ക്രൈസ്തവ ദമ്പതികൾക്ക് എത്ര കുട്ടികളുണ്ടായിരിക്കണം?

എത്രമാത്രം കുട്ടികളെ ദൈവം നല്കുന്നുവോ എത്രമാത്രം കുട്ടികളുടെ ഉത്തരവാദിത്വം വഹിക്കാൻ കഴിയുമോ അത്രമാത്രം കുട്ടികൾ ക്രൈസ്തവ ദമ്പതികൾക്ക് ഉണ്ടായിരിക്കണം.

ദൈവം അയക്കുന്ന എല്ലാ കുട്ടികളും കൃപയും മഹത്തായ അനുഗ്രഹവുമാണ്. ജീവിതപങ്കാളിയുടെ ആരോഗ്യം, അവരുടെ സാമ്പത്തികമോ സാമൂഹികമോ ആയ അവസ്ഥ എന്നിവമൂലം എത്ര കുട്ടികളെ ഉത്തരവാദിത്വപൂർവം വളർത്താൻ കഴിയുമെന്ന കാര്യം പരിഗണിക്കരുതെന്ന് ഇതിന് അർത്ഥമില്ല. എന്നിരുന്നാലും ഒരു ശിശു വരുമ്പോൾ അതിനെ സന്തോഷപൂർവം പൂർണമനസോടെ സ്വീകരിക്കണം. വലിയൊരു കുടുംബമുണ്ടായിരിക്കാൻ അനേകം ക്രൈസ്തവർ ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് ധൈര്യം കാണിക്കുന്നുണ്ട്.

യുകാറ്റ് (കത്തോലിക്കാസഭയുടെ യുവജന മതബോധന ഗ്രന്ഥം)

Leave a Reply

Your email address will not be published. Required fields are marked *