നവീകരണത്തിന്റെ യഥാർത്ഥ അടയാളങ്ങൾ

ദൈവം നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയോ എന്ന് വചനത്തിന്റെ വെളിച്ചത്തിൽ സ്ഥിതീകരിക്കുവാൻ സാധിക്കും. ദൈവാത്മാവിന്റെ പ്രവർത്തനം നടക്കുന്ന ഒരു വ്യക്തിയിൽ ഉണ്ടാവുന്ന അടയാളങ്ങളെപ്പറ്റി യോഹന്നാന്റെ ഒന്നാം ലേഖനം നാലാം അധ്യായത്തിൽ വ്യക്തമായി പറയുന്നു. ആത്മാവ് പ്രവർത്തനം ആരംഭിച്ചിരിക്കുന്ന വ്യക്തിയിൽ അഞ്ചു കാര്യങ്ങൾ സംഭവിക്കും.

1. ബഹുമാനം വർധിക്കും
ഒരു മനുഷ്യന് യേശുവിനോട് കൂടുതലായുള്ള ബഹുമാനം തോന്നിത്തുടങ്ങിയാൽ, അത് ദൈവാത്മാവ് അവനിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു എന്നുള്ളതിന്റെ വ്യക്തമായ സൂചനയാണ്.

വചനത്തിൽ നാം ഇങ്ങനെ വായിക്കുന്നു: ”ദൈ വത്തിന്റെ ആത്മാവിനെ നിങ്ങൾക്ക് ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തു ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്മാവ് ദൈവത്തിൽ നിന്നാണ്. യേശുവിനെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തിൽ നിന്നല്ല” (1 യോഹ.4:2-3). യേശുവിനെ ഏറ്റുപറയുന്നതുവഴി യേശു കന്യകയിൽനിന്ന് ജനിച്ചെന്നും ജറുസലേം കവാടങ്ങൾക്ക് പുറത്തുവച്ച് ക്രൂശിക്കപ്പെട്ടുവെന്നും യേശു ദൈവത്തിന്റെ പുത്രനും മനുഷ്യന്റെ രക്ഷകനാണെന്നും ഒരുവൻ അംഗീകരിക്കുന്നു. പുതിയ നിയമപശ്ചാത്തലത്തിൽ ‘ഏറ്റുപറയുക’ എന്ന വാക്കിന് കൂടുതൽ അർത്ഥമുണ്ട്. വെറുതെ അംഗീകരിക്കുക എന്നതിലുപരിയായി ആരാധനയിലും സ്‌നേഹത്തിലും പ്രഘോഷിക്കുമ്പോഴാണ് ഏറ്റുപറച്ചിൽ പൂർണമാകുന്നത്.

ചരിത്രത്തിൽ അവതരിച്ച യഥാർത്ഥ യേശുവിനോട് യാതൊരു ബഹുമാനവുമില്ലാത്തവർക്കും അവരവരുടെ ഭാവനയിലുള്ള ക്രിസ്തുവിനെ ആരാധിക്കാൻ സാധിച്ചേക്കാം. അങ്ങനെയുള്ളവർ തങ്ങളെത്തന്നെ യേശുവിൽ നിന്നകറ്റുന്നു. എന്നാൽ, ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന വ്യക്തിക്ക് മാത്രമേ യേശുവിന് സാക്ഷ്യം നല്കുവാനും ജനങ്ങളെ അവനിലേക്ക് ആകർഷിക്കുവാനും സാധിക്കുകയുള്ളൂ. യേശുവിന്റെ മനുഷ്യാവതാരവും രക്ഷാകരപദ്ധതിയും സാത്താൻ അത്യധികമായി വെറുക്കുന്നു. യേശുവിനെ ആദരിക്കുവാനും അവന്റെ കല്പനകൾ അനുസരിക്കുവാനും സാത്താൻ പ്രവ ർത്തിക്കുന്ന വ്യക്തിക്ക് ഒരിക്കലും സാധിക്കുകയില്ല.
ഏതെങ്കിലും വ്യക്തിയിലോ പ്രസ്ഥാനത്തിലോ ദൈവാത്മാവിന്റെ പ്രവർത്തനമുണ്ടോ എന്ന് ഈ മാനദണ്ഡമുപയോഗിച്ച് വിവേചിച്ചറിയുവാൻ സാ ധിക്കും. ക്രിസ്തുവിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുവാനും അവനിലേക്ക് ആളുകളെ അടുപ്പിക്കുവാനും സാധിക്കുന്നുണ്ടോ? ക്രിസ്തു ചരിത്രത്തിൽ അവതരിച്ചു എന്ന അവബോധം ജനങ്ങളിൽ ആഴപ്പെടുന്നുണ്ടോ? പാപികളെ രക്ഷിക്കാനായി അവതരിച്ച ദൈവപുത്രനാണ് ക്രിസ്തു, അവൻ മാത്രമാണ് ഏകരക്ഷകൻ, അവനെ കൂടാതെ ഒന്നും സാധിക്കില്ല എന്ന ബോധ്യത്തിലേക്ക് ജ നങ്ങൾ നയിക്കപ്പെടുന്നുണ്ടോ? ഇതൊക്കെയുണ്ടെങ്കിൽ ദൈവാത്മാവിന്റെ പ്രവർത്തനമാണ് നടക്കുന്നതെന്ന് ഉറപ്പാക്കാം.

