ദൈവാനുഗ്രഹത്തിന്റെ അടയാളങ്ങൾ

”ദൈവമായ കർത്താവേ, അങ്ങ് എന്നെ ഇത്രത്തോളം ഉയർത്താൻ ഞാനും എന്റെ കുടുംബവും എന്താകുന്നു?….. അടിയന്റെ കുടുംബം അങ്ങയുടെ മുൻപിൽനിന്ന് ഒരിക്കലും മാറിപ്പോകാതിരിക്കേണ്ടതിന് അതിനെ അനുഗ്രഹിക്കാൻ തിരുവുള്ളമാകാണമേ! ദൈവമായ കർത്താവേ, അങ്ങ് വാഗ്ദാനം ചെയ്തിരിക്കുന്നു; അവിടുത്തെ അനുഗ്രഹത്താൽ അടിയന്റെ കുടുംബം എന്നേയ്ക്കും അനുഗൃഹീതമാകും ” (2 സാമു 7:18-29 )

അനുഗ്രഹമാകുക എന്ന ആശീർവ്വാദത്തോടെയാണ് ഓരോ മനുഷ്യനും ഈ ഭൂമിയിൽ ദൈവം ജന്മം നല്കുന്നത്. അനുഗ്രഹമാകുക എന്ന ആഹ്വാനത്തോടെയാണ് ഓരോ കുടുംബത്തിനും ദൈവം ഈ ഭൂമിയിൽ രൂപം നല്കുന്നത്. വ്യക്തിയുടെ, കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പത്ത് ദൈവാനുഗ്രഹമാണ്. ”…അനുഗ്രഹം അവകാശമാക്കുന്ന തിനുവേണ്ടി വിളിക്കപ്പെട്ടവരാണല്ലോ നിങ്ങൾ” (1പത്രോ 3: 9) എന്ന് പത്രോസ് ശ്ലീഹാ ഓർമപ്പെടുത്തുന്നു. ദൈവാനുഗ്രഹത്തിന് പ്രത്യുത്തരം നല്കി വ്യക്തികളും കുടുംബങ്ങളും ലോകത്തിന് അനുഗ്രഹമായി മാറണം.

മാതൃകകൾ
ഇസ്രായേലിന്റെ ചരിത്രത്തിന് ആരംഭം കുറിക്കുന്ന അബ്രാഹത്തിന് ഈ അനുഗ്രഹദൗത്യമാണ് ദൈവം നല്കിയത്. കർത്താവ് അബ്രാഹത്തോട് അരുളിച്ചെയ്തു. ”നി ന്റെ ദേശത്തെയും ബന്ധുക്കളെയും പി തൃഭവനത്തേയും വിട്ട,് ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്ക് പോവുക. ഞാൻ നിന്നെ വലിയൊരു ജനതയാക്കും. നി ന്നെ ഞാൻ അനുഗ്രഹിക്കും. നിന്റെ പേര് ഞാൻ മഹത്തമമാക്കും. അങ്ങനെ നീ ഒരു അനുഗ്രഹമായിരിക്കും… നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും” (ഉൽപ. 12:1-3). അബ്രാഹത്തിന് നല്കപ്പെട്ട അനുഗ്രഹം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. ഭൂമുഖത്തെ വംശങ്ങളെല്ലാം അബ്രാഹം വഴി അനുഗൃഹീതമായി.
പഴയനിയമത്തിൽ ജോസഫിനെക്കുറിച്ച് തിരുവചനം ഇപ്രകാരം രേഖപ്പെടുത്തുന്നു: കർത്താവ് ജോസഫിന്റെ കൂടെഉണ്ടായിരുന്നു. എല്ലാക്കാര്യങ്ങളിലും അവന് ശ്രേയസുണ്ടായി. കർത്താവ് അവന്റെ കൂടെയുണ്ടെന്നും അവൻ ചെയ്യുന്നതൊക്കെ അവിടുന്ന് മംഗളകരമാക്കുന്നുവെന്നും അവന്റെ യജമാനനു മനസിലായി. ആ ഈജിപ്റ്റുകാരൻ വീ ടിന്റെ മേൽനോട്ടവും തനിക്കുള്ള എല്ലാറ്റിന്റെയും ചുമതലയും ജോസഫിനെ ഏല്പിച്ച നാൾ മുതൽ ജോസഫിനെ ഓർത്ത് കർത്താവ് അവന്റെ വീടിനെ അനുഗ്രഹിച്ചു. അവന്റെ വീട്ടിലും വ യലിലുമുള്ള എല്ലാറ്റിന്റെയുംമേൽ കർത്താവിന്റെ അനുഗ്രഹമുണ്ടായി (ഉൽപ. 39:2-5). ദൈവാനുഗ്രഹമുള്ള ഒരു വ്യക്തിയുടെ സാന്നിദ്ധ്യത്തെപ്രതി കുടുംബത്തെയും സമൂഹത്തെയും അനുഗ്രഹിക്കാൻ ദൈവം സന്നദ്ധനാ ണ്. പഴയനിയമത്തിൽ നോഹ, ഇസഹാക്ക്, യാക്കോബ് തുടങ്ങി മറ്റ് പല വ്യക്തികളെയും ദൈവം അനുഗ്രഹിക്കുന്നതായി നാം വായിക്കുന്നുണ്ട് ( ഉൽപ. 9: 1; 12: 2-3; 26: 3-4; 32:29). ” നീ സ്ത്രീകളിൽ അനുഗൃഹീതയാണ് ”(ലൂക്കാ 1:42) എന്ന് പുതിയനിയമത്തിൽ മറിയത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

