ഈസ്റ്ററിന്റെ രഹസ്യം

ജീവിതമാകുന്ന യാത്രയിൽ പ്രധാനപ്പെട്ട പല സ്റ്റേഷനുകളിലൂടെയും കടന്നുപോകേണ്ടിയിരിക്കുന്നു. എല്ലാ കാര്യങ്ങളിലും മുതിർന്നവരെ ആശ്രയിക്കുന്ന കുട്ടികളായിരുന്നു ഒരുകാലത്ത് നമ്മൾ. പിന്നീട് ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടുവാനും അവയോട് പ്രതികരിക്കുവാനും ആരംഭിക്കുന്നു. കൗമാരക്കാലത്തിൽനിന്ന് യുവത്വത്തിലേക്ക് കടന്നുപോയി. ആ യാത്ര ജീവിതത്തിലുടനീളം തുടരുന്നു. ഇഹലോകജീവിതത്തിൽനിന്ന് അടുത്ത ജീവിതത്തിലേക്ക് പ്രവേശിക്കുന്നതുവരെ യാത്ര തുടരേണ്ടതുണ്ട്. ഒരോ യാത്രയിലും ഇടയ്ക്കുവച്ച് വഴിതെറ്റാനുളള സാധ്യത ഉണ്ടെന്ന് തിരിച്ചറിയണം. വഴിയിൽവച്ച് നമുക്ക് സ്വന്തമായിട്ടുള്ളതെല്ലാം നഷ്ടപ്പെടാനുളള സാധ്യതയും ഉണ്ട്. അതുകൊണ്ട് നമ്മോടൊപ്പം നടക്കുവാൻ വഴികാട്ടികളെ നമുക്കാവശ്യമാണ്. മാതാപിതാക്കൻമാരും സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ വഴികാട്ടികളായി നമ്മുടെ കൂടെ നടക്കുന്നു.

എന്നാൽ, ക്രിസ്തുവാണ് വചനത്തിന്റെ അടിസ്ഥാനത്തിലും സഭയുടെ പാരമ്പര്യങ്ങളുടെ അടിസ്ഥാനത്തിലും നമ്മെ യഥാർത്ഥത്തിൽ വഴിനടത്തുക. അവൻ ഗാഢമായ വിധത്തിലല്ല നമ്മോട് കൂടെയായിരിക്കുന്നത്. അനുഭവയോഗ്യമായ വിധത്തിൽ ഉത്ഥിതനായ യേശു ജീവിതയാത്രയിൽ നമ്മെ അനുധാവനം ചെയ്യുന്നു. അവിടുത്തെ പരിശുദ്ധാത്മാവ് മാമ്മോദീസായിലൂടെ നമ്മിൽ വന്ന് വസിച്ചു. ദൈവാത്മാവിന്റെ സാന്നിധ്യം സ്ഥൈര്യലേപനത്തിലൂടെ ലഭിക്കുന്ന ദാനങ്ങളാൽ കൂടുതൽ ശക്തി പ്രാപിച്ചു.

അടിസ്ഥാനപരമായി കുർബാനയിലൂടെയാണ് ഉത്ഥിതനായ ക്രിസ്തുവിന്റെ സാന്നിധ്യം നമുക്ക് സംലഭ്യമാകുന്നത്. ക്രൂശിക്കപ്പെട്ട ശരീരമല്ല, ഇന്നായിരിക്കുന്ന അവസ്ഥയിൽ മഹത്വീകരിക്കപ്പെട്ട ക്രിസ്തുവിന്റെ ശരീരമാണ് കുർബാനയിൽ നമ്മൾ സ്വീകരിക്കുക. വചനത്തിൽ പറയുന്നതുപോലെ മഹത്വത്തിലേക്ക് പ്രവേശിക്കുന്നതിനായി ക്രിസ്തു സഹിക്കേണ്ടിയിരുന്നു. കുരിശിലെ മരണശേഷം മരിച്ചവരുടെ വാസസ്ഥലത്തേക്കാണ് യേശു പോയത്. എന്നാൽ, മരണത്തിന് ദൈവമനുഷ്യ ന്റെമേൽ ആധിപത്യം സ്ഥാപിക്കുക അസാധ്യമായിരുന്നു. ദൈവപിതാവ് അവനെ ആത്മാവിലും ശരീരത്തിലും ഉയിർപ്പിച്ചു. തന്റെ പുത്രന്റെ ശരീരം അഴിയലിന് വിധേയമാക്കുവാൻ പിതാവിന് ഒരിക്കലും സാധിക്കുകയില്ല. ഈസ്റ്ററിന്റെ രഹസ്യവും അതു തന്നെയാണ് -ശൂന്യമായ കല്ലറ. ഈശോ ആത്മാവിലും ശരീരത്തിലും മരിച്ചവരിൽനിന്ന് ഉത്ഥാനം ചെയ്തു.