2. സാത്താന് എതിരെയുള്ള പ്രവർത്തനങ്ങൾ
സാത്താന്റെ രാജ്യത്തിനെതിരായ പ്രവർത്തനം നടക്കുന്നുണ്ടെങ്കിൽ അത് ദൈവാത്മാവിന്റെ പ്രവർത്തനമാണ്. ”കുഞ്ഞുമക്കളേ, നിങ്ങൾ ദൈവത്തിൽ നിന്നുള്ളവരാണ്. നിങ്ങൾ വ്യാജപ്രവാചകന്മാരെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. എന്തെന്നാൽ നിങ്ങളുടെ ഉള്ളിലുള്ളവൻ ലോകത്തിലുള്ളവനെക്കാൾ വലിയവനാണ്” (1 യോഹ. 4:4-5) എന്ന് വചനത്തിൽ വായിക്കുന്നു.

ദൈവസ്വരത്തിന്റെ ആത്മാവിലുള്ള പ്രതിധ്വനിയാണ് മനസ്സാക്ഷി. എപ്പോഴൊക്കെ മനസ്സാക്ഷി ഉണരുന്നുവോ അ പ്പോഴൊക്കെ സാത്താന്റെ പ്രവർത്തനങ്ങൾ തടസപ്പെടുന്നു. പാപത്തിന്റെ വൈ രൂപ്യത്തിലേക്ക് ഒരു മനുഷ്യന്റെയും കണ്ണ് തുറപ്പിക്കുവാൻ സാത്താൻ ശ്രമിക്കുകയില്ല. മനുഷ്യന് പാപത്തെപ്പറ്റിയും അതിനെതിരെയുള്ള ദൈവക്രോധത്തെ പ്പറ്റിയും അവബോധമുണ്ടാകുമ്പോൾ ദൈവാത്മാവാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കാം. പാപംമൂലം ത ങ്ങളുടെതന്നെ നഷ്ടപ്പെട്ട അവസ്ഥ തിരിച്ചറിയുമ്പോൾ, നിത്യരക്ഷയുടെ ആവശ്യകതയെപ്പറ്റി ബോധ്യമുണ്ടാകുമ്പോൾ, ദൈവത്തിന്റെ കരുണയുടെയും രക്ഷയുടെയും ആവശ്യകത മനസിലാക്കുമ്പോൾ ദൈവാത്മാവാണവിടെ പ്രവർത്തിക്കുന്നതെന്ന് ഉറപ്പാക്കാം. .

