ജോലിയിൽ ബോറടിയുണ്ടോ?

ബിസ്‌ക്കറ്റ് ഫാക്ടറിയെക്കുറിച്ചുള്ള ഡോക്യുമെന്ററി തയാറാക്കുന്നതിനിടയിൽ പത്രപ്രവർത്തകൻ ഫാക്ടറിയിലെ ജീവനക്കാരിയോട് ചോദിച്ചു. ”നിങ്ങൾ എത്ര വർഷമായി ഇവിടെ ജോലിചെയ്യുന്നു?”
”ഇരുപത്”
”എന്താണ് ജോലി?”
”ബിസ്‌ക്കറ്റ് പായ്ക്ക് ചെയ്യുന്നു.”
”എത്ര വർഷമായി ഈ ജോലി ചെയ്യാൻ തുടങ്ങിയിട്ട്?”
”ഇരുപത്”
”ഇത്രയും വർഷം ബിസ്‌ക്കറ്റ് പായ്ക്ക് ചെയ്യുന്ന മുഷിപ്പൻ ജോലി ചെയ്തിട്ടും നിങ്ങൾക്ക് ബോറടിയില്ലേ? അയാൾ അമ്പരപ്പോടെ ചോദിച്ചു.”
”എനിക്ക് വിരസത തോന്നാറില്ല. അല്ലെങ്കിലും എല്ലാ ദിവസവും പുതിയ ബിസ്‌ക്കറ്റുകളല്ലേ പായ്ക്ക് ചെയ്യുന്നത്. എപ്പോഴെങ്കിലും മുഷിപ്പ് തോന്നിയാൽ, ജോലിയില്ലാതെ വിഷ മിക്കുന്നവരെപ്പറ്റി ഞാൻ ചിന്തിക്കും. ഒപ്പം വീട്ടിൽ എന്നെ കാത്തിരിക്കുന്ന മക്കളെപ്പറ്റിയും. അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കുന്നത് ഈ ജോലി ഉള്ളതിനാലാണല്ലോ എന്ന് ഓർക്കുമ്പോൾ ജോലിയോടുള്ള സ്‌നേഹം വർധിക്കും.” സ്ത്രീ പറഞ്ഞു.
അവർ ജോലിയെ സ്‌നേഹിക്കുന്ന വിധം കേട്ടപ്പോൾ, ജോലിയോടുള്ള തന്റെ സ്‌നേഹം വർധിക്കുന്നതായി അയാൾക്കു തോന്നി.
ജോലിയോടുള്ള സ്‌നേഹം നഷ്ടപ്പെടുമ്പോഴാണ് വിരസത അനുഭവപ്പെടുന്നത്. ദിവസവും പുതിയ ബിസ്‌ക്കറ്റുകൾ പായ്ക്ക് ചെയ്യുന്നതുപോലുള്ള മനോഭാവം പ്രവർത്തനമേഖലയിൽ പുലർത്താൻ കഴിഞ്ഞാൽ ജോലി എപ്പോഴും പുതുമ നിറഞ്ഞതായി നിലനിർത്താൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *