ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം ദരിദ്രർക്ക് എന്തു പ്രാധാന്യമാണുള്ളത്?

ദരിദ്രരോടുള്ള സ്‌നേഹം ഓരോ നൂറ്റാണ്ടിലും ക്രൈസ്തവരെ തിരിച്ചറിയാനുള്ള അടയാളമാണ്. ദരിദ്രർ കേവലം ധർമ്മദാനം മാത്രമല്ല അർഹിക്കുന്നത്. അവർക്ക് നീതികിട്ടാൻ അർഹതയുണ്ട്. ക്രൈസ്തവർക്ക് സമ്പത്ത് ദരിദ്രരുമായി പങ്കുവയ്ക്കാൻ സവിശേഷമായ കടമയുണ്ട്. ദരിദ്രരോടുള്ള സ്‌നേഹം സംബന്ധിച്ച് നമുക്കുള്ള മാതൃക ക്രിസ്തുവാണ്.

”ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ; സ്വർഗരാജ്യം അവരുടേതാണ്” (മത്തായി 5:3). യേശുവിന്റെ ഗിരിപ്രഭാഷണത്തിന്റെ പ്രഥമ വാചകമാണിത്. ഭൗതികവും വൈകാരികവും ബൗദ്ധികവും ആധ്യാത്മികവുമായ ദാരിദ്ര്യമുണ്ട്. ക്രൈസ്തവർ ഈ ലോകത്തിലെ ദരിദ്രരെ വലിയ പരിഗണനയോടും സ്‌നേഹത്തോടും സ്ഥിരോത്സാഹത്തോടുംകൂടെ സംരക്ഷിക്കണം.

എന്തൊക്കെയായാലും, ദരിദ്രരോടുള്ള അവരുടെ പെരുമാറ്റമെന്ന വിഷയത്തിന്റെ അടിസ്ഥാനത്തില ല്ലാതെ അത്ര സുനിശ്ചിതമായി മറ്റൊരു വിഷയത്തിന്റെയും അടിസ്ഥാനത്തിൽ ക്രിസ്തു അവരെ വിധിക്കുകയില്ല. ”എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിൽ ഒരുവന് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ, എനിക്കുതന്നെയാണു ചെയ്തുതന്നത്” (മത്തായി 25:40)

യുകാറ്റ് (കത്തോലിക്കാ സഭയുടെ യുവജന മതബോധന ഗ്രന്ഥം)

Leave a Reply

Your email address will not be published. Required fields are marked *