കൃപയുടെ നിറവുള്ള ജീവിതം
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടം ദൈവമാണ്. ”അവിടുത്തെ അനുഗ്രഹം നദിയെന്നപോലെ വരണ്ട ഭൂമിയെ ആവരണം ചെയ്യുന്നു; വെള്ളപ്പൊക്കംപോലെ അതിനെ കുതിർ ക്കുന്നു”(പ്രഭാ. 39:22). പ്രകൃതിയുടെ വിസ്മയങ്ങളൊക്കെ ദൈവത്തിന്റെ അനുഗ്രഹങ്ങളാണ്. ” ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകൾ ആനന്ദംകൊണ്ട് ആർത്തുവിളിക്കാൻ അങ്ങ് ഇടയാക്കുന്നു” (സങ്കീ 65: 8). ഭൂമിയിലെ മഴയും ജലവും നദികളും, കന്നുകാലികൾ, ധാന്യങ്ങൾ തുടങ്ങി ഭൗതിക സമൃദ്ധി മുഴുവനും ദൈവത്തിന്റെ അനുഗ്രഹമാണ് (സങ്കീ 65 : 9-11). ദൈവമാണ് സമ്പത്തു നല്കി അനുഗ്രഹിക്കുന്നതെന്ന് തിരുവചനം ആവർത്തിച്ച് വ്യ ക്തമാക്കുന്നു. അബ്രാഹത്തിന്റെ ദാസൻ പറയുന്നു: ”കർത്താവ് എന്റെ യജമാനനെ സമൃദ്ധമായി അനുഗ്രഹിക്കുന്നു. അവൻ സമ്പന്നനാണ്. ആടും മാടും പൊന്നും വെള്ളിയും വേലക്കാരും ഒട്ടകങ്ങളും കഴുതകളും അവിടുന്ന് അവനു കൊടുത്തിരിക്കുന്നു” (ഉൽപ. 24:35). ജോബിന്റെ പുസ്തകത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. ”അങ്ങ് അവന്റെ സമ്പത്തിനു ചുറ്റും വേലികെട്ടി സുരക്ഷിതത്വം നല്കി” (ജോബ് 1:10).

