വൈദികന്റെ കൂടെ പ്രവർത്തിച്ച കള്ളൻ

ഫാദർ വില്യം ഡോയ്‌ലിന്റെ കുടുംബവീട്ടിൽ കള്ളൻ കയറി. അദ്ദേഹത്തിന്റെ പിതാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി മേശ തുറപ്പിച്ചു. അപ്പോൾ അതിൽ ഫാ. ഡോയ്‌ലിന്റെ ഒരു ചിത്രം.
”ഇതാരാണ്?” കള്ളൻ അത്ഭുതപ്പെട്ടു.
”എന്റെ മകൻ; ഫാ. വില്യം ഡോയ്ൽ. ഒന്നാം ലോക മഹായുദ്ധകാലത്ത് അവൻ മരിച്ചു.” പിതാവ് പറഞ്ഞു.
കള്ളന്റെ ശിരസു കുനിഞ്ഞു; രണ്ടു തുള്ളി കണ്ണീർ കവിളിലേക്കൊഴുകി.
”എന്ത്; എന്തുപറ്റി ?”
”അദ്ദേഹം ഒരു പരിശുദ്ധനായിരുന്നു; അനേകരെ രക്ഷിച്ചിട്ടുണ്ട്.”
”അതു നിങ്ങൾക്കെങ്ങനെ അറിയാം?”
”പിതാവേ, ഞാൻ ഡോയ്‌ലച്ചന്റെ ബറ്റാലിയനിലുള്ള പട്ടാളക്കാരനായിരുന്നു,” ആ പടം കൈയിലെടുത്ത് ആവേശപൂർവ്വം ചുംബിച്ചശേഷം അതും കീശയിലിട്ട് ഇറങ്ങിപ്പോകവേ കള്ളൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *