ഒരാൾക്ക് സത്പ്രവൃത്തികൾകൊണ്ട് സ്വർഗം നേടാൻ കഴിയുമോ?

ഇല്ല. ഒരുവനും സ്വന്തം പരിശ്രമംകൊണ്ടു മാത്രം സ്വർഗം നേടാനാവുകയില്ല. നാം രക്ഷിക്കപ്പെട്ടിരിക്കുന്നുവെന്ന വസ്തുത ദൈവത്തിന്റെ കേവലവും ലളിതവുമായ കൃപാവരമാണ്. എന്നാലും അത് വ്യക്തിയുടെ സ്വതന്ത്രമായ സഹകരണം ആവശ്യപ്പെടുന്നു.
നാം രക്ഷിക്കപ്പെടുന്നത് ദൈവകൃപയും വിശ്വാസവും വഴിയാണ്. എന്നാലും നമ്മിലെ ദൈവിക പ്രവർത്തനം ഉത്പാദിപ്പിച്ച സ്‌നേഹത്തെ നമ്മുടെ സത്പ്രവൃത്തികൾ വെളിപ്പെടുത്തണം.
യുകാറ്റ്
(കത്തോലിക്കാസഭയുടെയുവജന മതബോധന ഗ്രന്ഥം)

Leave a Reply

Your email address will not be published. Required fields are marked *