നമ്മുടെ ശിരസിനുമുകളിൽ ദൈവാനുഗ്രഹം വന്നു പതിക്കണം. പുരോഹിതർ, സമർപ്പിതർ, മാതാപിതാക്കൾ, സഹോദരങ്ങൾ, ഗുരുജനങ്ങൾ, ബന്ധുമിത്രാദികൾ…തുടങ്ങിയവരുടെ അനുഗ്രഹാശിസുകൾക്ക് പാത്രീഭൂതരാകത്തക്കവിധമുള്ള ജീവിതം-കൃപയുടെ നിറവുള്ള ജീവിതമാണ്. പുരോഹിതന്റെ അനുഗ്രഹം സ്വീകരിക്കുന്നതിനെക്കുറിച്ച് തിരുവചനം പറയുന്നു: ”കർത്താവിന്റെ നാമത്തെ മഹത്ത്വപ്പെടുത്തുന്നതിനും അവിടുത്തെ അനുഗ്രഹം പ്രഖ്യാപിക്കുന്നതിനും വേണ്ടി ശിമയോൻ ഇറങ്ങിവന്ന്, ഇസ്രായേൽ മക്കളുടെ മുൻപാകെ കൈകൾ ഉയർത്തി. അത്യുന്നതന്റെ ആശീർവ്വാദം സ്വീകരിക്കാൻ ജനം വീണ്ടും കുമ്പിട്ടു” (പ്രഭാ. 50: 20-21).

പ്രഭാഷകൻ തുറന്ന് പ്രഖ്യാപിക്കുന്നു: ”ഒടുവിലാണ് ഞാൻ ഉണർന്നത്; കാലാ പെറുക്കുന്നവനെപ്പോലെ ഞാൻ മുന്തിരിപ്പഴം ശേഖരിക്കുന്നവരുടെ പിന്നിലായി; എന്നാൽ, കർത്താവിന്റെ അനുഗ്രഹം നിമിത്തം ഞാൻ മുൻപന്തിയിലെത്തി; മുന്തിരിപ്പഴം ശേഖരിക്കുന്നവനെപ്പോലെ ചക്കുനിറച്ചു” (പ്രഭാ. 33:16). ഉണർവ്വുള്ളവനാണ് മുൻനിരയിലേക്ക് യാത്രചെയ്യാനാവുക. വിവിധ കാരണങ്ങളാൽ ഉണരാൻ വൈകിയതിന്റെ പേരിൽ, ജീ വിതസാഹചര്യങ്ങളുടെ-വിധിവൈപരീത്യത്തിന്റെ പേരിൽ പിന്നിലായതിൽ ഹൃദയം തകർന്നവർക്കും വലിയ സമാശ്വാസ വാർത്തയാണ് പ്രഭാഷകൻ നല് കുന്നത്. ഇല്ലായ്മയുടെ ശൂന്യതയിൽ നിന്ന് ഉള്ളായ്മയുടെ നിറവിലേക്കുയ ർത്താൻ, പരാജയത്തിന്റെ പരിദേവനത്തിൽനിന്ന് വിജയത്തിന്റെ ആനന്ദാരവത്തിലേക്കുയർത്താൻ, ദൈവത്തിന് ഒരു നിമിഷം മതി.

