വൃദ്ധർക്ക് ഒരു സുവിശേഷം

വൃദ്ധരേ, നിങ്ങൾ ഒരു അനുഗ്രഹമാണ്. വാർധക്യകാലം നിങ്ങൾക്കും ലോകം മുഴുവനും വലിയ അനുഗ്രഹമാക്കാനാണ് ദൈവം ആഗ്രഹിക്കുന്നത്. അനേകർ സത്യം തിരിച്ചറിയാത്തതുകൊണ്ട് ഈ സൗഭാഗ്യം അനുഭവിക്കാതെ തങ്ങളുടെയും മറ്റുള്ളവരുടെയും ജീവിതം ദുരിതപൂർണമാക്കുന്നു.

ദൈവത്തിന്റെ എല്ലാ വാഗ്ദാനങ്ങളും സത്യമാണ്. അവ സ്വീകരിച്ചാൽ നിശ്ചയമായും നിറവേറും. അവ എന്നേക്കും നിലനില്ക്കുന്നവയാണ്. ”അവിടുത്തെ നന്മയും കരുണയും ജീവിതകാലം മുഴുവൻ എന്നെ അനുഗമിക്കും; കർത്താവിന്റെ ആലയത്തിൽ ഞാൻ എന്നേക്കും വസിക്കും” (സങ്കീ. 23:6). ദൈവം ഈ വചനത്തിലൂടെ വാ ഗ്ദാനം ചെയ്തിരിക്കുന്നത് അനന്തമായ നന്മയുടെയും കാരുണ്യത്തിന്റെയും ദൈവികസാന്നിധ്യത്തിന്റെയും മഹാപ്രവാഹം ജീവിതകാലം മു ഴുവനും ഉണ്ടായിരിക്കുമെന്നാണ്.

എങ്കിൽ, വാർധക്യത്തിലിരിക്കുന്നവർക്കും ഈ സൗഭാഗ്യം ലഭിക്കും. ”അന്ന് ഇങ്ങനെ സം ഭവിക്കും: എല്ലാവരുടെയുംമേൽ എന്റെ ആത്മാവിനെ ഞാൻ വർഷിക്കും; നിങ്ങളുടെ പുത്രന്മാ രും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ വൃ ദ്ധന്മാർ സ്വപ്നങ്ങൾ കാണും; യുവാക്കൾക്ക് ദർശനങ്ങൾ ഉണ്ടാവും. ആ നാളുകളിൽ എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേൽ എന്റെ ആത്മാവിനെ ഞാൻ വർഷിക്കും” (ജോയേൽ 2:28-29).

വൃദ്ധരോടുള്ള ദൈവത്തിന്റെ അതീവ വാത്സ ല്യം വചനത്തിലൂടെ വ്യക്തമാകുന്നു. സ്വപ്നങ്ങൾ കാണുക മനോഹരമാണ്. നല്ല സ്വപ്നങ്ങൾ മനസിനും ശരീരത്തിനും ഉണർവും ഉന്മേഷവും കരുത്തും ബലവും നല്കുന്നു. ”പരിശുദ്ധാത്മാവ് നിങ്ങളുടെമേൽ വന്നു കഴിയുമ്പോൾ നിങ്ങൾ ശക്തി പ്രാപിക്കും” (അപ്പ.പ്രവ. 1:8). ദൈവത്തെക്കുറിച്ചും നിത്യതയുടെ മനോഹാരിതയെക്കുറിച്ചും സ്വപ്നങ്ങൾ കാണണം. അത് ജീവിതത്തെ ആനന്ദപൂർണമാക്കും. ”ഞാൻ കർത്താവിനെ തേടി, അവിടുന്ന് എനിക്കുത്തരമരുളി; സർവ ഭയങ്ങളിലുംനിന്ന് അവിടുന്ന് എന്നെ മോചിപ്പിച്ചു. അവിടുത്തെ നോക്കിയവർ പ്രകാശിതരായി, അവർ ലജ്ജിതരാവുകയില്ല” (സങ്കീ. 34:4-5).