3. വചനം നല്കുന്ന സാക്ഷ്യം
ദൈവവചനത്തെ കൂടുതൽ സ്‌നേഹിക്കുവാനും വിശ്വസിക്കുവാനും അവരിലുള്ള ദൈവത്തിന്റെ പ്രവർത്തനം മനസിലാക്കുവാനും സഹായിക്കുന്ന ത് ദൈവത്തിന്റെ ആത്മാവാണ്. ”നാം ദൈവത്തിൽ നിന്നുള്ളവരാണ്. ദൈ വത്തെ അറിയുന്നവൻ നമ്മുടെ വാക്ക് ശ്രവിക്കുന്നു. ദൈവത്തിൽ നിന്നല്ലാത്തവൻ നമ്മുടെ വാക്ക് ശ്രവിക്കുന്നി ല്ല” (1 യോഹ.4:6) മനുഷ്യനെ കബളിപ്പിക്കുവാനായി സാത്താന് ഒരിക്കലും ദൈവത്തിന്റെ മാറ്റമില്ലാത്ത വചനത്തിലേക്ക് അവനെ നയിക്കുവാൻ സാധിക്കുകയില്ല. വിശുദ്ധ ഗ്രന്ഥത്തിലെ ഓ രോ വചനവും സാത്താനെ പീഡിപ്പി ക്കുന്നു. സാത്താനെ കുത്തിക്കീറുന്ന ആത്മാവിന്റെ വാളാണ് തിരുവചനം (എഫേ.6:17). എവിടെയൊക്കെ മനുഷ്യൻ ദൈവവചനത്തെ കൂടുതലായി വിലമതിക്കുന്നുവോ അവിടെ ദൈവാത്മാവിന്റെ പ്രവർത്തനം നടക്കുന്നു.

4. ആത്മാവിന്റെ പ്രവർത്തനങ്ങൾ
1 യോഹന്നാൻ 4:6-ൽ പറയുന്നു, സത്യത്തിന്റെ ആത്മാവാണ് സത്യവിശ്വാസം ഏതാണെന്ന ബോധ്യം നല്കി സത്യസഭയിലേക്ക് എല്ലാവരെയും നയിക്കുന്നത്. പരിശുദ്ധാത്മാവാണ് ജനങ്ങളെ വെളിച്ചത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്. അസത്യത്തിന് വെളിച്ചത്തിലേക്കുള്ള മാർഗം കാണിച്ചുകൊടുക്കുവാൻ സാധിക്കുകയില്ല. സാത്താൻ നുണയ നും നുണയുടെ പിതാവുമാണെന്ന് ക്രി സ്തു നമ്മെ പഠിപ്പിക്കുന്നു. അവന്റെ രാജ്യം അന്ധകാരത്തിന്റെ രാജ്യമാണ്. തെറ്റായിട്ടുള്ളതും അന്ധകാരവുമാണ് സാത്താന്റെ രാജ്യത്തെ താങ്ങിനിർത്തുന്നത്. ദൈവമാണ് അന്ധകാരം നീക്കി പ്രകാശത്തിലേക്ക് നമ്മെ വഴിനടത്തുന്നത്.

5. സ്‌നേഹത്തിലുള്ള വളർച്ച
നമുക്ക് പരസ്പരം സ്‌നേഹിക്കാം; എന്തെന്നാൽ സ്‌നേഹം ദൈവത്തിൽ നിന്നുള്ളതാണ്. സ്‌നേഹിക്കുന്ന ഏവ നും ദൈവത്തിൽനിന്ന് ജനിച്ചവനാണ്; അവൻ ദൈവത്തെ അറിയുകയും ചെയ്യു ന്നു”(1 യോഹ.4:7). ദൈവാത്മാവാണോ ഒരു വ്യക്തിയിൽ പ്രവർത്തിക്കുന്നതെന്ന് അറിയുവാൻ അപ്പസ്‌തോലൻ നല്കുന്ന അവസാനത്തേതും ഏറ്റവും പ്രധാനപ്പെ ട്ടതുമായ അടയാളമാണ് സ്‌നേഹത്തിന്റെ അടയാളം.

മനുഷ്യർ തമ്മിലുള്ള കലഹം ശാന്തമാക്കുന്ന, സമാധാനത്തെ എപ്പോഴും പരിപോഷിപ്പിക്കുന്ന വ്യക്തിയിൽ ദൈവാത്മാവാണ് പ്രവർത്തിക്കുന്നത്. പരിശുദ്ധാത്മാവ് എപ്പോഴും ആത്മാക്കളുടെ രക്ഷ സാധ്യമാക്കുന്നതിനായി പ്രവർ ത്തിക്കുന്നു. മറ്റുള്ള ദൈവമക്കളുടെ കൂട്ടായ്മയിൽ സന്തോഷിക്കുന്നവരാണ് നാമെങ്കിൽ ദൈവാത്മാവ് നമ്മളിൽ പ്രവർത്തനനിരതമാണെന്നുള്ളതിന്റെ ഏ റ്റവും വലിയ തെളിവാണത്.

ഡോ. ആഞ്ചലോ എഡ്‌വേർഡ്

Leave a Reply

Your email address will not be published. Required fields are marked *