പഴയനിയമ കാലഘട്ടത്തിൽ ഭൗതിക സമൃദ്ധിയാണ് ദൈവാനുഗ്രഹത്തി ന്റെ അടയാളമായി കണക്കാക്കിയിരു ന്നത്. സഹനങ്ങളും കഷ്ടതകളും ദൈവാനുഗ്രഹത്തിന്റെ അടയാളമായി കരുതിയിരുന്നില്ല. പുതിയനിയമത്തിൽ ദൈവം സമ്പത്തായി മാറുന്ന കാഴ്ചപ്പാടും ജീവിതശൈലിയുമാണ് അനുഗ്രഹത്തിന്റെ അടയാളം. അനുഗ്രഹം ദാനമാണെങ്കിൽ മനുഷ്യവർഗത്തിന് നല്കപ്പെടുന്ന ഏറ്റവും വലിയ ദാനം പരിശുദ്ധാത്മാവാണ്. ദൈവത്തിന്റെ അനുഗ്രഹം അതിന്റെ പൂർണമായ അ ർത്ഥത്തിൽ പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവിന്റെ ഫലങ്ങളെല്ലാം ദൈ വാനുഗ്രഹത്തിന്റെ അടയാളങ്ങളാണ്. ജീവിതത്തിലെ കഷ്ടതകളുടെയും ദുഃഖദുരിതങ്ങളുടെയും മധ്യത്തിലും ആത്മാവിന്റെ ഫലങ്ങളനുഭവിച്ച് ജീവിക്കാനാകുന്നത് ദൈവാനുഗ്രഹത്തിന്റെ അടയാളമാണ്. ദൈവാനുഗ്രഹത്തിന്റെ തണലിൽ ജീവിക്കുന്ന വ്യക്തി ദൈവം അനുവദിക്കുന്നതെന്തും അവിടുത്തെ കരങ്ങളിൽ നിന്ന് സന്തോഷത്തോടെ സ്വീകരിക്കും.
ദൈവാനുഗ്രഹം നേടിയെടുക്കാനു ള്ള വഴികളെക്കുറിച്ചുള്ള സൂചനകളും തിരുവചനം നല്കുന്നുണ്ട്.

വചനമനുസരിക്കുക
ദൈവത്തിന്റെ തിരുവചനം ശ്രവിച്ച് അതനുസരിച്ച് ജീവിക്കുന്നവരെല്ലാം നിശ്ചയമായും ദൈവത്താൽ അനുഗ്രഹിക്കപ്പെടും എന്നത് അവിടുത്തെ വാഗ്ദാനമാണ്. ”നിന്റെ ദൈവമായ കർത്താവിന്റെ വാക്കുകേട്ട് ഇന്നു ഞാൻ നിനക്ക് നല്കുന്ന കല്പനകളെല്ലാം സൂക്ഷ്മമായി പാലിക്കുമെങ്കിൽ അവിടുന്ന് നിന്നെ ഭൂമിയിലെ മറ്റെല്ലാ ജനതകളെക്കാൾ ഉന്നതനാക്കും” (നിയ. 28:1-2).

ദൈവപ്രമാണങ്ങളനുസരിച്ചും, തിരുസഭയുടെ കല്പനകളനുസരിച്ചും, ജീവിക്കുന്ന വ്യക്തികളും കുടുംബങ്ങളും അനുഗ്രഹിക്കപ്പെടും. ദൈവ ത്തിന്റെ മാർഗത്തിൽ ചരിക്കുന്നവർ ഭയപ്പെടേണ്ടതില്ല. താല്ക്കാലികമായി വന്നുചേരുന്ന ദുഃഖദുരിതങ്ങളും കഷ്ടനഷ്ടങ്ങളും കണ്ട് മനസ് തളരേണ്ടതില്ല. വചനത്തിന്റെ പാതയിൽ ചരിക്കുന്നവർ, ദൈവേഷ്ടത്തിന്റെ മാർഗത്തിൽ നടക്കുന്നവർ അനുഗ്രഹത്തിന്റെ വഴിയിലാണ്.

ദൈവകല്പനകൾ അനുസരിക്കുമ്പോഴാണ് കുടുംബം അനുഗ്രഹിക്കപ്പെടുന്നത്. പ്രഭാഷകൻ സൂചിപ്പിക്കുന്ന മൂന്നു കാര്യങ്ങൾ കുടുംബത്തെ അനുഗൃഹീതമാക്കും. ”എന്റെ ഹൃദയം മൂന്നുകാര്യങ്ങളിൽ ആനന്ദംകൊള്ളുന്നു: അവ കർത്താവിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ മനോഹരമാണ്- സഹോദരന്മാർ തമ്മിലുള്ള യോജിപ്പ്, അയല്ക്കാർ തമ്മിലുള്ള സൗഹൃദം, ഭാര്യാഭർത്താക്കന്മാർക്ക് പരസ്പരമുള്ള ലയം” (പ്രഭാ. 25:1).