വാർദ്ധക്യത്തിൽ ഈ അനുഗ്രഹ ങ്ങൾ എങ്ങനെയാണ് സ്വന്തമാക്കുന്നതെന്ന് തിരിച്ചറിയണം. യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആ ൾതന്നെയാണ് (ഹെബ്രാ. 13:8). നിത്യനായ യേശുക്രിസ്തുവിന്റെ രക്ഷാകരസംഭവങ്ങളിലെ ഓരോന്നിനും അനന്തമായ രക്ഷാകരയോഗ്യതകളുണ്ട്. ഇ തിനെക്കുറിച്ച് കൂടെക്കൂടെ വിശ്വാസപൂർവം ധ്യാനിച്ചാൽ അതിലൂടെ രക്ഷാക രമായ അനുഭവം നമ്മിലേക്ക് അനുസ്യൂ തം പ്രവഹിക്കും. യേശുവിന്റെ ഈ കൃ പാപ്രവാഹത്തിന്റെ യോഗ്യതയുടെ അടിസ്ഥാനത്തിൽ ലോകത്തിലുള്ള മറ്റെല്ലാവർക്കുവേണ്ടിയും മധ്യസ്ഥപ്രാർത്ഥന നടത്തിയാൽ കൃപയുടെ നീർച്ചാലുകൾ അവരിലേക്കും ഒഴുകും.
ഉദാഹരണത്തിന,് കുരിശിന്റെ വഴി യോ ജപമാലയോ ചൊല്ലുന്ന വേളയി ൽ യേശുവിന്റെ രക്ഷാകരസംഭവങ്ങളു ടെ അനന്തയോഗ്യതയുടെ അടിസ്ഥാ നത്തിൽ, തെറ്റായ വഴികളിലൂടെ സ ഞ്ചരിക്കുന്ന യുവജനങ്ങളുടെ മാനസാന്തരത്തിനുവേണ്ടി പ്രാർത്ഥിച്ചാൽ അ നേകരിലേക്ക് കൃപ വർഷിക്കപ്പെടും. അ വരിലൂടെ ജനതകൾ അനുഗ്രഹിക്കപ്പെടുന്നതിനെക്കുറിച്ച് നമ്മൾ സ്വപ്നങ്ങൾ കാണണം.

രോഗികൾ, ദുഃഖിതർ, പീഡിതർ, തടവുകാർ, തഴക്കദോഷങ്ങളുടെ അടിമത്വത്തിൽ കഴിയുന്നവർ, ആത്മഹത്യ ചെ യ്യണമെന്ന് ചിന്തിക്കുന്നവർ, കുറ്റകൃത്യങ്ങളിൽ വ്യാപരിക്കുന്നവർ, അഴിമതിയും അനീതിയും പ്രവർത്തിക്കുന്നവർ, കുട്ടികൾ, ദമ്പതികൾ, അഭയാർത്ഥികൾ, പൊതുപ്രവർത്തകർ, ഭരണാധികാരിക ൾ, വൈദികർ, സുവിശേഷപ്രഘോഷകർ തുടങ്ങിയ എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കണം. മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുവാനും സ്വപ്നങ്ങൾ കാ ണാനുമുള്ള അനുഗ്രഹിക്കപ്പെട്ട കാലഘട്ടമാണ് വാർധക്യവും രോഗാവസ്ഥയും.

”എല്ലാവർക്കുംവേണ്ടി അപേക്ഷക ളും യാചനകളും മാധ്യസ്ഥ്യപ്രാർത്ഥന കളും ഉപകാരസ്മരണകളും അർപ്പിക്കണമെന്ന് ഞാൻ ആദ്യമേ ആഹ്വാനം ചെയ്യുന്നു. എല്ലാ ഭക്തിയിലും വിശുദ്ധിയിലും ശാന്തവും സമാധാനപൂർണവുമായ ജീവിതം നയിക്കാൻ നമുക്കിടയാകത്തക്കവിധം രാജാക്കന്മാർക്കും ഉന്നതസ്ഥാനീയർക്കും ഇപ്രകാരംത ന്നെ ചെയ്യേണ്ടതാണ്. ഇത് ഉത്തമവും നമ്മുടെ രക്ഷകനായ ദൈവത്തിന്റെ മുൻപിൽ സ്വീകാര്യവുമത്രേ” (1 തിമോ.2:1-3).

സജി ജേക്കബ്, വിയന്ന

Leave a Reply

Your email address will not be published. Required fields are marked *