കി. സമൃദ്ധിയുടെ നാടായ ഇസ്രായേലിൽ കൊണ്ടുവന്ന് കുടിപാർപ്പിച്ചു. ആത്മീയ ജീവിതത്തിനും ഭൗതിക ജീവിതത്തിനും വേണ്ട നിയമങ്ങൾ നല്കി. ആത്മീയവും ഭൗതികവുമായി നയിക്കാൻ കാലാകാലങ്ങളിൽ നേതാക്കന്മാരെയും നല്കി. എ ന്നാൽ, ദൈവം കാണിച്ച സ്നേഹത്തിന് ആനുപാതികമായി തിരഞ്ഞെടുക്കപ്പെട്ട ജനങ്ങൾ ദൈവത്തെ സ്നേഹിച്ചില്ല; ദൈവത്തിന്റെ നിയമങ്ങൾ പാലിച്ചുമില്ല. എല്ലാത്തരത്തിലുമുള്ള തിന്മകളിൽ അ വർ മുഴുകി ജീവിച്ചു.
തുടർന്ന് കർത്താവ് ചോദിക്കുകയാണ്: എന്റെ സന്നിധിയിൽ വരുവാൻ, എന്റെ അങ്കണത്തിൽ കാലുകുത്താൻ ഇവ വേണമെന്ന് ആർ നിങ്ങളോട് പറഞ്ഞു? (ഏശയ്യാ 1:12). ദൈവം തുടർന്ന് പറഞ്ഞു: വ്യർത്ഥമായ കാഴ്ചകൾ ഇനിമേൽ അർപ്പിക്കരുത്. ധൂപം എനിക്ക് മ്ലേച്ഛ വസ്തുവാണ്. നിങ്ങളുടെ അമാവാസിയും സാബത്തും സമ്മേളനങ്ങളും! നിങ്ങളുടെ അനീതി നിറഞ്ഞ ഉത്സവങ്ങൾ എനിക്ക് സഹിക്കുവാനാകുന്നില്ല. കർത്താവ് അരുളിച്ചെയ്യുന്നു: വരുവിൻ, നമുക്ക് രമ്യതപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടും ചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവർണമെങ്കിലും കമ്പിളിപോലെ വെളുക്കും. അനുസരിക്കുവാൻ സന്നദ്ധരെങ്കിൽ നിങ്ങൾ ഐ ശ്വര്യം ആസ്വദിക്കും. അനുസരിക്കാതെ ധിക്കാരം തുടർന്നാൽ വാളിനിരയായിത്തീരും (ഏശയ്യാ 1:13-20).
നീതികേടുകൾ അവസാനിപ്പിക്കുക യും നീതിപാലിക്കുവാൻ ശ്രമിക്കുക യും ചെയ്യുകയാണ് പ്രധാനപ്പെട്ടതെന്ന് ദൈവം നമ്മെ ഓർമപ്പെടുത്തുന്നു. വരൂ, നമുക്ക് രമ്യതപ്പെടാം എന്ന് പറയുമ്പോൾ, നമ്മൾ സഹകരിച്ചാൽ ക്ഷ മിക്കുവാനും മറക്കുവാനും അനുഗ്രഹിക്കുവാനും വിജയത്തിലെത്തിക്കുവാനും വീണ്ടും തയാറാണ് എന്ന് ദൈവം വാ ഗ്ദാനം ചെയ്യുന്നു. പാപങ്ങൾ ക്ഷമിക്കുവാനും വീണ്ടും നമ്മെ വിശുദ്ധിയുള്ളവരാക്കുവാനും ദൈവത്തിനു മാത്രമേ കഴിയൂ.
ഇസ്രായേൽ ജനത്തിന്റെ അന്നത്തെ സ്ഥിതി വച്ച്, അവർ ദേവാലയത്തിലേക്ക് വരേണ്ടത് ബലിയർപ്പിക്കുവാൻ എന്നതിനെക്കാൾ ഉപരി ദൈവത്തോട് രമ്യതപ്പെടുവാനും നീതി പ്രവർത്തിക്കുന്നവരാകുവാനും വേണ്ടിയായിരിക്കണം എന്ന് ദൈവം അവരോട് പറയുകയാണ്. ദേവാലയത്തിൽ പ്രാർത്ഥിക്കുവാൻ ചെന്ന ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയിലൂടെ (ലൂക്കാ 18:9-14) ഇക്കാര്യം യേശുവും വ്യക്തമാക്കുന്നുണ്ട്. അധർമത്തിൽ ജീവിച്ചുകൊണ്ടുള്ള ബലിയർപ്പണങ്ങൾ അല്ല ദൈവത്തിന് വേണ്ടത്; ബലിയർപ്പിച്ചില്ലെങ്കിലും വേണ്ടില്ല പാപവഴികളും നീതികേടുകളും ഉപേക്ഷിച്ച് ദൈവത്തോട് രമ്യതപ്പെട്ടുകൊണ്ടുള്ള ഒരു ജീവിതമാണ് ദൈവത്തിന് പ്രീതികരം.
മുകളിൽ എഴുതിയിരിക്കുന്ന ദൈവവചനങ്ങൾ വായിക്കുമ്പോൾ അതിലൂടെ ദൈവം നമ്മോടും സംസാരിക്കുന്നതായി തോന്നുന്നില്ലേ? കുറച്ചുകൂടി ഞാനും നീതി കാണിക്കുകയും കുറച്ചുകൂടി ദൈവത്തോട് രമ്യതപ്പെടുകയും വേണം എന്ന ഒരു തോന്നൽ അറിയാതെ ന മ്മിലും രൂപപ്പെടുന്നില്ലേ?
ഫാ. ജോസഫ് വയലിൽ സി.എം.ഐ