കർത്താവിൽ ആശ്രയിച്ച് ജീവിക്കുന്നവൻ അനുഗ്രഹത്തിന്റെ വഴിയിലാണ്. അവരുടെ ജീവിതം പ്രത്യാശ നിറഞ്ഞതായിരിക്കും. ഉറച്ച ദൈവാശ്രയത്തിന്റെ വഴിയാണ് നിറഞ്ഞ ദൈവാനുഗ്രഹത്തിന്റെ വഴി. ദൈവഭക്തിയോടെ ജീവിക്കുന്നവൻ ദൈവാനുഗ്രഹനിറവ് അനുഭവിക്കും. ”ദൈവഭക്തന്റെ ആത്മാവ് അനുഗൃഹീതമാണ്; തന്റെ ആശ്രയം അവൻ അറിയുന്നു” (പ്രഭാ. 34:15).

ദൈവം കൂടെയുണ്ട് എന്ന അടിയുറച്ച വിശ്വാസമാണ് പഴയ നിയമത്തിൽ ജോസഫിന്റെ ജീവിതം അനുഗ്രഹമാക്കിമാറ്റിയത്. ഒരു ജനതയ്ക്കു മുഴുവൻ അനുഗ്രഹമായിത്തീരാൻ പ്രചോദനം പകർന്നതും വഴിതെളിച്ചതും ജ്വലിച്ചുനിന്ന വിശ്വാസദീപമാണ്.

നന്മ പ്രവർത്തിക്കുക
ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത് നന്മ ചെയ്ത് അവിടുത്തെ അനുഗ്രഹത്തിന് പാത്രീഭൂതരാകാനാണ്. ”നന്മയെ ജാഗ്രതയോടെ അന്വേഷിക്കുന്നവൻ അനുഗ്രഹത്തെയാണ് അന്വേഷിക്കുന്നത്” (സുഭാ. 11:27 ). നന്മ കാണുന്ന കണ്ണുകൾ, എല്ലാറ്റിലും നന്മ അന്വേഷിക്കുന്ന ഹൃദയം, നന്മ സംസാരിക്കുന്ന നാവുകൾ, നന്മ ശ്രവിക്കാൻ കൊ തിക്കുന്ന കാതുകൾ, നന്മ പ്രവർത്തിക്കുന്ന കരങ്ങൾ, നന്മ പ്രവർത്തിക്കാ ൻ ചുറ്റിനടക്കുന്ന പാദങ്ങൾ, നന്മ നി റഞ്ഞ ചിന്തകളും ആലോചനകളും, നന്മ നിറഞ്ഞ പ്രതികരണങ്ങൾ ഇവയെല്ലാം ദൈവാനുഗ്രഹം നിറയ്ക്കുന്ന നിലപാടുകളാണ്. ആയിരിക്കുന്ന ഇടങ്ങളിലൊക്കെ നന്മ വർഷിക്കുന്ന ജീ വിതം, അനുഗ്രഹത്തന്റെ ജീവിതമാണ്. സങ്കീർത്തകൻ ആവശ്യപ്പെടുന്നു, ”ദൈവത്തിൽ വിശ്വാസമർപ്പിച്ച് നന്മ ചെയ്യുക; അപ്പോൾ ഭൂമിയിൽ സുരക്ഷിതനായി വസിക്കാം” (സങ്കീ. 37:3).