വിശ്വാസത്തിന്റെ ദുർബലത
ആത്മാവും ശരീരവുമുള്ള വ്യക്തി എന്ന നിലയിലാണ് നാം മനുഷ്യജീവിതത്തിലൂടെ കടന്നുപോകുന്നത്. മനുഷ്യപ്രകൃതി സ്വയം സ്വീകരിച്ച യേശു മനുഷ്യാവതാരത്തിൽ ആത്മാവിലും ശരീരത്തിലും പൂർണമനുഷ്യനായി മാറി. നമ്മുടെ വഴികാട്ടിയായ യേശു മനുഷ്യ പ്രകൃതി സ്വീകരിച്ചുകൊണ്ട് മുൻപ് കേട്ടിട്ടില്ലാത്ത ഉയരങ്ങളിലേക്ക് മനുഷ്യ ന്റെ അവസ്ഥയെ ഉയർത്തി. ക്രിസ്തുവിൽ, പിതാവ് നമ്മുടെ സ്വഭാവത്തെ മരണത്തിൽ നിന്ന് ഉയിർപ്പിന്റേതാക്കി മാറ്റി. ഈ ഉയിർപ്പ് ആത്മാവിന്റേതും ശരീരത്തിന്റേതുമാണെന്ന് മനസിലാക്ക ണം. അതുകൊണ്ടാണ് ശിഷ്യൻമാർ കല്ലറ ശൂന്യമായ അവസ്ഥയിൽ കണ്ടെത്തിയത്.

ശരീരം ഉയിർപ്പിക്കപ്പെടുമെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെ ട്ടേക്കാം. ഈശോ ആത്മാവിലും ശ രീരത്തിലും ഉയിർപ്പിക്കപ്പെട്ടു എന്ന് തങ്ങളുടെകൂടെ യാത്ര ചെയ്തിരുന്ന അപരിചിതനിൽനിന്ന് കേട്ടപ്പോൾ, എ മ്മാവൂസിലേക്ക് യാത്ര ചെയ്ത ശി ഷ്യൻമാർക്കുണ്ടായ ഞെട്ടൽ നമുക്ക് ഊഹിക്കാവുന്നതാണ്. ഉത്ഥാനം ചെയ്ത ക്രിസ്തുവാണ് തങ്ങളുടെ കൂടെ നടന്നതെന്ന് അവർക്ക് ചിന്തിക്കാൻ സാധിക്കുമായിരുന്നില്ല. അവരുടെ വിശ്വാസം ദുർബലമായിരുന്നത് നിമിത്തം തങ്ങളെ വഴിനടത്തുന്ന ദൈവത്തെ കാണുവാൻ അവർക്ക് കഴിയാതെപോയി. ആത്മാവിലും ശരീരത്തിലും ഉയർത്തെണീറ്റ യേശുവാണ് അവരുടെ കൂടെ സഞ്ചരിച്ചത്.

