അയൽക്കാരനെ വിമർശിക്കുന്നതിൽ നിന്നും മോചനം ലഭിക്കാൻ

”എത്ര ശ്രമിച്ചിട്ടും അയൽക്കാരനെ വിമർശിക്കാതിരിക്കാൻ സാ ധിക്കുന്നില്ല. എങ്ങനെയാണ് ആ സ്വഭാവത്തിൽനിന്നും രക്ഷപ്പെടാൻ കഴിയുന്നത്?” ഈ സംശയവുമായാ ണ് അയാൾ ധ്യാനഗുരുവിനെ സമീപിച്ചത്.
”പ്രാർത്ഥനയിലൂടെ മാത്രമേ ആ സ്വഭാവത്തെ മറികടക്കാൻ സാധിക്കൂ.” ധ്യാനഗുരു പറഞ്ഞു.
”എത്രയോ കാലമായി ഞാൻ അതിനായി പ്രാർത്ഥിക്കുന്നു. എന്നിട്ടും എന്താണ് എനിക്കതിന് കഴിയാത്തത്?”
”ആ പ്രാർത്ഥന യഥാർത്ഥ സ്ഥലത്തുനിന്നല്ല ഉയരുന്നത്.”
”എന്നുവച്ചാൽ?”
”ഹൃദയത്തിൽനിന്നും ആഗ്രഹത്തോ ടെ ചോദിക്കുമ്പോഴാണ് ദൈവം കൃപചൊരിയുന്നത്.” ധ്യാനഗുരു പറഞ്ഞു.
നമ്മുടെ പ്രാർത്ഥനകളിൽ എത്രമാത്രം സ്‌നേഹം കലരുന്നുണ്ടെന്ന് പരിശോധിക്കണം.

Leave a Reply

Your email address will not be published. Required fields are marked *