അനുഗ്രഹം ലഭിക്കാനുള്ള ഒരു മാർഗമാണ് മറ്റുളളവരെ അനുഗ്രഹിക്കുക എന്നത്. അനുഗ്രഹിക്കുന്നതിലൂടെ അപരർക്ക് സ്‌നേഹം നല്കുകയാണ്. ജീവിതവഴികളിൽ ക ണ്ടുമുട്ടുന്നവരെയൊക്കെ അനുഗ്രഹിക്കുന്നത്, അവരുടെ നന്മ ആഗ്രഹിക്കുന്നത്, വി ശാലഹൃദയമുള്ളവരാണ്, ദൈവികഭാവത്തിന്റെ നിറവുള്ളവരാണ്. അപരനെ അനുഗ്രഹിക്കുന്ന ജീവിതങ്ങളുടെമേൽ ദൈവാനുഗ്രഹത്തിന്റെ പുഷ്പവൃഷ്ടിയുണ്ടാകും. കരുണയുള്ളവർ അനുഗൃഹീതരാകും. ദൈവാനുഗ്രഹം ലഭിക്കാൻ ആവശ്യമായ ഒ ന്നാണ് കരുണയുടെ ജീവിതം. ”ദയാദൃഷ്ടിയുള്ളവൻ അനുഗൃഹീതനാകും; എന്തെന്നാൽ അവൻ തന്റെ ആഹാരം ദരിദ്രരുമായി പങ്കുവയ്ക്കുന്നു” (സുഭാ. 22:19).

യേശുവിന്റെ പ്രബോധനങ്ങളുടെസംഗ്രഹമായ മലയിലെ പ്രസംഗം മ ത്തായി സുവിശേഷകൻ ആരംഭിക്കന്നത് അനുഗ്രഹത്തിന്റെ, വഴികളെക്കുറിച്ചുള്ള വ്യക്തമായ വിവരണത്തോടുകൂടിയാണ്. എണ്ണമറ്റ അനുഗ്രഹങ്ങൾ അനുദിനം വർഷിക്കുന്ന ദൈവത്തിന്റെ മുൻപിൽ നന്ദിയും സ്തുതിയും അർപ്പിക്കുന്ന ജീവിതങ്ങളിലേക്ക് ഉപരി അനുഗ്രഹങ്ങൾ വർഷിക്കപ്പെടും.

‘നിന്നെ ഞാൻ അനുഗ്രഹിക്കും… അങ്ങനെ നീ ഒരു അനുഗ്രഹമായിരിക്കും’ എന്ന അനുഗ്രഹവാഗ്ദാനം നമ്മുടെ കുടുംബങ്ങൾക്കും അവകാശപ്പെട്ടതാണ്. ഈ വാഗ്ദാനം പ്രാപിക്കാൻ അനുഗ്രഹവഴികളിലൂടെ നാം നടക്കണം. മറിയത്തെ അനുഗൃഹീത എന്നാണ് പുതിയനിയ മം അഭിസംബോധന ചെയ്യുന്നത്. അടിയന്റെ കുടുംബം അങ്ങയുടെ മുൻപിൽനിന്ന് ഒരിക്കലും മാറിപ്പോകാതിരിക്കേണ്ടതിന് അതിനെ അനുഗ്രഹിക്കാൻ തിരുവുള്ളമാക്കേണമേ, എന്ന പ്രാർത്ഥന നമ്മുടേതാക്കി മാറ്റാം. നിശ്ചയമായും നാം അനുഗൃഹീതരാകും! നമ്മുടെ കുടുംബങ്ങൾ അനുഗൃഹീതമാകും! പരിശുദ്ധാത്മാവിന്റെ നിറവുള്ള ജീവിതത്തിന്റെ ഉടമകളായിത്തീരും. പരമമായ ദൈവാനുഗ്രഹം എന്നത്, നിത്യ രക്ഷയാണെന്ന സത്യം എപ്പോഴും ഹൃ ദയത്തിൽ ഉണ്ടാകണം. ”എന്റെ പി താവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ. ലോകസ്ഥാപനം മുതൽ നി ങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്ന രാ ജ്യം അവകാശപ്പെടുത്തുവിൻ” ( മത്താ. 25: 34) എന്ന യേശുവിന്റെ ക്ഷണം ശ്ര വിക്കുവാനുള്ള വലിയ അനുഗ്രഹം നമുക്ക് ലഭിക്കാൻ ഇടവരട്ടെ.
സിസ്റ്റർ ഡോ. തൈജസ ഉതുപ്പാൻ എസ്. ഡി.

Leave a Reply

Your email address will not be published. Required fields are marked *