സത്യത്തിനും നീതിക്കും എതിരായ എല്ലാ ദ്രോഹങ്ങൾക്കും – അവ ക്ഷമിക്കപ്പെട്ടാലും – പരിഹാരം ചെയ്യണം.
നുണ പറഞ്ഞതിനോ കള്ളസാക്ഷ്യം നല്കിയതിനോ പരസ്യമായി പരിഹാരം ചെയ്യാൻ സാധിക്കുകയില്ലെങ്കിൽ രഹസ്യമായി എന്തെല്ലാം പരിഹാരം ചെയ്യാൻ കഴിയുമോ അവയെല്ലാം ചെയ്യുകയെങ്കിലും വേണം. ദ്രോഹിക്കപ്പെട്ട വ്യക്തിക്ക് ദ്രോഹത്തിന് നഷ്ടപരിഹാരം നേരിട്ടു ചെയ്യാൻ സാധിക്കുകയില്ലെങ്കിൽ ധാർമ്മികമായ പരിഹാരമെങ്കിലും നല്കാൻ മനസ്സാക്ഷിപ്രകാരം കടപ്പെട്ടിരിക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, പ്രതീകാത്മകമായ പരിഹാരമെങ്കിലും ചെയ്യാൻ ആവുന്നത്ര പരിശ്രമിക്കണം.
യുകാറ്റ് (456)