അവരുടെ ദൈവാവബോധം ഉണരുന്നത് അപ്പം മുറിക്കുന്ന സമയത്താണ്. വിശുദ്ധ കുർബാനയിൽ ഉയിർപ്പിക്കപ്പെട്ട യേശുവിനെയാണ് നമ്മൾ കണ്ടുമുട്ടുന്നത്. വിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ അവന്റെ ആത്മാവും ശരീര വും ദിവ്യത്വവുമാണ് സ്വീകരിക്കുന്നത്. സ്വർഗത്തിൽ പിതാവായ ദൈവത്തിന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനായിരിക്കു ന്ന മഹത്വീകൃതനായ യേശുവിനെ നാം സ്വീകരിക്കുന്നു. അതുകൊണ്ടാണ് വിശുദ്ധ കുർബാന സ്വർഗത്തിന്റെ മുന്നാസ്വാദനമായിത്തീരുന്നത്. മനുഷ്യപുത്ര ന്റെ ശരീരം ഭക്ഷിക്കുകയും അവന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ അവസാന ദിവസത്തിൽ മഹത്വീകൃതനാകും. ഈ വഴിയിലൂടെയുള്ള യാത്ര മഹത്വീകൃതമായ ഒരു ശരീരത്തിന് ന മ്മെ അവകാശികളാക്കിത്തീർക്കുമെന്ന് ഈസ്റ്റർ ഓർമിപ്പിക്കുന്നു.

യാത്ര അവസാനിക്കുമ്പോൾ
ജീവിതപന്ഥാവിലൂടെ മുൻപോട്ടു നീങ്ങുമ്പോൾ മഹത്വീകൃതനായ ക്രി സ്തു നമ്മോടൊപ്പം നടക്കുന്നുണ്ടെന്ന ബോധ്യം ഉണ്ടാവുന്നു. യഥാർത്ഥ ഈസ്റ്ററിന്റെ ചൈതന്യത്തിൽ-അവൻ നമ്മുടെ കൂടെയുണ്ടെന്ന ബോധ്യത്തിൽ- ജീവിക്കുവാനാണ് ഈശോ നമ്മോട് ആവശ്യപ്പെടുന്നത്. എന്നാൽ അവന്റെ വഴിനടത്തലിനായി നമ്മെ വിട്ടുകൊടുക്കണമോ എന്ന തിരഞ്ഞെടുപ്പ് നടത്തേണ്ടത് നാം തന്നെയാണ്. എമ്മാവൂസിലേക്ക് പോയ ശിഷ്യമാരെപ്പോലെ ‘കൂടെ വസിക്കുവാൻ’ ഈശോയെ നിർബന്ധിക്ക ണം. യേശു പറയുന്ന കാര്യങ്ങൾ വി ശ്വസിച്ചും അത് പ്രവൃത്തിപഥത്തിൽ എത്തിച്ചും അവനോടൊപ്പം നമുക്ക് നടക്കാം. അതുവഴി നമ്മുടെ ശരീരവും ആത്മാവും വിശുദ്ധമാണെന്ന് പ്രഘോഷിക്കുകയാണ് ചെയ്യുന്നത്. യോഗ്യതയോടുകൂടി കൂദാശകൾ സ്വീകരിച്ചും മഹത്വീകൃതമാകേണ്ട ശരീരത്തെ മലിനപ്പെടുത്തുന്ന പാപങ്ങൾ വർജ്ജിച്ചുകൊണ്ടും യേശുവിനെ പിൻചെല്ലാം. ന മ്മുടെ വിളി ഉത്ഥിതനായ ക്രിസ്തുവിനോടുകൂടി സ്വർഗത്തിൽ ആയിരിക്കുക എന്നുള്ളതാണ്. അവിടെ നമ്മുടെ യാത്ര അവസാനിക്കുകയും യഥാർത്ഥ സന്തോഷം ആരംഭിക്കുകയും ചെയ്യും. നിത്യതയോളം ഉത്ഥിതനോട് കൂടെയായിരിക്കുന്നതിന്റെ സന്തോഷം.

ഫാ. കാമിലോ എഡ്ഡി

Leave a Reply

Your email address will not be published. Required fields are marked *