നോവിസിനെ മാനസാന്തരപ്പെടുത്തിയ മദർ

വാഴ്ത്തപ്പെട്ട എവുപ്രാസ്യാമ്മ നോവിസ് മിസ്ട്രസ് ആയിരുന്ന കാലം. നാലു നൊവിസുകൾക്ക് മദറിനോട് വെറുപ്പായിരുന്നു. അവരിൽ മൂന്നു പേർക്ക് പിന്നീട് മാറ്റമുണ്ടായി. എന്നാൽ, ഒരാൾ അപ്പോഴും മദറിനെ അനുസരിച്ചില്ല. അവളിൽ മാറ്റമൊന്നുമില്ലെന്നുകണ്ട് മദർ അവൾക്കുവേണ്ടി പ്രാർത്ഥിക്കുകയും പ്രായശ്ചിത്തം ചെയ്യുകയും ചെയ്തിരുന്നു. ഒരു ദിവസം മദർ നോവിസുകളെയെല്ലാം വിളിച്ചുവരുത്തി. തന്നെ അനുസരിക്കാൻ തയ്യാറല്ലായിരുന്ന സഹോദരിയുടെ പാദങ്ങൾ ചുംബിച്ചുകൊണ്ട് മാപ്പുചോദിച്ചു. ഇത് അവളെ മാനസാന്തരപ്പെടുത്തി. എവുപ്രാസ്യാമ്മ പറഞ്ഞു: ”ഞാൻ ചെയ്തത് നിന്നെ കുഴയ്ക്കാനായിരുന്നില്ല. എന്നാൽ നിന്നെ ബാധിച്ചിരുന്ന സാത്താനെ കുഴയ്ക്കാനായിരുന്നു.” ആ നോവിസ് പിന്നീടൊരിക്കലും അനുസരണക്കേട് കാണിച്ചില്ല.

”നിന്ദിക്കുന്നവരെ അവിടുന്ന് നിന്ദിക്കുന്നു; വിനീതരുടെമേൽ കാരുണ്യം പൊഴിക്കുന്നു.” (സുഭാ. 3:34)

Leave a Reply

Your email address will not be published. Required fields are marked *